city-gold-ad-for-blogger

നിങ്ങള്‍ വാട്‌സ്ആപ്പ്, സ്‌കൈപ്പ് എന്നിവ ഉപയോഗിക്കുന്നവരാണോ? എങ്കില്‍ ഭയപ്പെടണം,നിങ്ങളുടെ വീഡിയോ കോളുകളും ഫോട്ടോകളും പോണ്‍ സൈറ്റില്‍ പ്രത്യക്ഷപ്പെടാം,മുന്നറിയിപ്പുമായി സൈബര്‍ സെല്‍

മുംബൈ:(www.kasargodvartha.com 19/03/2018) നിങ്ങള്‍ വാട്‌സ്ആപ്പ്, സ്‌കൈപ്പ് എന്നുവ ഉപയോഗിക്കുന്നവരാണോ? എങ്കില്‍  ഭയപ്പെടണം,നിങ്ങളുടെ വീഡിയോ കോളുകളും ഫോട്ടോകളും പോണ്‍ സൈറ്റില്‍ പ്രത്യക്ഷപ്പെടാം,മുന്നറിയിപ്പുമായി സൈബര്‍ സെല്‍. ഫോട്ടോകളും വീഡിയോകളും മൊബൈല്‍ ഫോണിലൂടെ ഷെയറു ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പു നല്‍കുകയാണ് സൈബര്‍ സെല്‍. നിങ്ങള്‍ ഷെയറു ചെയ്യുന്നത് ഹാക്ക് ചെയ്യപ്പെട്ടേക്കാം. പോണ്‍ സ്രാവുകള്‍ സ്വകാര്യനിമിഷങ്ങള്‍ ഹാക്ക് ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ലഭ്യമായതോടെയാണ് സൈബര്‍ സെല്‍ മുന്നറിയിപ്പ് നല്‍കിയത്.

കഴിഞ്ഞദിവസം 25 വയസ് പ്രായമുള്ള യുവതി പരാതി നല്‍കിയിരുന്നു. നവംബറില്‍ വിവാഹം ചെയ്ത യുവതി തന്റെ ഭര്‍ത്താവിനോട് സംസാരിക്കുന്ന വീഡിയോ ചാറ്റ് ഹാക്ക് ചെയ്യപ്പെട്ടെന്നും പിന്നീട് പോണ്‍ സൈറ്റില്‍ പ്രത്യക്ഷപ്പെട്ടെന്നും പരാതി നല്‍കിയിരുന്നു. യുവതി സൈബര്‍ സെല്ലിന്റെ സഹായം തേടുകയായിരുന്നു.ഇത്തരം സ്വകാര്യ നിമിഷങ്ങള്‍ കൈമാറുന്ന ആളുകള്‍ ഇനിയെങ്കിലും സൂക്ഷിക്കണമെന്നാണ് സൈബര്‍ സെല്‍ അധികൃതര്‍ പറയുന്നത്.

നിങ്ങള്‍ വാട്‌സ്ആപ്പ്, സ്‌കൈപ്പ് എന്നിവ ഉപയോഗിക്കുന്നവരാണോ? എങ്കില്‍ ഭയപ്പെടണം,നിങ്ങളുടെ വീഡിയോ കോളുകളും ഫോട്ടോകളും പോണ്‍ സൈറ്റില്‍ പ്രത്യക്ഷപ്പെടാം,മുന്നറിയിപ്പുമായി സൈബര്‍ സെല്‍

നിങ്ങളുടെ സ്വകാര്യ ഫോട്ടോകള്‍, വീഡിയോ കോളുകള്‍, സ്വകാര്യ മെസേജുകള്‍ എല്ലാം പോണ്‍ സ്രാവുകളുടെ കൈകളില്‍ എത്താം. വാട്‌സ്ആപ്പ്, സ്‌കൈപ്പ് എന്നിവ ഉപയോഗിക്കുന്നവരാണ് ശ്രദ്ധിക്കേണ്ടത്. വിവാഹം ചെയ്ത പുതുമോഡികളേയും കപ്പിള്‍സിനെയുമാണ് പോണ്‍ സൈറ്റ് ഓപ്പറേറ്റര്‍മാര്‍ നോട്ടമിട്ടിരിക്കുന്നത്. പലരുടെയും വ്യക്തിപരമായ വീഡിയോ കോളുകള്‍ പോണ്‍ സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടതായി പരാതി കിട്ടിയിട്ടുണ്ടെന്ന് സൈബര്‍ സെല്‍ പറയുന്നു. ഇത് തടയാനുള്ള പരിഹാര മാര്‍ഗങ്ങള്‍ തേടുകയാണ് അധികൃതര്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Mumbai, National, Technology,Complaint, Cyber cell, Whats app, Skype, Are you using whatsapp and skype? cyber cell with the warning


Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia