city-gold-ad-for-blogger

ചെങ്കുപ്പായമിട്ട് ഐഫോണ്‍; വില 32,000 മുതല്‍

മുംബൈ: (www.kasargodvartha.com 30.03.2017) ആപ്പിള്‍ പുറത്തിറക്കിയ പുത്തന്‍ ഡിവൈസുകളുടെ വില സംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമായതായി എന്‍ഡിടിവി ഗാഡ്‌ജെറ്റ്‌സ് 360 റിപ്പോര്‍ട്ട് ചെയ്യുന്നു.

ഐഫോണ്‍ എസ്ഇ 32 ജിബി പതിപ്പിന് 27,200 രൂപയായും 128 ജിബി പതിപ്പിന് 37,200 രൂപയുമാണ് ഇന്ത്യന്‍ യൂസര്‍മാര്‍ നല്‍കേണ്ടി വരികയെന്നാണ് സൂചന. ചെങ്കുപ്പായമിട്ട ഐഫോണ്‍ 7 പതിപ്പുകള്‍ക്ക് മറ്റു കളര്‍ വാരിയന്റുകള്‍ക്ക് നല്‍കുന്ന വില നല്‍കിയാല്‍ മതിയാകും.

128 ജിബി ഐഫോണ്‍ 7ന് 70,000 രൂപയാണ് വില. സ്‌റ്റോറേജ് ഇരട്ടിയാക്കണമെങ്കില്‍ അധികമായി പതിനായിരം നല്‍കണം. ഐഫോണ്‍ 7 പ്ലസിന്റെ 128ജിബി മോഡലിന് 82,000 രൂപയും, 256 ജിബി മോഡലുകള്‍ക്ക് 92,000 രൂപയുമാണ് വില. പുതിയ ഐപാഡ് പതിപ്പുകളുടെ വിലയും പുറത്ത് വന്നതായി എന്‍ഡിടിവി ഗാഡ്‌ജെറ്റ്‌സ് 360 റിപ്പോര്‍ട്ട് ചെയ്യുന്നു.

ചെങ്കുപ്പായമിട്ട് ഐഫോണ്‍; വില 32,000 മുതല്‍

32ജിബി വൈഫൈ മോഡലിന് 28,900 രൂപയും, 128 ജിബി മോഡലിന് 36,900 രൂപയുമാണ് വില. 32ജിബി വൈഫൈ പ്ലസ് മോഡലിന് 39,900 രൂപയും ഇതിന്റെ 128 ജിബി മോഡലിന് 7,900 രൂപയും നല്‍കേണ്ടി വരും. 3,500 രൂപ നല്‍കിയാല്‍ പുതിയ ഐപാഡുകള്‍ക്ക് സ്മാര്‍ട്ട് കവറുകളും ലഭിക്കും.

Also Read:
പൊതുമാപ്പ്: ഹെല്പ് ഡെസ്‌ക് പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ സഹായങ്ങളുമായി ഒ ഐ സി സി ഭാരവാഹികള്‍; ആദ്യദിനത്തില്‍ എത്തിയത് 350 ഓളം പേര്‍

Keywords: I phone7 red price started rs 32,000, Mumbai, Report, Business, Technology.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia