city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ട്രയംഫിന്റെ സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍എസ് വിപണിയില്‍

കൊച്ചി: (www.kasargodvartha.com 18.10.2017) റൈഡിംഗിന് ഒരു പുത്തന്‍ അനുഭൂതി പകര്‍ന്നുകൊണ്ട്, ട്രയംഫിന്റെ സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍എസ് മോട്ടോര്‍ സൈക്കിള്‍ വിപണിയിലെത്തി. ട്രയംഫ് ഡാറ്റൊണ നല്‍കുന്ന ഏറ്റവും നൂതനമായ 765 സിസി എഞ്ചിനാണ് പ്രധാന പ്രത്യേകത. വില 1,055,000 രൂപ. അനായാസം ഒഴുകുന്ന എകസ് ഹോസ്റ്റ്, പുതുക്കിയ എയര്‍ ബോക്‌സ്, ഗിയര്‍ ബോക്‌സ്, നൂതന സ്ലിപ് ആന്‍ഡ് അസിസ്റ്റ് ക്ലച്ച്, 123 പിഎസ്പിക്, ശക്തി പകരുന്ന 11,700 ആര്‍പിഎം ടോര്‍ക്ക്, ട്രിപ്പിള്‍ സൗണ്ട് ട്രാക്ക് എന്നിവയാണ് പ്രധാന ഘടകങ്ങള്‍.

അഞ്ച് റൈഡിംഗ് മോഡുകള്‍ വരെയുള്ള പുതിയ റൈഡ് ബൈ റൈറ്റ് ത്രോട്ടില്‍ പുതിയ റൈഡര്‍ ഫോക്കസ്ഡ് സാങ്കേതികവിദ്യയാണ്. അഞ്ച് ഇഞ്ച് ആംഗിള്‍ ക്രമീകരിക്കാവുന്ന ടിഎഫ്റ്റി ഉപകരണങ്ങളും ശ്രദ്ധേയമാണ്. ഗള്‍വിങ്ങ് റിയര്‍ സ്വിംഗ് ആം ഉയര്‍ന്ന സ്റ്റീഡ് സ്റ്റെബിലിറ്റി ലഭ്യമാക്കുന്നു. ക്വിക് ഷിഫ്റ്റും ലാപ് ടൈമറും നൂതന സാങ്കേതിക വിദ്യയുടെ ഉദാഹരണങ്ങളാണ്. സസ്‌പെന്‍ഷന്‍, ബ്രേയ്ക്കുകള്‍, ടയറുകള്‍ എന്നിവയും എടുത്തു പറയേണ്ടവയാണ്.

ട്രയംഫിന്റെ സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍എസ് വിപണിയില്‍

നൂതന ബോഡി വര്‍ക്ക്, സ്‌പോര്‍ട്ടിയര്‍ ട്വിന്‍ സീറ്റുകള്‍, പ്രീമിയം കളര്‍ സ്‌കീമുകള്‍ എന്നിവ സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍ എസിന് അനുപമമായ ചാരുതയാണ് നല്‍കുക. റൈഡിംഗിന്റെ നവ്യമായ സന്തോഷവും അനുഭൂതിയും റൈഡര്‍മാരില്‍ എത്തിക്കുകയാണ് ലക്ഷ്യമെന്ന് ട്രയംഫ് മോട്ടോര്‍ സൈക്കിള്‍സ് ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ വിമല്‍ സംബ്ലി പറഞ്ഞു. സ്റ്റേറ്റ് ഓഫ് ആര്‍ട്ട് സാങ്കേതികവിദ്യയില്‍ ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍എസ് ഒരു നാഴിക കല്ലാണെന്നും അദ്ദേഹം പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kochi, Kerala, News, Technology, 2017 Triumph Street Triple 765 RS launched at Rs 10.55 lakh.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia