city-gold-ad-for-blogger

വ്യക്തിവിവര സംരക്ഷണ ബില്‍: പാര്‍ലമെന്റ് സമിതിക്ക് മുന്നില്‍ ഹാജരാകാനാവില്ലെന്ന് ആമസോണ്‍

ന്യൂഡെല്‍ഹി: (www.kasargodvartha.com 24.10.2020) വ്യക്തിവിവര സംരക്ഷണ ബില്‍ പരിശോധിക്കുന്ന സംയുക്ത പാര്‍ലമെന്റ് സമിതിക്ക് ഹാജരാകാനാവില്ലെന്ന് അറിയിച്ച് ഓണ്‍ലൈന്‍ വിപണന കമ്പനിയായ ആമസോണ്‍. കോവിഡ് വ്യാപനത്തിന്റെ യാത്ര സുരക്ഷിതമല്ലെന്നും വിദഗ്ധര്‍ സ്ഥലത്തില്ലെന്നുമാണ് കാരണമായി യുഎസ് കമ്പനി വ്യക്തമാക്കുന്നത്. അതേസമയം ഒക്ടോബര്‍ 28ന് ചേരുന്ന യോഗത്തില്‍ ഹാജരായില്ലെങ്കില്‍ അവകാശ ലംഘനത്തിന് കമ്പനിക്കെതിരെ നടപടിയെടുക്കുമെന്ന് സമിതി അധ്യക്ഷ മീനാക്ഷി ലേഖി എംപി അറിയിച്ചു. 

ഫെയ്‌സ്ബുക്, ഗൂഗിള്‍, ആമസോണ്‍ തുടങ്ങിയ കമ്പനികളില്‍ നിന്ന് ആവശ്യമെങ്കില്‍ ഉപയോക്താക്കളുടെ വ്യക്തിവിവരം ശേഖരിക്കാന്‍ കേന്ദ്രത്തിന് അധികാരം നല്‍കുന്നതാണ് വ്യക്തിവിവര സംരക്ഷണ ബില്‍. വിവരങ്ങള്‍ ദുരുപയോഗം ചെയ്യാന്‍ ഇതുവഴിയൊരുക്കുമെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനു പിന്നാലെയാണു ബില്‍ സംയുക്ത സമിതിയുടെ പരിശോധനയ്ക്കു വിട്ടത്. വിഷയത്തില്‍ വിവിധ കമ്പനികളുടെ ഭാഗം കേള്‍ക്കാനാണ് ആമസോണിനെ ഉള്‍പ്പെടെ സമിതി വിളിച്ചത്. 

വ്യക്തിവിവര സംരക്ഷണ ബില്‍: പാര്‍ലമെന്റ് സമിതിക്ക് മുന്നില്‍ ഹാജരാകാനാവില്ലെന്ന് ആമസോണ്‍

Keywords: News, New Delhi, National, Top-Headlines, Technology, Amazon, Lok Sabha Panel, Amazon Refuses To Meet Lok Sabha Panel

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia