city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആപിളിന്റെ ഈ ഉല്‍പന്നത്തിന് 'വെറും' 1900 രൂപ; വില കണ്ടവരെല്ലാം തലയില്‍ കൈവച്ച് ചോദിക്കുന്നു എന്ത് സവിശേഷതയാണ് ഇതിനുള്ളതെന്ന്

വാഷിംങ്ടണ്‍: (www.kasargodvartha.com 22.10.2021) യുഎസ് ടെക് ഭീമനായ ആപിളിന്റെ ഈയൊരു ഉല്‍പന്നത്തിന്റെ വിലയെ സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ചകളാണ് നടക്കുന്നത്. എന്താണെന്നല്ലേ. 1900 രൂപയുടെ ക്ലീനിങ് ക്ലോതിനെ കുറിച്ചാണ് ആ ചര്‍ച. ചിലര്‍ ഈ ഉല്‍പന്നം കണ്ടതിലുള്ള ആശ്ചര്യം പ്രകടിക്കുമ്പോള്‍ മറ്റു ചിലരാകട്ടെ അതേക്കുറിച്ച് തമാശരൂപേണയാണ് പ്രതികരിക്കുന്നത്. 

224 രൂപ വീതം തവണകളായി അടച്ചും ഗാഡ്ജറ്റുകള്‍ വൃത്തിയാക്കാനുള്ള ചെറിയ തുണി വാങ്ങാമെന്ന് കമ്പനി വ്യക്തമാക്കുന്നു. എന്നാല്‍ സാധാരണ മൈക്രോഫൈബര്‍ തുണിത്തരങ്ങള്‍ നൂറു രൂപയ്ക്ക് ലഭിക്കുമെന്നിരിക്കെ അതില്‍ നിന്ന് വേറിട്ട എന്ത് സവിശേഷതയാണ് ഈ തുണിയ്ക്ക് ഉള്ളതെന്നാണ് വില കേട്ടവരെല്ലാം തലയില്‍ കൈവച്ച് ചോദിക്കുന്നത്. 

ആപിളിന്റെ ഈ ഉല്‍പന്നത്തിന് 'വെറും' 1900 രൂപ; വില കണ്ടവരെല്ലാം തലയില്‍ കൈവച്ച് ചോദിക്കുന്നു എന്ത് സവിശേഷതയാണ് ഇതിനുള്ളതെന്ന്

വളരെ പതുപതുത്തതും പോറല്‍ വരുത്താത്തതുമായ തുണിയാണിതെന്നാണ് കമ്പനിയുടെ വിശദീകരണം. എന്നാല്‍ അതില്‍ ആരും തൃപ്തരല്ല. വളരെ മൃദുവായ, നാരുകളില്ലാത്ത തുണികളാണ് ലാപ്‌ടോപ് ഉള്‍പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ വൃത്തിയാക്കാന്‍ ഉപയോഗിക്കേണ്ടതെന്ന് ടെക് ഭീമനായ ആപിള്‍ നിര്‍ദേശിക്കുന്നു. പരുക്കന്‍ തുണിത്തരങ്ങളും ടവലുകളും പേയ്‌പെര്‍ ടവലുകളും പോലുള്ളവ ഒരിക്കലും ഉപയോഗിക്കരുതെന്നും ആപിള്‍ പറയുന്നു. 

ആപിളിന്റെ ഈ ഉല്‍പന്നത്തിന് 'വെറും' 1900 രൂപ; വില കണ്ടവരെല്ലാം തലയില്‍ കൈവച്ച് ചോദിക്കുന്നു എന്ത് സവിശേഷതയാണ് ഇതിനുള്ളതെന്ന്

1,900 രൂപയുടെ ക്ലീനിങ് ക്ലോതിനെ കുറിച്ച് ട്വിറ്ററില്‍ വന്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെയാണ് കമ്പനി വിശദീകരണവുമായി രംഗത്തെത്തിയത്. അതിന് പുറമെ ഈ തുണികൊണ്ട് ക്ലീന്‍ ചെയ്യാവുന്ന തങ്ങളുടെ ഉല്‍പന്നങ്ങളുടെ നീണ്ട നിരയും കമ്പനി പ്രസിദ്ധീകരിച്ചു. അന്താരാഷ്ട്ര തലത്തില്‍ 19 ഡോളറാണ് ഇതിന് വിലയിട്ടിരിക്കുന്നത്. ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്താന്‍ അഞ്ച് ദിവസത്തിനുള്ളില്‍ ഡെലിവര്‍ ചെയ്യുമെന്നും കമ്പനി വ്യക്തമാക്കുന്നു.

Keywords: Washington, News, World, Top-Headlines, Business, Technology, Apple, Polishing cloth, Price, Apple is selling polishing cloth for Rs 1900. Viral reactions

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia