city-gold-ad-for-blogger

മൊഗ്രാൽ ഫുട്ബോൾ: വിഗാൻസ് കടവത്ത് ചാമ്പ്യന്മാർ; ഫൈനലിൽ യങ് ചലഞ്ചേഴ്സിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്തു

Vegans Kadavath team receiving the Oommen Chandy Memorial Trophy.
Photo: Special Arrangement

മൊഗ്രാൽ: (KasargodVartha) മൂന്ന് രാത്രികളെ പകലാക്കി മാറ്റി മൊഗ്രാൽ എസ്സാ സ്റ്റേഡിയത്തിൽ നടന്ന ഫുട്ബോൾ ആവേശത്തിന് പരിസമാപ്തി. ഉമ്മൻചാണ്ടി സാംസ്കാരിക സമിതി മൊഗ്രാലിൽ സംഘടിപ്പിച്ച ഉമ്മൻചാണ്ടി മെമ്മോറിയൽ ട്രോഫിക്ക് വേണ്ടിയുള്ള ഫ്ലഡ് ലൈറ്റ് സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ വിഗാൻസ് കടവത്ത് കിരീടം ചൂടി.

പ്രത്യേകം സജ്ജമാക്കിയ സ്റ്റേഡിയത്തിൽ നടന്ന വാശിയേറിയ ഫൈനൽ മത്സരത്തിൽ യങ് ചലഞ്ചേഴ്സ് മൊഗ്രാൽ പുത്തൂരിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് വിഗാൻസ് കടവത്ത് ജേതാക്കളായത്.

സമ്മാനദാനവും സമാപനവും 

വിജയികൾക്ക് പ്രവാസി വ്യവസായിയും സ്പിക് ഗ്രൂപ്പ് ചെയർമാനുമായ കെ.എം. അബ്ദുല്ലകുഞ്ഞി മൊഗ്രാൽ ട്രോഫികൾ സമ്മാനിച്ചു. സമാപന പരിപാടിയിൽ എ.കെ.എം. അഷറഫ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് അംഗം അസീസ് കളത്തൂർ, ബ്ലോക്ക് പഞ്ചായത്ത് അംഗം പൃഥ്വിരാജ് ഷെട്ടി, അഷ്‌റഫ് കർള, കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.പി. അബ്ദുൽ ഖാദർ ഹാജി, വൈസ് പ്രസിഡണ്ട് എം. ബൽക്കീസ്-ഗഫാർ, ദേശീയ-അന്തർദേശീയ മോട്ടോർ സ്പോർട്സ് താരം മൂസാ ശരീഫ് പെർവാഡ്, കരീം സിറ്റി ഗോൾഡ്, റിട്ട. എ.എസ്.പി ടി.പി. രഞ്ജിത്ത് എന്നിവർ സംബന്ധിച്ചു.

കൂടാതെ പി.ടി.എ പ്രസിഡണ്ട് ലത്തീഫ് കൊപ്പളം, റിട്ട. ഹെഡ്മാസ്റ്റർ എം. മാഹിൻ മാസ്റ്റർ, ടി.എം. ശുഹൈബ്, എസ്.കെ. ഇഖ്ബാൽ, അഷ്ഫാൻ ചൈന, എം.എസ്. മുഹമ്മദ് കുഞ്ഞി, സെഡ്.എ. മൊഗ്രാൽ, എം.ജി.എ. റഹ്മാൻ, ആസിഫ് ഇക്ബാൽ, എ.എം. സിദ്ധീഖ് റഹ്മാൻ, എം.എസ്. അഷ്റഫ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖ വ്യക്തിത്വങ്ങളെ ചടങ്ങിൽ വെച്ച് ആദരിച്ചു.

Vegans Kadavath team receiving the Oommen Chandy Memorial Trophy.

നേതൃത്വം 

ചടങ്ങിന് ഉമ്മൻചാണ്ടി സാംസ്കാരിക സമിതി ചെയർമാൻ നാസർ മൊഗ്രാൽ, കൺവീനർ ഷക്കീൽ അബ്ദുല്ല, ട്രഷറർ അൻവർ അഹമ്മദ് എസ് എന്നിവർ നേതൃത്വം നൽകി. സമിതി അംഗങ്ങളായ ഹസീബ് മൊഗ്രാൽ, ആഷിക് അസീസ്, മുഹമ്മദ് അബ്ക്കോ, സത്താർ കെ.കെ, അഷ്ഫാദ് വി.വി, ഉമ്മർ റൺവേ, കെ.പി. മുഹമ്മദ് സ്മാർട്ട്, പി.വി. അൻവർ, അത്ത മിലാനോ, യൂസഫ് ഷാർജ, സദറുദ്ദീൻ, കെ.കെ. അഷ്റഫ്, ഉമൈർ അഹമ്മദ് എസ്, ടി.എ. ജലാൽ, അദ്ലീസ് മൊഗ്രാൽ തുടങ്ങിയവരും പരിപാടികൾ നിയന്ത്രിച്ചു.

ഈ വാർത്ത ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യു

Article Summary: Vegans Kadavath emerged champions in the Oommen Chandy Memorial Floodlight Sevens Football Tournament held at Mogral Essa Stadium by defeating Young Challengers Mogral Puthur 3-1 in the final.

#Mogral #Football #VegansKadavath #Kasaragod #SevensFootball #OommenChandyMemorial #SportsNews

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia