രാഷ്ട്രീയ പാർടി ഏതായാലും ചുമരെഴുത്തിന് പ്രകാശൻ തന്നെ വേണം
കാഞ്ഞങ്ങാട്: (www.kasargodvartha.com 03.04.2021) ഏത് പാർടിക്കാർ ആയാലും ചുമരെഴുത്തിന് ചെമ്മട്ടംവയൽ സ്വദേശി പ്രകാശൻ തന്നെ വേണം. ആധുനിക ടെക്നോളജികൾ എത്തിയിട്ടും ചുമരെഴുത്തുകൾ ഇന്നും മാറ്റമില്ലാതെ തുടരുകയാണ്. കാൽ നൂറ്റാണ്ടിലേറെ കാലമായി ഏതു തിരഞ്ഞെടുപ്പ് വന്നാലും ചുമരെഴുത്തിന് പ്രകാശൻ്റെ ബ്രഷ് ചലിക്കുന്നു.
ഇപ്പോൾ തന്നെ എൽ ഡി എഫ് സ്ഥാനാർഥിയും മന്ത്രിയുമായ ഇ ചന്ദ്രശേഖരന് വേണ്ടി ഏതാനും ചുമരെഴുത്തുകൾ പൂർത്തിയാക്കിയ ശേഷമാണ് എൻഡിഎ സ്ഥാനാർഥി എം ബൽരാജിനു വേണ്ടി രംഗത്തിറങ്ങിയത്. അദ്ദേഹത്തിന് 10 ഓളം ചുമരെഴുത്തുകൾ ചെയ്‌തു. യുഡിഎഫ് സ്ഥാനാർഥി പി വി സുരേഷിന് വേണ്ടിയും ചുമരെഴുത്തുകൾ നടത്തിയിട്ടുണ്ട്. പാർടികൾക്ക് വേണ്ടി ചുമർ എഴുതുമ്പോൾ തുച്ഛമായ വേതനം മാത്രമേ ഉള്ളുവെങ്കിലും മനസിന് നൽകുന്ന സംതൃപ്തിയാണ് ഈ രംഗത്ത് സജീവമായി നിൽക്കുന്നതെന്ന് പ്രകാശൻ പറഞ്ഞു.
തെരെഞ്ഞെടുപ്പ് കാലം കഴിഞ്ഞാലും മറ്റ് സന്ദേശങ്ങളുമായി ചുമരെഴുത്തിൽ സജീവമാണ് ഇദ്ദേഹം. സർകാർ സ്ഥാപനങ്ങളിലും സ്കൂളുകൾ, അംഗനവാടികൾ, ആശുപത്രി, ഹെൽത് സെൻററുകൾ എന്ന് വേണ്ട എല്ലാ ചുമരുകളിലും പ്രകാശൻ്റെ വരകൾ മിന്നി മറയുകയാണ്. കേരളത്തിലും കർണാടകയിലുമായി നിരവധി ക്ഷേത്രങ്ങളിൽ ചുമർ ചിത്രങ്ങൾക്കും പ്രകാശൻ ജീവൻ നൽകിയിട്ടുണ്ട്.
Keywords: Kanhangad, Kasaragod, Kerala, News, LDF, BJP, UDF, Political Party, Election, Karnataka, Technology, All political parties need Prakashan wall painting.
< !- START disable copy paste -->