'ഷാസം' ജനപ്രിയ ആപ്ലിക്കേഷന്‍ സ്വന്തമാക്കാനൊരുങ്ങി ആപ്പിള്‍
Dec 13, 2017, 14:03 IST
മുംബൈ:(www.kasargodvartha.com 13/12/2017) ഗാന ശകലങ്ങള്‍ നോക്കി ആ ഗാനമേതെന്ന് തിരിച്ചറിയാനും അവ വാങ്ങാനും ഉപയോക്താക്കളെ സഹായിക്കുന്ന ആപ്ലിക്കേഷനാണ് ഷാസം. ജനങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്ന ഈ ആപ്ലിക്കേഷന്‍ ഇനി ആപ്പിളിന് സ്വന്തമാകുന്നു. 40 കോടി ഡോളറിന് ആപ്ലിക്കേഷന്‍ കൈമാറ്റം നടക്കുമെന്നാണ് റിപ്പോര്‍ട്ട്.
പാട്ടുകള് തിരിച്ചറിയുന്നതിനും അവ വാങ്ങുന്നതിനുമായി ഉപയോക്താവിനെ സഹായിക്കുന്ന ഷാസം (Shazam) ആപ്പിന് പ്രതിമാസം 10 കോടി ഉപയോക്താക്കള്‍ ഉണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
പാട്ടുകള തിരിച്ചറിഞ്ഞ് ആ പാട്ടുകള് വാങ്ങാന്‍ ആഗ്രഹിക്കുന്ന ഉപയോക്താക്കളെ ഐട്യൂണ് ഗൂഗിളപ്ലേ മ്യൂസിക് പോലുള്ള മ്യൂസിക് സ്ട്രീമിങ്ങ് സേവനങ്ങളിലേക്ക് എത്തിക്കുന്നതുവഴി ഈ കമ്പനികള്‍ ഒരു നിശ്ചിത തുക കമ്മീഷനായി ഷാസം കമ്പനിക്ക് നല്കുന്നുണ്ട്. ആപ്പിളിന്റെ ഐട്യൂണ്് വഴിയാണ് ഷാസം ആപ്പിന്റെ വരുമാനത്തിലെ മുഖ്യ പങ്കും എത്തുന്നത്.
സംഗീത വിപണിയില് ആപ്പിള്‍ ഐട്യൂണ്‌സിന്റെ മുഖ്യ എതിരാളികളായ പോടി ഫൈ, ഗൂഗിള്‌പ്ലേ മ്യൂസിക് പോലുള്ള കമ്പനികള്‍ ഷാസം ഉപയോക്താക്കളെ എത്തിച്ചുകൊടുക്കുന്നത് അവസാനിപ്പിക്കാനും ഇതിലൂടെ ആപ്പിളിന് സാധിക്കും. ആറ് കോടി ഉപയോക്താക്കളുള്ള സ്‌പോടിഫൈയുടെ മുമ്പില് 2.7 കോടി ഉപയോക്താക്കളുള്ള ആപ്പിള്‍ മ്യൂസിക്കിന് ഇതൊരു നേട്ടമായി മാറും. ഗാനാസ്വാദകരായ ഉപയോക്താക്കള്‍ക്കും കമ്പനിക്കും നടുവിലുള്ള ഇടനിലക്കാരെ ഇല്ലാതാക്കാനും അതുവഴിയുണ്ടാവുന്ന നഷ്ടം കുറയ്ക്കാനും ഷാസം ഏറ്റെടുക്കുന്നതു വഴി ആപ്പിളിന് സാധിക്കും.
ഈ കച്ചവടം നടക്കുകയാണെങ്കില്‍ വനകിട ടെക്ക് കമ്പനികള്‍ ഏറ്റെടുക്കുന്ന ബ്രിട്ടീഷ് കമ്പനികളുടെ കൂട്ടത്തിലേക്കുള്ള ഒടുവിലത്തെ കണ്ണിയായി ഷാസം മാറും. എന്നാല്‍ ഇടപാടിനെ കുറിച്ച് ഇരു കമ്പനികളും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Mumbai, National, Technology, Shazam ,App, Apple, Music, Google play music, Apple purchase 'Shazam' popular app