പഴയ ഐഫോണുകള്‍ക്ക് പ്രവര്‍ത്തന വേഗത കുറയും, കാരണം തുറന്ന് സമ്മതിച്ച് ആപ്പിള്‍
Dec 22, 2017, 17:06 IST
മുംബൈ:(www.kasargodvartha.com 22/12/2017) പഴയ ഐഫോണുകള്‍ക്ക് പ്രവര്‍ത്തന വേഗത കുറയും. കാരണം തുറന്ന് സമ്മതിച്ച് ആപ്പിള്‍. പഴയ ഫോണുകളിലെ ബാറ്ററികളില്‍ ഉണ്ടാവാന്‍ ഇടയുള്ള പ്രശ്‌നങ്ങള്‍ക്ക് മുന്‍കരുതലെന്നോണം ഫോണകളുടെ വേഗത കുറയ്ക്കുന്നതെന്നും കമ്പനി അറിയിച്ചു.
ഇതിനുവേണ്ടി കഴിഞ്ഞ വര്‍ഷം ഒരു സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ് വഴി ഐഫോണ്‍ 6, ഐഫോണ്‍ 6എസ്, ഐഫോണ്‍ എസ്ഇ എന്നി മോഡലുകളില്‍ പ്രത്യേകം ഫീച്ചര്‍ ഉള്‍പ്പെടുത്തി. ഡിസംബറില്‍ ഐഓഎസ് 11.2 അപ്‌ഡേറ്റിലൂടെ ഐഫോണ്‍ 7 ഫോണിലും ഈ ഫീച്ചര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പഴയ ബാറ്ററികളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളുടെ വേഗതയാണ് കുറച്ചതെന്നും പുതിയ ബാറ്ററി ഉപയോഗിക്കുന്ന ഫോണുകള്‍ക്ക് ഇത് ബാധകമാകില്ലെന്നും ആപ്പിള്‍ വ്യക്തമാക്കി.
ബാറ്ററി പഴയതാവുമ്പോള്‍ ഫോണിന്റെ പ്രൊസസറിന് അതിവേഗം പ്രവര്‍ത്തിക്കാന്‍ ആവശ്യമായ വൈദ്യുതി നല്‍കാന്‍ അതിന് സാധിക്കില്ല. അങ്ങനെ വരുമ്പോള്‍ ഫോണ്‍ അപ്രതീക്ഷിതമായി ഓഫ് ആവും. ചിലരുടെ പഴയ ഐഫോണ്‍ 6എസ് മോഡലുകള്‍ അപ്രതീക്ഷിതമായി ഓഫ് ആവുന്നതിനുള്ള കാരണം ഇതാണ്. ഈ പ്രശ്‌നം പരിഹരിക്കണമെങ്കില്‍ ബാറ്ററി മാറ്റേണ്ടിവരും വാറന്റിയില്ലാത്ത ഫോണുകള്‍ക്ക് ഇതിന് 5,000 രൂപയിലധികം ചിലവ് വരും.
ഉപയോക്താക്കള്‍ക്ക് മികച്ച അനുഭവം നല്‍കുന്നതിനാണ് കമ്പനി ലക്ഷ്യമെന്നും ഇത് ഫോണിന്റെ ആകെയുള്ള പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും ഫോണ്‍ കൂടുതല്‍ കാലം ഈട് നില്‍ക്കുന്നതിനും സഹായിക്കുമെന്നും ആപ്പിള്‍ വക്താവ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Mumbai, National, Technology, Top-Headlines, Mobile Phone, Apple, Apple admits slowing older iPhones because of ageing batteries