city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Teams Performance | 2022ൽ 9 ടി20 മത്സരങ്ങൾ കളിച്ച് എട്ടിലും ജയിച്ച ബംഗ്ലാദേശ്; 15 കളികളിൽ ചാംപ്യൻമാരായ യുഎഇ; അപാര ഫോമിലുള്ള ഇൻഡ്യ; പൊരുതാൻ ശ്രീലങ്കയും പാകിസ്താനും തായ്‌ലാൻഡും മലേഷ്യയും; വനിതാ ഏഷ്യാ കപിൽ ഏത് ടീമാണ് ശക്തരെന്ന് അറിയാമോ?

ധാക: (www.kasargodvartha.com) വനിതാ ഏഷ്യാ കപിന് തുടക്കം കുറിക്കാൻ ദിവസങ്ങൾ മാത്രം. ഒക്ടോബർ ഒന്ന് മുതൽ ആരംഭിക്കുന്ന ടൂർണമെന്റിൽ ഏഴ് ടീമുകളാണ് പങ്കെടുക്കുന്നത്. ടൂർണമെന്റിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഏഴ് ടീമുകൾ കളിക്കുന്നത്. ഇത്തവണ നിരവധി അസോസിയേറ്റ് ടീമുകൾക്ക് അവസരം ലഭിച്ചു. ഇത്തവണ ടൂർണമെന്റിൽ ഉൾപെട്ട ഏഴ് ടീമുകളും ഈ വർഷം ട്വന്റി20 യിൽ എങ്ങനെ പ്രകടനം നടത്തിയെന്ന് പരിശോധിക്കാം.
  
Teams Performance | 2022ൽ 9 ടി20 മത്സരങ്ങൾ കളിച്ച് എട്ടിലും ജയിച്ച ബംഗ്ലാദേശ്; 15 കളികളിൽ ചാംപ്യൻമാരായ യുഎഇ; അപാര ഫോമിലുള്ള ഇൻഡ്യ; പൊരുതാൻ ശ്രീലങ്കയും പാകിസ്താനും തായ്‌ലാൻഡും മലേഷ്യയും; വനിതാ ഏഷ്യാ കപിൽ ഏത് ടീമാണ് ശക്തരെന്ന് അറിയാമോ?


ഇൻഡ്യ

ഈ ടൂർണമെന്റിൽ വിജയിക്കാൻ ഇൻഡ്യൻ ടീം ശക്തമാണ്. ആറ് തവണയാണ് ഇൻഡ്യ വനിതാ ഏഷ്യാ കപ് നേടിയത്. ഇത്തവണയും കിരീടം ലക്ഷ്യമിട്ടാണ് ടീം ഇൻഡ്യ ടൂർണമെന്റിന് ഇറങ്ങുന്നത്. എന്നിരുന്നാലും, ഈ വർഷം ടി20യിൽ ഇൻഡ്യയുടെ പ്രകടനം പ്രത്യേകിച്ച് ഒന്നുമായിരുന്നില്ല. ആകെ 12 മത്സരങ്ങൾ കളിച്ചപ്പോൾ ആറിൽ തോറ്റപ്പോൾ ആറിൽ ജയിച്ചു. ഇത്തരമൊരു സാഹചര്യത്തിൽ ഏഷ്യാ കപിൽ ടീം ഇൻഡ്യ മികച്ച പ്രകടനം പുറത്തെടുക്കേണ്ടിവരും.


ബംഗ്ലാദേശ്

ഇൻഡ്യ കഴിഞ്ഞാൽ ഏഷ്യയിലെ ഏറ്റവും ശക്തമായ രണ്ടാമത്തെ ടീമാണ് ബംഗ്ലാദേശ്. ഈ ടൂർണമെന്റിൽ ഇതുവരെ രണ്ട് ടീമുകൾ മാത്രമാണ് വിജയിച്ചത്. ഇൻഡ്യ ആറ് തവണയും ബംഗ്ലാദേശ് ഒരു തവണയും വനിതാ ഏഷ്യാ കപ് നേടിയിട്ടുണ്ട്. ബംഗ്ലാദേശാണ് ഇത്തവണ ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ രണ്ടാം തവണയും കിരീടം നേടാനാണ് ബംഗ്ലാദേശ് ടീം ശ്രമിക്കുന്നത്. ബംഗ്ലാദേശിന്റെ ഈ വർഷത്തെ റെകോർഡും മികച്ചതാണ്. ബംഗ്ലാദേശ് വനിതാ ടീം 2022ൽ ഒമ്പത് ടി20 മത്സരങ്ങൾ കളിച്ച് എട്ടിൽ ജയിച്ചു. ഏക മത്സരത്തിൽ ശ്രീലങ്കയ്‌ക്കെതിരെ തോൽവി ഏറ്റുവാങ്ങേണ്ടി വന്നു.


പാകിസ്താൻ

പാകിസ്താൻ ടീം ഇതുവരെ വനിതാ ഏഷ്യാ കപ് നേടിയിട്ടില്ല. ഏഷ്യയിൽ ഇൻഡ്യ കഴിഞ്ഞാൽ ക്രികറ്റിന് ഏറ്റവും പ്രചാരമുള്ളത് പാകിസ്താനിലാണ്. ഇത്തവണ ഏഷ്യാ കപ് നേടാനാണ് പാകിസ്താൻ ടീമിന്റെ ശ്രമം. പാകിസ്താൻ വനിതാ ടീം ഈ വർഷം ഒമ്പത് ടി20 മത്സരങ്ങൾ കളിച്ചു, മൂന്നെണ്ണം ജയിച്ചപ്പോൾ നാലിൽ തോറ്റു. രണ്ട് മത്സരങ്ങൾ ഫലമില്ലാതെയായി. ഏഷ്യാ കപ് നേടണമെങ്കിൽ പാകിസ്താൻ ഇതിലും മികച്ച പ്രകടനം പുറത്തെടുക്കണം.


ശ്രീലങ്ക

ശ്രീലങ്കൻ വനിതാ ടീം ഇതുവരെ ടൂർണമെന്റിൽ വിജയിച്ചിട്ടില്ലെങ്കിലും ചാമരി അടപ്പട്ടുവിന്റെ നേതൃത്വത്തിലുള്ള ടീമിന് ഏഷ്യാ കപ് നേടാനുള്ള ശേഷിയുണ്ട്. ഈ വർഷം 13 ടി20 മത്സരങ്ങൾ കളിച്ച ശ്രീലങ്ക അഞ്ചിൽ ജയിച്ചപ്പോൾ എട്ടിൽ തോറ്റു. തനിച്ച് വിജയിപ്പിക്കാനുള്ള കഴിവ് ശ്രീലങ്കൻ ക്യാപ്റ്റനുണ്ട്. ബാക്കിയുള്ള താരങ്ങൾ പിന്തുണച്ചാൽ ശ്രീലങ്കയെ ചാമ്പ്യന്മാരാക്കാം.


തായ്ലൻഡ്

തായ്‌ലൻഡ് വനിതാ ടീമിന് ഏഷ്യാ കപ് നേടുന്നത് ബുദ്ധിമുട്ടാണ്, എന്നാൽ ഈ ടീമിന് വലിയ ടീമുകൾക്കെതിരെ കളിച്ച് അനുഭവപരിചയം നേടാനും സ്വയം മെച്ചപ്പെടുത്താനും കഴിയും. ഈ വർഷം തായ്‌ലൻഡ് വനിതാ ടീം എട്ട് ടി20 മത്സരങ്ങൾ കളിച്ച് നാലിൽ ജയിക്കുകയും നാലിൽ തോൽക്കുകയും ചെയ്തിട്ടുണ്ട്. ഏതെങ്കിലും പ്രമുഖ ടീമിനെ തോൽപ്പിക്കാൻ ഈ ടീമിന് കഴിഞ്ഞാൽ തായ്‌ലൻഡിലെ വനിതകൾക്ക് അത് വലിയ നേട്ടമാകും.


മലേഷ്യ

മലേഷ്യയുടെ വനിതാ ടീമിന്റെ റെകോർഡും ഈ വർഷം മികച്ചതാണ്. ഈ ടീമിന് കിരീടപ്പോരാട്ടമില്ലെങ്കിലും ഫോം നിലനിർത്തി മലേഷ്യക്ക് ടൂർണമെന്റിൽ വ്യക്തിമുദ്ര പതിപ്പിക്കാം. ഈ വർഷം ആകെ 13 ടി20 മത്സരങ്ങൾ കളിച്ച മലേഷ്യ എട്ടിൽ ജയിച്ചു. അഞ്ചെണ്ണം തോറ്റെങ്കിലും ഏഷ്യാ കപിലും ഇതേ പ്രകടനം തുടർന്നാൽ മലേഷ്യൻ വനിതാ ടീമിന് ഒട്ടേറെ നേട്ടങ്ങൾ കൈവരിക്കാനാകും.


യുഎഇ

യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് ടീമിന് ഇതുവരെ ഏഷ്യാ കപ് നേടാനായിട്ടില്ല. ഇത്തവണയും ക്വാളിഫയർ റൗണ്ട് ജയിച്ച് ഏഷ്യാ കപിന്റെ പ്രധാന റൗണ്ടിലെത്തിയിരിക്കുകയാണ് ഈ ടീം. എങ്കിലും ഈ വർഷത്തെ യുഎഇയുടെ പ്രകടനം അസാമാന്യമാണ്. ഈ വർഷം 23 മത്സരങ്ങൾ കളിച്ച യുഎഇ 15ൽ ജയിച്ചു. അതേ സമയം ആറ് മത്സരങ്ങളിൽ തോൽവി ഏറ്റുവാങ്ങേണ്ടി വന്നു. രണ്ട് മത്സരങ്ങൾ ഫലമില്ലാതെയായി. ഏഷ്യാ കപിലും ഇതേ പ്രകടനം യുഎഇ ടീമിന് തുടർന്നാൽ മാറ്റമുണ്ടാക്കാനാകും.

Keywords:  International, Sports, News, Top-Headlines, Latest-News, Cricket, Woman, Women’s-Cricket-Asia-Cup, Asia-Cup, India, Women's Asia Cup All Seven Teams Performance In 2022 From India To Bangladesh.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia