city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Apple Watch | ആൻഡ്രോയിഡ് ഉപയോക്താക്കളെ പോലും 'പോൺഹബ്' കാണുന്നത് നിർത്താൻ ആപിൾ വാച് അൾട്രാ പ്രേരിപ്പിച്ചു; കൗതുകകരമായ വിവരങ്ങൾ പുറത്ത്

ന്യൂയോർക്: (www.kasargodvartha.com) ഐഫോൺ 14 സീരീസിലെ ഗാഡ്‌ജെറ്റുകൾ ആപിൾ അവതരിപ്പിക്കുന്ന ചടങ്ങ് നടക്കുന്ന സമയത്ത് അശ്ലീല സൈറ്റുകൾ ഉപേക്ഷിച്ച് ആളുകൾ ഓൺലൈനിൽ ചടങ്ങ് വീക്ഷിക്കാൻ പോയത് കൗതുകകരമായി. ഐഫോണിന്റെയും ആൻഡ്രോയിഡിന്റെയും ഉപയോക്താക്കൾ, എന്താണ് സംഭവിക്കുന്നതെന്ന് കാണാൻ അശ്ലീല സൈറ്റ് 'പോൺ ഹബ്' ഉപേക്ഷിക്കാൻ നിർബന്ധിതരായെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. അതേസമയം ഇത് ആദ്യത്തെ സംഭവം ഒന്നുമല്ല, എല്ലാവർഷവും ആപിൾ അവതരണ ചടങ്ങുകൾ സമയത്ത് ആളുകൾ വീക്ഷിക്കുന്നതിന്റെ കണക്ക് അറിയാൻ പോൺ ഹബിന്റെ ട്രാഫിക് ട്രാക് ചെയ്യാറുണ്ടെന്നതാണ് കൗതുകകരമായ കാര്യം. ഇത്തവണയും അതിന് മാറ്റമുണ്ടായില്ല.
  
Apple Watch | ആൻഡ്രോയിഡ് ഉപയോക്താക്കളെ പോലും 'പോൺഹബ്' കാണുന്നത് നിർത്താൻ ആപിൾ വാച് അൾട്രാ പ്രേരിപ്പിച്ചു; കൗതുകകരമായ വിവരങ്ങൾ പുറത്ത്



എല്ലാ വർഷത്തെയും പോലെ ഇത്തവണയും ചടങ്ങ് ആരംഭിക്കുമ്പോൾ തന്നെ പോൺ ഹബിലെ കാഴ്ചക്കാരുടെ എണ്ണം ശരാശരി ദിവസത്തേക്കാൾ താഴെയായി കുറഞ്ഞു. Apple Watches, AirPods Pro 2 എന്നിവയിലെ അപ്‌ഡേറ്റുകൾ കാണാൻ ആപിൾ, ആൻഡ്രോയ്ഡ് ഉപയോക്താക്കൾ ശ്രമിച്ചു. ഫിറ്റ്‌നസും ഔട്ഡോർ പ്രേമികളെയും ലക്ഷ്യമിട്ടുള്ള സ്മാർട് വാചിലെ പുതിയ കൂട്ടിച്ചേർക്കലായ Apple Watch Ultra അവതരിപ്പിച്ച സമയത്താണ് പോൺഹബിന്റെ ട്രാഫികിൽ ഏറ്റവും വലിയ ഇടിവ് സംഭവിച്ചത്. Apple Watch Ultra-ന്റെ വർക് ഔടിലും ഫിറ്റ്നസ് ഫീചറുകളിലും കാഴ്ചക്കാർക്ക് പ്രത്യേക താൽപര്യമുണ്ടായിരുന്നു. 7.4 ശതമാനം ഉപയോക്താക്കളും പോൺഹബ് ഉപേക്ഷിച്ച് Apple ഉപകരണങ്ങളിലെ മാറ്റങ്ങൾ കണ്ടു.

ആൻഡ്രോയിഡ് ഉപയോക്താക്കളും അവരുടെ സമയം ഇതിനായി മാറ്റിവെച്ചു. എന്നാൽ iPhone 14 ന്റെ എമർജൻസി സാറ്റലൈറ്റ് സന്ദേശമയയ്‌ക്കൽ സവിശേഷതയുടെ പ്രഖ്യാപന വേളയിൽ, പ്രത്യേകിച്ചും, നിരവധി Android ഉപയോക്താക്കൾ അവരുടെ ബ്രൗസറുകൾ പോൺഹബിലേക്ക് മാറ്റി. ആൻഡ്രോയിഡ് ഉപഭോക്താക്കൾക്ക് ഐഫോണുകളോട് താൽപര്യം കുറവും അശ്ലീല കാഴ്ചകളോട് താൽപര്യമുള്ളവരുമാണെന്ന് കണക്കുകൾ പറയുന്നു.

ചില ആൻഡ്രോയിഡ് ഉപയോക്താക്കൾ എല്ലാം കാണാൻ ശ്രമിച്ചതായി വ്യക്തമാകുന്നു. പക്ഷെ, പ്രത്യേകിച്ച് ഐഫോൺ പ്രോ അവതരണത്തിന് ശേഷം, പോൺഹബിലേക്ക് തന്നെ തിരിച്ചെത്തി. ഐഫോൺ 14 പ്രോയെക്കുറിച്ച് കേൾക്കാൻ ആൻഡ്രോയിഡ് ഉപയോക്താക്കൾ തയ്യാറായില്ല. എന്നിരുന്നാലും, ഒരു ചെറിയ നിമിഷത്തേക്ക്, ലോകത്തിന്റെ അശ്ലീല കാഴ്ചക്കാരുടെ ശ്രദ്ധ പിടിച്ചുനിർത്താൻ ആപിളിന് കഴിഞ്ഞു.

Also Read: 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia