ഉപഭോക്താക്കളുടെ ആധാര്‍കാര്‍ഡ് ദുരുപയോഗം ചെയ്ത് അക്കൗണ്ട് തുടങ്ങിയ എയര്‍ടെല്ലിന്റെ ഇ-കെവൈസി ലൈസന്‍സ് റദ്ദാക്കി
Dec 18, 2017, 16:08 IST
ന്യൂഡല്‍ഹി:(www.kasargodvartha.com 18/12/2017) ഉപഭോക്താക്കളുടെ ആധാര്‍കാര്‍ഡ് ദുരുപയോഗം ചെയ്ത് അക്കൗണ്ട് തുടങ്ങിയ എയര്‍ടെല്ലിന്റെ ഇ-കെവൈസി ലൈസന്‍സ് റദ്ദാക്കി. ആധാര്‍-ഇകെവൈസി അടിസ്ഥാനമാക്കി സിം പരിശോധിക്കുന്ന നടപടി ഭാരതി എയര്‍ടെല്‍ ഉപയോക്താക്കളുടെ സമ്മതമില്ലാതെ അവരുടെ പേയ്മന്റ്സ് ബാങ്ക് അക്കൗണ്ടു തുടങ്ങുന്നതിന് ഉപയോഗപ്പെടുത്തി എന്നാണ് പരാതി.
ആഴ്ച്ചകള്‍ക്കു മുമ്പ് തന്നെ സോഷ്യല്‍ മീഡിയയില്‍ എയര്‍ടെല്ലിന്റെ ഈ നീക്കതിനെതിരെയുള്ള മുന്നറിയിപ്പ് സന്ദേശങ്ങള്‍ പ്രചരിച്ചിരുന്നു. എയര്‍ടെല്ലിന് പുറമെ മറ്റു സ്വകാര്യ കമ്പനികള്‍ക്കെതിരെയും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
എയര്‍ടെലിനെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ പാരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മൊബൈല്‍ ഉപയോക്താക്കളുടെ സിം കാര്‍ഡ് ആധാര്‍ അടിസ്ഥാനമാക്കി പരിശോധിക്കുന്നതില്‍ നിന്ന് ഭാരതി എയര്‍ടെല്‍, എയര്‍ടെല്‍ പേയ്മെന്റ്സ് ബാങ്ക് എന്നിവയുടെ ലൈസന്‍സ് സവിശേഷ തിരിച്ചറിയല്‍ അതോറിറ്റി (യുഐഡിഎഐ) റദ്ദാക്കിയത്.
പാചകവാതക സബ്സിഡിയടക്കം സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ ഉപഭോക്താവ് അറിയാതെ കമ്പനിയുടെ പേയ്മെന്റ് ബാങ്കിലേക്ക് മാറ്റാനാണ് അക്കൗണ്ടുകള്‍ തുടങ്ങിയതെന്നാണ് ആരോപണം.
യു ഐ ഡി എ ഐ യുടെ നടപടിയോടെ ഇനിമുതല്‍ എയര്‍ടെല്‍ ഉപയോക്താക്കള്‍ക്ക് അവരുടെ സിം ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കാനോ, എയര്‍ടെല്‍ പേയ്മന്റ്സ് ബാങ്ക് ഉപയോക്താക്കള്‍ക്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കാനോ അകില്ല.
ആധാര്‍ വിവരങ്ങളുടെ സ്വകാര്യത വലിയ വിവാദ വിഷയമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വളരെ ഗൗരവത്തോടെയാണ് എയര്‍ടെലിന്റെ ഭാഗത്ത് നിന്നുമുണ്ടായ ഈ വീഴ്ചയെ യു ഐ ഡി എ ഐ കാണുന്നത്.
നടപടി സംബന്ധിച്ച് യു ഐ എ ഡി ഐയുടെ ഉത്തരവ് ലഭിച്ചതായി എയര്‍ടെല്‍ വക്താവ് സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ഉപയോക്താക്കള്‍ അറിയാതെ തങ്ങള്‍ ഒന്നും ചെയ്യുന്നില്ലെന്നും യു ഐ ഡി എ ഐ യുടെ തീരുമാനം പുനപരിശോധിക്കണമെന്ന ആവശ്യവുമായി അതോറിറ്റിയുമായി ബന്ധപ്പെട്ടുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, New Delhi, National, Top-Headlines, Complaint, Social-Media, UIADI, Airtel, Customer, Airtel, Airtel Payments Bank's eKYC Licence Suspended by UIDAI ,Technology.