city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Science And Technology | ആദ്യത്തെ ഉപഗ്രഹം മുതല്‍ യുപിഐ വരെ; ശാസ്ത്ര സാങ്കേതിക മേഖലയിലെ ഇന്‍ഡ്യയുടെ 75 വര്‍ഷത്തെ ചില മുന്നേറ്റങ്ങള്‍

ന്യൂഡെല്‍ഹി: (www.kasargodvartha.com) രാജ്യം ഈ വര്‍ഷം 75-ാം സ്വാതന്ത്ര്യദിനം പിന്നിടുകയാണ്. സ്വാതന്ത്ര്യത്തിനു ശേഷമുള്ള 75 വര്‍ഷത്തിനിടയില്‍ രാജ്യത്ത് ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചു. ഗ്രാമപഞ്ചായത് മുതല്‍ തലസ്ഥാനം വരെ ഒരുപാട് വികസനങ്ങള്‍ ഉണ്ടായി. നേരത്തെ ഗ്രാമങ്ങളില്‍ പക്കാ റോഡുകള്‍ പോലുമില്ലായിരുന്നു, എന്നാല്‍ ഇന്ന് 1,57,383 ഗ്രാമപഞ്ചായതുകളില്‍ അതിവേഗ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യമുണ്ട്. ഈ 74 വര്‍ഷത്തിനിടയില്‍ ശാസ്ത്ര-സാങ്കേതിക രംഗങ്ങളില്‍ രാജ്യത്ത് വളരെയധികം പുരോഗതി ഉണ്ടായി. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷിക വേളയില്‍ ഇന്‍ഡ്യയിലെ ശാസ്ത്ര സാങ്കേതിക രംഗത്തെ പ്രധാന മുന്നേറ്റങ്ങള്‍ നമുക്ക് പരിശോധിക്കാം.
                      
Science And Technology | ആദ്യത്തെ ഉപഗ്രഹം മുതല്‍ യുപിഐ വരെ; ശാസ്ത്ര സാങ്കേതിക മേഖലയിലെ ഇന്‍ഡ്യയുടെ 75 വര്‍ഷത്തെ ചില മുന്നേറ്റങ്ങള്‍

1975- ആര്യഭട്ട

1975 ഏപ്രില്‍ 19 ന് ബഹിരാകാശത്തേക്ക് വിക്ഷേപിച്ച രാജ്യത്തെ ആദ്യത്തെ ഉപഗ്രഹമാണ് ആര്യഭട്ട. സോവിയറ്റ് യൂണിയന്റെ സഹായത്തോടെ ഇന്‍ഡ്യയില്‍ വികസിപ്പിച്ച ആദ്യത്തെ ഉപഗ്രഹമായ ആര്യഭട്ടയെ ഇന്‍ഡ്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനം (ഐഎസ്ആര്‍ഒ) വിജയകരമായി ബഹിരാകാശത്ത് എത്തിച്ചു. എക്‌സ്-റേ ജ്യോതിശാസ്ത്രം, എയറോണമിക്‌സ്, സോളാര്‍ ഫിസിക്‌സ് എന്നിവയില്‍ പരീക്ഷണങ്ങള്‍ നടത്തുക എന്നതായിരുന്നു ഈ ഉപഗ്രഹത്തിന്റെ ലക്ഷ്യം.

1975- സാറ്റലൈറ്റ് ടിവി

1975-ല്‍, സാറ്റലൈറ്റ് ഇന്‍സ്ട്രക്ഷണല്‍ ടെലിവിഷന്‍ പരീക്ഷണം (SITE) ഓഗസ്റ്റ് ഒന്നിന് ഉപയോഗത്തില്‍ വന്നു. 1975-76 കാലഘട്ടത്തില്‍ യുഎസ് ആപ്ലികേഷന്‍ ടെക്‌നോളജി സാറ്റലൈറ്റില്‍ (ATS-6) നിര്‍മിച്ച ഡോ. സാരാഭായിയുടെ സ്വപ്നമായിരുന്നു ഈ സൈറ്റ്. ഇന്‍ഡ്യ പോലൊരു വികസ്വര രാജ്യത്തിന് ടെലിവിഷന്‍ രംഗത്ത് വലിയ ആയുധമാണ് സൈറ്റ് നല്‍കിയത്.

1978- ടെസ്റ്റ് ട്യൂബ് ശിശു

1978ല്‍ രാജ്യത്ത് ആദ്യമായി ടെസ്റ്റ് ട്യൂബിലൂടെ ഒരു കുട്ടി ജനിച്ചു. ലോകത്തിലെ രണ്ടാമത്തെയും ഇന്‍ഡ്യയിലെ ആദ്യത്തെയും ടെസ്റ്റ് ട്യൂബ് ശിശു 1978 ഒക്ടോബര്‍ മൂന്നിന് കൊല്‍കത്തയില്‍ ജനിച്ചു. ഡോ. സുഭാഷ് മുഖോപാധ്യായയെ ഇന്‍ഡ്യയിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശുവിന്റെ പിതാവ് എന്ന് വിളിക്കുന്നു. ടെസ്റ്റ് ട്യൂബ് വഴി ജനിച്ച പെണ്‍കുഞ്ഞിന് ദുര്‍ഗ എന്ന് പേരിട്ടു.

