വമ്പന്‍ വിലക്കിഴിവിന്റെയും പുത്തന്‍ പുതിയ ഉല്‍പന്നങ്ങളുടെയും മേള വരുന്നു; ആമസോണ്‍ പ്രൈം ഡേ സെയില്‍ ജൂലൈ 26 നും 27 നും
മുംബൈ: (www.kasargodvartha.com 09.07.2021) ആമസോണില്‍ വമ്പന്‍ വിലക്കിഴിവിന്റെയും പുത്തന്‍ പുതിയ ഉല്‍പന്നങ്ങളുടെയും മേള വരുന്നു. ജൂലൈ 26, 27 തീയതികളിലായിരിക്കും പ്രൈം ഡേ സെയില്‍ നടക്കുക. ജൂലൈ 26ന് അര്‍ധരാത്രി 12 മണിക്ക് ആരംഭിക്കും. വമ്പന്‍ ബ്രാന്റുകളുടെയും ചെറുകിട-ഇടത്തരം സംരംഭങ്ങളുടെയും പുതിയ ഉല്‍പന്നങ്ങള്‍ ഈ ദിവസങ്ങളില്‍ പുതുതായി വിപണിയിലിറക്കും.
സാംസങ്, ബോട്, ഇന്റല്‍, വിപ്രൊ, ബജാജ്, അഡിഡാസ് തുടങ്ങിയ കമ്പനികളുടെ ഉള്‍പ്പടെ 300 ഓളം പുതിയ ഉല്‍പനങ്ങള്‍ സെയിലില്‍ ഉണ്ടാകുമെന്ന് കമ്പനി അറിയിച്ചു. സ്മാര്‍ട് ഫോണുകള്‍, ടിവി മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് ഓഫറുകള്‍ ഉണ്ടായിരിക്കും.
ഇന്‍ഡ്യയിലെ ചെറുകിട-ഇടത്തരം സംരംഭങ്ങളില്‍ നിന്നായി 2000ത്തോളം പുതിയ ഉല്‍പന്നങ്ങളും വിപണിയിലെത്തും. ആക്ഷന്‍ പ്രോയില്‍ നിന്നുള്ള ഇലക്ട്രോണിക്‌സ്, നാവ്ലികില്‍ നിന്നുള്ള ഫാഷന്‍ ഉല്‍പന്നങ്ങള്‍, ആഭരണങ്ങള്‍, പച്ചക്കറി, ഖാദി തുടങ്ങി നിരവധി ഉല്‍പന്നങ്ങള്‍ പ്രൈം ഡേ സെയിലില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും.
Keywords: Mumbai, News, National, Top-Headlines, Technology, Business, Amazon Prime Day sale to start on July 26