city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നിങ്ങള്‍ക്കും സ്വീകരിക്കാം ആപ്പിളിന്റെ വെല്ലുവിളി; ഐഫോണ്‍ ഹാക്ക് ചെയ്താല്‍ പ്രതിഫലമായി ലഭിക്കുക 7.09 കോടി

സന്‍ഫ്രാന്‍സിസ്‌കോ: (www.kasargodvartha.com 12.08.2019) വലിയൊരു വെല്ലുവിളിയുമായി രംഗത്തെത്തിയിരിക്കുകയാണ് ആപ്പിള്‍. ആപ്പിള്‍ ഐഫോണ്‍ ഹാക്ക് ചെയ്താല്‍ പ്രതിഫലമായി ലഭിക്കുക 1 ദശലക്ഷം അമേരിക്കന്‍ ഡോളര്‍. അതായത് 7.09 കോടി രൂപ. ടെക് ഭീമന്മാരായ ആപ്പിള്‍ ഹാക്കര്‍മാരെ വെല്ലുവിളിച്ച ഈ വലിയൊരു മത്സരം പരസ്യപ്പെടുത്തിയിരിക്കുന്നത് വാര്‍ഷിക ബ്ലാക്ക് ഹാറ്റ് ഹാക്കര്‍ കണ്‍വെന്‍ഷനിലാണ്.

ആഗസ്റ്റ് 3 മുതല്‍ 8 വരെ ലാസ് വേഗസില്‍ നടന്ന വാര്‍ഷിക ബ്ലാക്ക് ഹാറ്റ് ഹാക്കര്‍ കണ്‍വെന്‍ഷനിലാണ് ആപ്പിളിന്റെ പ്രഖ്യാപനം. ഇത് പ്രഖ്യാപിച്ചത് ആപ്പിള്‍ സെക്യുരിറ്റി വിഭാഗം തലവന്‍ ഇവാന്‍ ക്രിസ്റ്റിക്ക് ആണ്. ഐ ക്ലൗഡ്, ഐപാഡ് ഒഎസ്, മാക് ഒഎസ്, ടിവി ഒഎസ്, ആപ്പിള്‍ വാച്ച് ഒഎസ് തുടങ്ങി ആപ്പിളിന്റെ എല്ലാ പ്ലാറ്റ്‌ഫോമിലേക്കും ഇത്തരത്തിലുള്ള മത്സരങ്ങള്‍ ആപ്പിള്‍ മുന്നോട്ടുവച്ചിട്ടുണ്ട്.

നിങ്ങള്‍ക്കും സ്വീകരിക്കാം ആപ്പിളിന്റെ വെല്ലുവിളി; ഐഫോണ്‍ ഹാക്ക് ചെയ്താല്‍ പ്രതിഫലമായി ലഭിക്കുക 7.09 കോടി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  World, News, Technology, Competition, Top-Headlines, Apple will pay you $1 million to find a very specific iPhone bug

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia