ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നു; വ്യക്തിവിവരങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹികസുരക്ഷാ ഡയറക്ടറേറ്റിന്റെ വെബ്‌സൈറ്റില്‍
Apr 24, 2017, 09:08 IST
ന്യൂഡല്‍ഹി: (www.kasargodvartha.com 24.04.2017) പതിനാലു ലക്ഷത്തോളം പേരുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നു. ജാര്‍ഖണ്ഡ് സ്വദേശികളുടെ ആധാര്‍ വിവരങ്ങളാണ് സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ടത്.
ജനങ്ങളുടെ പേര്, വിലാസം, ആധാര്‍ നമ്പര്‍, ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ എന്നിവയെല്ലാം പരസ്യമായതിനെ തുടര്‍ന്ന് സംഭവം വിവാദമായതോടെ വെബ്‌സൈറ്റ് ബ്ലോക്ക് ചെയ്തിട്ടുണ്ട്. വിവരങ്ങള്‍ ചോര്‍ന്നത് എങ്ങനെയെന്ന് പരിശോധിച്ചു നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Summary: Aadhaar data leak in Jharkhand raises doubts
Keywords: New Delhi, Details, Cricket, State, Bank, M S Dhoni, Aadhar, Leak, Jharkhand, Website, Government, Social Security, Directorate.
16 ലക്ഷത്തോളം പെന്‍ഷന്‍കാരുള്ള ജാര്‍ഖണ്ഡില്‍ ബാങ്ക് അക്കൗണ്ടുമായി ആധാറിനെ ബന്ധിപ്പിച്ചിരുന്ന 14 ലക്ഷത്തോളം പേരുടെ വിവരങ്ങളാണു സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹികസുരക്ഷാ ഡയറക്ടറേറ്റിന്റെ വെബ്‌സൈറ്റിലൂടെ പരസ്യമായത്. ക്രിക്കറ്റ് താരം എം എസ് ധോണിയുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തിന്റെ വിവാദങ്ങള്‍ക്കിടയിലാണ് ജനങ്ങളെ ആശങ്കപ്പെടുത്തിക്കൊണ്ട് ആധാര്‍ വിവരങ്ങളുടെ ചോര്‍ച്ച ആവര്‍ത്തിച്ചത്.