city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സര്‍ക്കാര്‍ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ അണിനിരത്തി ഐടി മിഷന്‍ സ്റ്റാള്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 20.05.2018) വിവിധ സര്‍ക്കാര്‍ സേവങ്ങള്‍ ഒരു കുടക്കീഴില്‍ അണിനിരത്തിയാണ് കാസര്‍കോട് പെരുമയില്‍  ഐ.ടി മിഷന്‍ സ്റ്റാള്‍ ഒരുക്കിയിരിക്കുന്നത്. 87 സര്‍ക്കാര്‍ സേവനങ്ങള്‍ ഇവിടെ നിമിഷങ്ങള്‍ക്കുള്ളില്‍  ലഭിക്കും.  ആധാര്‍ എന്റോള്‍മെന്റ് തെറ്റുതിരുത്തല്‍, ഫോട്ടോ പുതുക്കല്‍, അഞ്ചു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ആധാര്‍ എന്റോള്‍മെന്റ്  തുടങ്ങി ആധാറുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് മാത്രമായി മൂന്നു വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ട്. പാന്‍കാര്‍ഡുമായും റേഷന്‍ കാര്‍ഡുമായും  ആധാര്‍ ബന്ധിപ്പിക്കാനും സൗകര്യമുണ്ട്.

സര്‍ക്കാര്‍ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ അണിനിരത്തി ഐടി മിഷന്‍ സ്റ്റാള്‍

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സൗജന്യമായി അപേക്ഷ നല്‍കാനും  സൗകര്യം ഒരുക്കി. ആധാര്‍കാര്‍ഡ്, റേഷന്‍ കാര്‍ഡ് വരുമാന സര്‍ട്ടിഫിക്കറ്റ്, ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയ ചികിത്സരേഖ മുതലായവയുമായാണ് ദുരിതാശ്വാസ നിധിയിലേക്ക് അപേക്ഷിക്കാന്‍ എത്തേണ്ടത്.

പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കുള്ളവര്‍ക്കുള്ള ഗ്രാന്റ്സിന് അപേക്ഷിക്കാനും വില്ലേജ് ഓഫീസില്‍ നിന്നും പഞ്ചായത്ത് ഓഫീസില്‍ നിന്നും ലഭിക്കേണ്ട വിവിധ രേഖകള്‍ക്ക് സൗജന്യമായി അപേക്ഷിക്കുവാനുമുള്ള അവസരം ഇവിടെയുണ്ട്. സ്റ്റാര്‍ട്ടപ്പ് മേഖലയെ സംബന്ധിച്ച് സംശയനിവാരണങ്ങള്‍ക്കും വിവരങ്ങള്‍ക്കുമായി ഒരു വിഭാഗം ഇവിടെ പ്രവര്‍ത്തിക്കുന്നു.

കൂടാതെ പൊതുജനങ്ങള്‍ക്ക് ദിവസവും 300 എംബി വരെ ഉപയോഗിക്കാവുന്ന രീതില്‍ കെവൈഫൈ എന്ന പേരില്‍ സൗജന്യ വൈഫൈ സൗകര്യം ഒരുക്കിയിട്ടുണ്ട്. ജില്ലാ പ്രോജക്ട് മാനേജര്‍ ശ്രീരാജ് പി നായരുടെ നേതൃത്വത്തില്‍ ആധാര്‍ ഓപ്പറേറ്റര്‍മാരുടെയും സൂപ്പര്‍വൈസര്‍മാരുടെയും വിദഗ്ധസംഘമാണ് സേവനങ്ങള്‍ ലഭ്യമാക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, News, Kasaragod, Kanhangad, Government, Technology, IT Mission, Stall, 2nd anniversary of Govt.: IT Mission stall in Alamippally

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia