Football | ജിംഖാന നാലപ്പാട് ട്രോഫിയിൽ യുണൈറ്റഡ് എഫ് സി കാലിക്കറ്റ് മുത്തമിട്ടു

● നാലപ്പാട് ഗ്രൂപ്പ് ഡയറക്ടർ അബ്ദുല്ല നാലപ്പാട് ട്രോഫി വിതരണം ചെയ്തു.
● യുണൈറ്റഡ് എഫ്‌സി കാലിക്കറ്റ് ജേതാക്കളായി.
● ജി.ടി.ഇസെഡ് ഷിപ്പിംഗ് എഫ്‌സി റണ്ണറപ്പായി.
● പതിനായിരം ദിർഹമാണ് സമ്മാനത്തുക.
● ശ്രീരാജ് മികച്ച കളിക്കാരൻ.
● ഷിബിലി മികച്ച ഗോൾകീപ്പർ.
ദുബൈ: (KasargodVartha) ജിംഖാന മേൽപറമ്പ് ഗൾഫ് ചാപ്റ്റർ തുടർച്ചയായി നടത്തി വരുന്ന ജിംഖാന നാലപ്പാട് ട്രോഫി അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെൻ്റെ പത്താം സീസൺ ഖിസൈസ് ടാലൻ്റഡ് സ്പോർട്സ് ഫെസിലിറ്റിയിൽ വെച്ച് നടന്നു. വാശിയേറിയ ഫൈനൽ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ജി.ടി.ഇസെഡ് ഷിപ്പിംഗ് എഫ്.സി.യെ പരാജയപ്പെടുത്തി യുണൈറ്റഡ് എഫ്.സി. കാലിക്കറ്റ് ജേതാക്കളായി. പതിനായിരം ദിർഹം ക്യാഷ് പ്രൈസാണ് ജേതാക്കൾക്ക് ലഭിച്ചത്. നാലപ്പാട് ഗ്രൂപ്പ് ഡയറക്ടർ അബ്ദുല്ല നാലപ്പാട് ട്രോഫിയും ക്യാഷ് പ്രൈസും വിതരണം ചെയ്തു.
കെഫാ റാങ്കിംഗിലുള്ള പതിനാറ് ടീമുകൾ പങ്കെടുത്ത മത്സരങ്ങൾ ഏറെ ആവേശകരമായിരുന്നു. ടൂർണമെൻ്റെിലെ മികച്ച കളിക്കാരനായി ജി.ടി.ഇസെഡ് എഫ്.സി.യുടെ ശ്രീരാജിനെയും, മികച്ച ഗോൾകീപ്പറായി യുണൈറ്റഡ് എഫ്.സി. കാലിക്കറ്റിലെ ഷിബിലിയെയും, മികച്ച ഡിഫൻഡറായി യുണൈറ്റഡ് എഫ്.സി. കാലിക്കറ്റിലെ അതുലിനെയും തിരഞ്ഞെടുത്തു. റഹീം ദാസാണ് ടൂർണമെൻ്റിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം.
United FC Calicut wins the 10th edition of the Gymkhana Nalappad Trophy after defeating GTEd Shipping FC in a thrilling final.
#Football #UnitedFC #Gymkhana Nalappad #DubaiFootball #Sports #FC