city-gold-ad-for-blogger

യു എസ് ബി കില്ലര്‍ ഡ്രൈവ് ഉപയോഗിച്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥി നശിപ്പിച്ചത് യൂനിവേഴ്‌സിറ്റിയിലെ 59 കമ്പ്യൂട്ടറുകള്‍

ന്യൂയോര്‍ക്ക്: (www.kasargodvartha.com 20.04.2019) ഒരു ഇന്ത്യന്‍ വിദ്യാര്‍ഥി സാങ്കേതികത ദുരുപയോഗം ചെയ്യ്ത് തകര്‍ത്തത് ന്യൂയോര്‍ക്കിലുള്ള ഒരു കോളേജിലെ 59 കമ്പ്യൂട്ടറുകളാണ്. യു എസ് ബി കില്ലര്‍ എന്ന പേരിലുള്ള പെന്‍ഡ്രൈവ് ഉപയോഗിച്ചാണ് ഇത്തരം ഒരു സൈബര്‍ കുറ്റകൃത്യം നടത്തിയത്. ഇത് ഉപയോഗിച്ച് 27 കാരനായ വിശ്വനാഥ് അകുതോട്ട 51,109 ഡോളര്‍ (ഏകദേശം 35,46,700 രൂപ) വില വരുന്ന ഉപകരണങ്ങളാണ് നശിപ്പിച്ചത്. ഇത് നന്നാക്കുന്നതിന് 7362 (5,10,900 രൂപ) ഡോളര്‍ ചിലവ് വരികയും ചെയ്തു. പണം നല്‍കാന്‍ സമ്മതിച്ചെങ്കിലും ഇയാള്‍ക്ക് 10 വര്‍ഷം തടവ് ശിക്ഷ യു എസ് കോടതി ശരി വെച്ചു. ന്യൂയോര്‍ക്കിലെ സെന്റ് റോസ് കോളേജില്‍ ഫെബ്രുവരി 14 നാണ് ഈ സംഭവം നടന്നത്. യു എസ് ബി കില്ലര്‍ ഉപയോഗിച്ച് കമ്പ്യൂട്ടറുകള്‍ നശിപ്പിക്കുന്ന രംഗം വിശ്വനാഥ് ചിത്രീകരിക്കുകയും ചെയ്തു. ഞാന്‍ ഇയാളെ കൊല്ലാന്‍ പോവുകയാണ് എന്ന് ഇയാള്‍ വീഡിയോയില്‍ പറയുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

യു എസ് ബി കില്ലര്‍ ഡ്രൈവ് ഉപയോഗിച്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥി നശിപ്പിച്ചത് യൂനിവേഴ്‌സിറ്റിയിലെ 59 കമ്പ്യൂട്ടറുകള്‍

കമ്പ്യൂട്ടറുകള്‍ നശിപ്പിച്ചുകഴിഞ്ഞതിന് ശേഷം 'ഇത് ചത്തു', 'അത് പോയി' എന്നും വിശ്വാനാഥന്‍ പറഞ്ഞു. എന്താണ് ഇത് ചെയ്യാനുള്ള കാരണമെന്ന് വ്യക്തമല്ല. സൈബര്‍ ആക്രമണത്തിന് ഉപയോഗിക്കാവുന്ന യു എസ് ബി കില്ലര്‍ തമ്പ് ഡ്രൈവ് ഓണ്‍ലൈനില്‍ നിന്നും സ്വന്തമാക്കാവുന്നതാണ്. ഈ പെന്‍ഡ്രൈവ് കമ്പ്യൂട്ടറില്‍ ബന്ധിപ്പിക്കുന്നതോടെ വൈദ്യുതി അതിലേക്ക് പ്രവേശിക്കുകയും ഉടന്‍ തന്നെ ആ വൈദ്യുതി തിരിച്ച് യു എസ് ബി സ്ലോട്ടിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു. അതോടെ അതുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ നശിപ്പിക്കപ്പെടുകയാണ് ചെയ്യുന്നത്. ഏഴ് മോണിറ്ററുകള്‍, ഓപ്പണ്‍ യു എസ് ബി സ്ലോട്ടുകളുള്ള കംപ്യൂട്ടര്‍ എന്‍ഹാന്‍സ്ഡ് പോഡിയം എന്നിവയും ഇയാള്‍ നശിപ്പിച്ചിരുന്നു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  World, news, Top-Headlines, Computer, Technology, university, Student, Former student zapped $58,000 worth of PC equipment using a 'USB Killer' device.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia