city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Tennis academy | ഇവിടെ കാടുമൂടി കിടക്കുന്നത് ഒരുപാട് പേരുടെ കായിക പ്രതീക്ഷകള്‍; ടെനീസ് അകാഡമി അധികൃതരുടെ അനാസ്ഥ മൂലം നശിക്കുന്നു

-അർശാദ് പൊവ്വൽ

കാസര്‍കോട്: (www.kasargodvartha.com) നായന്മാര്‍മൂലയിലെ ജില്ലാ ടെനീസ് അകാഡമി അധികൃതര്‍ വേണ്ടവിധം സംരക്ഷിക്കാത്തത് മൂലം കാടുപിടിച്ചും മറ്റും നശിക്കുന്നു. ജില്ലയില്‍ സര്‍കാര്‍ ഉടമസ്ഥതയിലുള്ള ഏക ടെനീസ് കോര്‍ട് ആണിത്. 2020 സെപ്റ്റംബറില്‍ അന്നത്തെ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനാണ് അകാഡമി ഉദ്ഘാടനം ചെയ്തത്. പ്രതിഷേധങ്ങള്‍ ഉയരുമ്പോള്‍ മാത്രം പേരിന് കാടുകള്‍ വെട്ടിത്തെളിച്ച് തടിതപ്പുന്ന നയമാണ് അധികൃതര്‍ കാലങ്ങളായി സ്വീകരിക്കുന്നതെന്ന് ജനങ്ങള്‍ പറയുന്നു.
                
Tennis academy | ഇവിടെ കാടുമൂടി കിടക്കുന്നത് ഒരുപാട് പേരുടെ കായിക പ്രതീക്ഷകള്‍; ടെനീസ് അകാഡമി അധികൃതരുടെ അനാസ്ഥ മൂലം നശിക്കുന്നു

ഉദ്ഘാടനത്തിന് ശേഷം 20 ദിവസം കുട്ടികള്‍ക്കായി പരിശീലനം നടത്തിയെങ്കിലും പിന്നീട് കോവിഡ് വ്യാപിച്ചപ്പോള്‍ അടച്ചിട്ടു. അതോടുകൂടി ടെനീസ് അകാഡമിയും നശിക്കാന്‍ തുടങ്ങി. ഇപ്പോള്‍ മണ്‍കോര്‍ടില്‍ നിറയെ ഉണക്കപ്പുല്ല് വളര്‍ന്നിട്ടുണ്ട്. അടയാളങ്ങള്‍ പൂര്‍ണമായും മാഞ്ഞു. സുരക്ഷയ്ക്കായി നാലുഭാഗത്തും കമ്പിവേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആര്‍ക്കും അകത്തേക്ക് കയറിചെല്ലാവുന്ന സ്ഥിതിയാണ്. ഗേറ്റ് തുറന്നിട്ട നിലയിലുമാണ്. നെറ്റ് കെട്ടാനുള്ള പോസ്റ്റുകള്‍ മാത്രമാണ് ടെന്നീസ് കോര്‍ട് ആണെന്ന് തോന്നിപ്പിക്കാന്‍ ആകെയുള്ളത്.
                  
Tennis academy | ഇവിടെ കാടുമൂടി കിടക്കുന്നത് ഒരുപാട് പേരുടെ കായിക പ്രതീക്ഷകള്‍; ടെനീസ് അകാഡമി അധികൃതരുടെ അനാസ്ഥ മൂലം നശിക്കുന്നു

റവന്യൂ വകുപ്പിന് കീഴിലുള്ള 40 സെന്റ് ഭൂമിയിലാണ് കോര്‍ട് സ്ഥാപിച്ചത്. ജില്ലാ ടെനീസ് അകാഡമിയായി ഉയര്‍ത്തിക്കൊണ്ട് വരാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നാണ് അന്ന് അധികൃതര്‍ പറഞ്ഞത്. ചെങ്കള പഞ്ചായത്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ഗെയില്‍ എന്നിവയുടെ സംയുക്ത സംരംഭമായാണ് കോര്‍ട് തുടങ്ങിയത്. നിര്‍മാണ പ്രവൃത്തികള്‍ക്കായി ഗെയിലില്‍ നിന്നും അഞ്ച് ലക്ഷം രൂപയുടെ സാമൂഹിക പ്രതിബദ്ധത തുക ലഭ്യമാക്കിയിരുന്നു. ഒരുപാട് പേരുടെ കായിക പ്രതീക്ഷകളാണ് അധികൃതരുടെ അനാസ്ഥമൂലം നശിക്കുന്നതെന്ന് കായിക പ്രേമികള്‍ പറയുന്നു. ബന്ധപ്പെട്ടവരില്‍ നിന്ന് അടിയന്തര ഇടപെടല്‍ ഉണ്ടാവണമെന്നാണ് ജനങ്ങളുടെ ആവശ്യം.

Keywords:  Latest-News, Kerala, Kasaragod, Naimaramoola, Top-Headlines, Sports, Collapse, Government, Tennis Academy, Tennis Academy Collapsing in Kasaragod, Tennis academy collapsing due to negligence of authorities.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia