city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഹാജിമാര്‍ക്ക് സഹായകമായി യൂത്ത് ഇന്ത്യയുടെ ആന്‍ഡ്രോയിഡ് ആപ്

ജിദ്ദ: (www.kasargodvartha.com 14.09.2014) ഹജ്ജും ഉംറയും നിര്‍വഹിക്കുന്നവര്‍ക്ക് സഹായകമായ രീതിയില്‍ യൂത്ത് ഇന്ത്യ സൗദി ഘടകം രൂപകല്‍പന ചെയത ആന്‍ഡ്രോയിഡ് ആപ്പ് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ബി.എസ് മുബാറക് ഉദ്ഘാടനം ചെയ്തു. അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ നടന്ന സ്വിച്ച് ഓണ്‍ കര്‍മത്തോടെ ആപ്പ് പ്രവര്‍ത്തന സജ്ജമായി. നൂതന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി തീര്‍ഥാടകര്‍ക്ക് ഉപകാരപ്രദമായ ഇത്തരം മഹദ് സംരംഭത്തിന് മുന്നിട്ടിറങ്ങിയ യൂത്ത് ഇന്ത്യ തികച്ചും പ്രശംസയര്‍ഹിക്കുന്നു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഹജ്ജും ഉംറയും നിര്‍വഹിക്കുന്നവര്‍ക്കാവശ്യമായ ഏതൊരു വിവരത്തിനും എവിടെ വെച്ചും എപ്പോഴും റഫര്‍ ചെയ്യാവുന്ന വിധമാണ് ആപ്. ഹജ്ജിന്റെയും ഉംറയുടേയും പൂര്‍ണ രൂപം, ഹജ്ജുമായി ബന്ധപ്പെട്ട വിവിധ ലേഖനങ്ങള്‍, ഹജ്ജുമായും ഉംറയുമായും ബന്ധപ്പെട്ട എല്ലാ പ്രാര്‍ഥനകളും, മദീനയിലെ വിവിധ പള്ളികളുടേയും സ്ഥങ്ങളുടേയും സവിശേഷതകള്‍ തുടങ്ങിയവയാണ് ആപ്ലിക്കേഷനില്‍ ഉള്‍പെടുത്തിയിരിക്കുന്നത്.

യാത്രികന്‍ വീട്ടില്‍ നിന്ന് ഇറങ്ങി പുറപ്പെടുന്നത് മുതല്‍ തിരിച്ച് വീട്ടില്‍ കയറിചെല്ലുന്നത് വരേയുള്ള പ്രാര്‍ഥനകള്‍ ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. മലയാളത്തിലാണ് പൂര്‍ണമായും ആപ് നിര്‍മ്മിച്ചിരിക്കുന്നത്. പ്രാര്‍ഥനകള്‍ അര്‍ഥ സഹിതം അറബിയിലും നല്‍കിയിരിക്കുന്നു. മീഖാത്തുകളുടെ വിവരം, ഇഹ്‌റാം കെട്ടല്‍, ത്വവാഫ്, സഅ്‌യ്, മിനയിലെ താമസം, മുസ്ദലിഫ, അറഫ, തഹല്ലുലാകല്‍ തുടങ്ങിയ കര്‍മങ്ങളുടെ വിവരണങ്ങള്‍ക്ക് പുറമേ ബദര്‍ - ഉഹ്ദ് ചരിത്രത്തിന്റെ ലഘു വിശദീകരണങ്ങളും നല്‍കിയിട്ടുണ്ട്. ആപ്ലിക്കേഷന്‍ ഇപ്പോള്‍ ഗൂഗിള്‍ സ്‌റ്റോറില്‍ ലഭ്യമാണ്.

സമൂഹത്തിന് ഗുണകരമാവുന്ന രീതിയില്‍ യുവാക്കളൂടെ കഴിവും വിജ്ഞാനവും ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള വിവിധ പദ്ധതികള്‍ യൂത്ത് ഇന്ത്യയുടെ അജണ്ടയുടെ ഭാഗമാണെന്ന് നേതാക്കള്‍ അറിയിച്ചു. തനിമ ജിദ്ദ സൗത്ത് സോണ്‍ പ്രസിഡണ്ട് സഫറുല്ല, തനിമ ജിദ്ദ നോര്‍ത്ത് സോണ്‍ കൂടിയാലോചനാ സമിതിയംഗം സിഎച്ച് ബഷീര്‍, യൂത്ത് ഇന്ത്യ ജിദ്ദ നോര്‍ത്ത് ചാപ്റ്റര്‍ പ്രസിഡണ്ട് ഉമര്‍ ഫാറൂഖ്, ജിദ്ദ സൗത്ത് ചാപ്റ്റര്‍ പ്രസിഡണ്ട് അനീസ്, മീഡിയാ വണ്‍ പ്രതിനിധി സാദിക്കലി തുവൂര്‍, സുനീര്‍ ഒളകര, ശാക്കിര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു.

Hajj Umra Malayalam അപ്ലിക്കേഷനുവേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ഹാജിമാര്‍ക്ക് സഹായകമായി യൂത്ത് ഇന്ത്യയുടെ ആന്‍ഡ്രോയിഡ് ആപ്

Keywords : Gulf, Hajj, Application, Mobile, Android, Mobile Application, Android app for Hajj pilgrims. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia