പുതിയ വരിക്കാരെ സ്വന്തമാക്കുന്നതില്‍ ജിയോയെ പിന്നിലാക്കി എയര്‍ടെല്‍ മുന്നില്‍
ന്യൂഡെല്‍ഹി: (www.kasargodvartha.com 15.12.2020) പുതിയ വരിക്കാരെ സ്വന്തമാക്കുന്നതില്‍ ജിയോയെ പിന്നിലാക്കി എയര്‍ടെല്‍ മുന്നില്‍. നാല് വര്‍ഷത്തിനിടെ ഇത് ആദ്യമായാണ് എയര്‍ടെല്‍ മുന്നിലെത്തുന്നത്. ടെലികോം റെഗുലേറ്റര്‍ അതോറിറ്റി ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. സെപ്റ്റംബറിലെ വരിക്കാരുടെ എണ്ണത്തിലാണ് എയര്‍ടെല്‍ മുന്നിലെത്തിയത്. മൊത്തം വരിക്കാരുടെ എണ്ണത്തില്‍ ജിയോ തന്നെയാണ് മുന്നില്‍.
എന്നാല്‍ സെപ്റ്റംബറില്‍ പുതിയ വരിക്കാരെ സ്വന്തമാക്കുന്നതില്‍ എയര്‍ടെല്‍ മുന്നേറ്റം നടത്തുകയായിരുന്നു. സെപ്റ്റംബറില്‍ ഭാരതി എയര്‍ടെല്‍ 38 ലക്ഷത്തിലധികം പുതിയ വരിക്കാരെയാണ് സ്വന്തമാക്കിയത്. എന്നാല്‍ ജിയോ നേടിയത് 15 ലക്ഷത്തിലേറെ വരിക്കാരെയാണ്. അതേസമയം വോഡഫോണ്‍ ഐഡിയക്ക് 35 ലക്ഷം വരിക്കാരെ നഷ്ടപ്പെടുകയും ചെയ്തു. സെപ്റ്റംബറില്‍ ബ്രോഡ്ബാന്‍ഡ് വരിക്കാരുടെ എണ്ണവും വര്‍ധിച്ച് 95 ലക്ഷത്തിലെത്തി.
ഭാരതി എയര്‍ടെല്ലിന് 70 ലക്ഷത്തിലധികം വരിക്കാരും റിലയന്‍സ് ജിയോക്ക് 17 ലക്ഷത്തിലധികം ബ്രോഡ്ബാന്‍ഡ് വരിക്കാരുമുണ്ട്. സെപ്റ്റംബറിലെ കണക്കുകള്‍ പ്രകാരം ജിയോക്ക് 40.6 കോടി വരിക്കാരും എയര്‍ടെലിന് 29.4 കോടിയും വോഡഫോണ്‍ ഐഡിയക്ക് 27.2 കോടി വരിക്കാരുമാണുള്ളത്.
Keywords: New Delhi, news, National, Top-Headlines, Business, Technology, Airtel Leads In Subscriber Base, Tops Jio In Monthly Additions