1978- ഹാന്‍ഡ് പമ്പ്

രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലും വൈദ്യുതിയോ ജലവിതരണമോ ഇല്ലാതിരുന്ന കാലഘട്ടമാണിത്, എന്നാല്‍ ഹാന്‍ഡ് പമ്പിന്റെ കണ്ടുപിടിത്തം ആളുകള്‍ക്ക് പുതിയ ജീവിതമാര്‍ഗം നല്‍കി. 1978 ലാണ് രാജ്യത്ത് ആദ്യമായി ഹാന്‍ഡ് പമ്പ് ഉപയോഗിച്ചത്, അതിന് മാര്‍ക്-II എന്ന് പേരിട്ടു.

1991 - ആദ്യമായി നിര്‍മിച്ച സൂപര്‍ കംപ്യൂടര്‍

ഇന്‍ഡ്യയുടെ ആദ്യത്തെ സൂപര്‍ കംപ്യൂടറായ പരം ലോകത്തിന് പരിചയപ്പെടുത്തിയ 1991 ഇന്‍ഡ്യയെ സംബന്ധിച്ചിടത്തോളം മഹത്തായ വര്‍ഷമായിരുന്നു. രാജ്യത്ത് ആദ്യമായി വികസിപ്പിച്ച സൂപര്‍ കംപ്യൂടറാണിത്.

1995 - രാജ്യത്തെ ആദ്യത്തെ മൊബൈല്‍ ഫോണ്‍ കോള്‍


1995 ജൂലൈ 31 ന് രാജ്യത്ത് ആദ്യമായി മൊബൈല്‍ ഫോണ്‍ കോളുകള്‍ ചെയ്തു. ആദ്യമായി, അന്നത്തെ കേന്ദ്രസര്‍കാരിലെ മന്ത്രി സുഖ്റാമും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ജ്യോതി ബസുവും തമ്മില്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചു. അക്കാലത്ത് മിനിറ്റിന് 16 രൂപ നിരക്കിലാണ് ഈ ആദ്യ കോള്‍ വിളിച്ചത്. ഇന്‍ഡ്യയിലെ ആദ്യത്തെ മൊബൈല്‍ ഓപറേറ്റര്‍ കമ്പനി മോദി ടെല്‍സ്ട്രാ ആയിരുന്നു.

2009- യുഐഡിഎഐ (യുനീക്ക് ഐഡന്റിഫികേഷന്‍ അതോറിറ്റി ഓഫ് ഇന്‍ഡ്യ)

2009 ജനുവരി 28-ന്, ആസൂത്രണ കമ്മീഷന്‍ യുഐഡിഎഐ രൂപീകരിക്കുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. ഇന്‍ഫോസിസ് സ്ഥാപകന്‍ നന്ദന്‍ നിലേകനിയെ ചെയര്‍മാനായി നിയമിച്ചു. 2010 സെപ്റ്റംബറില്‍, മഹാരാഷ്ട്രയിലെ ചില ഗ്രാമപ്രദേശങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആധാര്‍ പദ്ധതി ആരംഭിക്കുകയും ഡിസംബറില്‍ സര്‍കാര്‍ നാഷണല്‍ ഐഡന്റിഫികേഷന്‍ അതോറിറ്റി ഓഫ് ഇന്‍ഡ്യ ബില്‍ 2010 പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയും ചെയ്തു. 2011 സെപ്തംബര്‍ ആയപ്പോഴേക്കും രാജ്യത്തെ 10 കോടി ജനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് ഉണ്ടായിരുന്നു.

2013- തദ്ദേശീയ ജിപിഎസ്

ISRO 2013 ജൂലൈ 1-ന് തദ്ദേശീയമായ GPS ഇന്‍ഡ്യന്‍ റീജിയണല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം വിക്ഷേപിച്ചു, അതിന് നാവിക് എന്ന് പേരിട്ടു. ഇന്‍ഡ്യയില്‍ വില്‍ക്കുന്ന പല സ്മാര്‍ട്‌ഫോണുകളിലും നാവിഗേറ്റര്‍ പിന്തുണ ഇപ്പോള്‍ ലഭ്യമാണ്.

2016- UPI/BHIM

നാഷണല്‍ പേയ്മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്‍ഡ്യ 2016 ഏപ്രില്‍ 11-ന് തത്സമയ പേയ്മെന്റ് സിസ്റ്റം UPI ആരംഭിച്ചു. ഇന്‍ഡ്യയിലെ ആദ്യത്തെ തത്സമയ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനമാണ് യുപിഐ. യുപിഐയുടെ വരവോടെ, ഓണ്‍ലൈന്‍ പേയ്മെന്റുകള്‍ക്ക് പുതുജീവന്‍ ലഭിച്ചു, എല്ലാവരുടെയും കൈയിലും ഒരു ബാങ്ക് എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു.

Keywords: News, National, Top-Headlines, Post-Independence-Development, Technology, Science, India, Development Project, Government, Azadi Ka Amrit Mahotsav, 75 Years Of Independence: Some of India's 75 Years of Advances in Science and Technology.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia