city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

New Zealand | ഇത്തവണയെങ്കിലും യാഥാര്‍ഥ്യമാകുമോ? ലോകകപ് എന്ന സ്വപ്‌നപ്രതീക്ഷയുമായി ന്യൂസിലന്‍ഡ് ക്രികറ്റ് ടീം

T20 World Cup 2024: New Zealand looking for their first world cup trophy, Cricket, ICC Men’s World Cup

2021ലെ ലോകകപില്‍ റണര്‍ അപായതാണ് ന്യൂസിലന്‍ഡിന്റെ മികച്ച നേട്ടം. 

ടീമിനെ നയിക്കുന്നത് സീനിയര്‍ താരം കെയ്ന്‍ വില്യംസണ്‍.

മികച്ച പ്രകടനം പുറത്തെടുത്ത ഓപണര്‍ രച്ചിന്‍ രവീന്ദ്രയിലാണ് പ്രതീക്ഷ.

ന്യൂയോര്‍ക്: (KVARTHA) ഏകദിന, ട്വന്റിയ 20 ലോകകപുകളില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന ന്യൂസിലന്‍ഡ് താരങ്ങള്‍ മിക്കസമയങ്ങളിലും പടിവാതില്‍ക്കല്‍ കലമുടക്കുന്നതാണ് പതിവ്. ഇതിന് ഇത്തവണ മാറ്റം കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് ന്യൂസിലന്‍ഡ്. 

ഇത്തവണയെങ്കിലും ഒരു ലോകകപെന്ന സ്വപ്നം യാഥാര്‍ധ്യമാകുമെന്ന പ്രതീക്ഷയിലാണ് ന്യൂസിലന്‍ഡ് ക്രികറ്റ് ടീം. നായകന്‍ കെയ്ന്‍ വില്യംസനൊപ്പം കരുത്തുറ്റ നിരയുമായാണ് കിവികള്‍ ട്വന്റി 20 ലോകകപിനെത്തുന്നത്. ലോകകപില്‍ ടീമിനെ നയിക്കുക സീനിയര്‍ താരം കെയ്ന്‍ വില്യംസണാണ്. 

കെയ്ന്‍ വില്യംസണിന്റെ ആറാമത്തെ ട്വന്റിണ20 ലോകകപാണിത്. അതില്‍ നാല് തവണയും ടീമിനെ നയിച്ചതും വില്യംസണ്‍ ആണ്. അവസാന ലോകകപില്‍ ന്യൂസിലന്‍ഡ് സെമിയിലാണ് പുറത്തായത്. 2021ലെ ലോകകപില്‍ റണര്‍ അപായതാണ് ന്യൂസിലന്‍ഡിന്റെ മികച്ച നേട്ടം. 

ടിം സൗത്തി, ട്രെന്‍ഡ് ബോള്‍ട്ട്, ഫിന്‍ അലന്‍, ഡെവണ്‍ കോണ്വെ, മൈക്കിള്‍ ബ്രേസ്വെല്‍, മാര്‍ക് ചാന്‍പന്‍, ഡെവണ്‍ കോണ്വെ്, ഡാരില്‍ മിച്ചല്‍, ജിമ്മി നീഷം, ഗ്ലെന്‍ ഫിലിപ്സ് എന്നിങ്ങനെ പരിചയ സമ്പന്നരുടെ നീണ്ട നിരയാണ് ന്യൂസിലന്‍ഡ് ടീമില്‍. എന്നാല്‍ പരുക്കിന്റെ പിടിയിലുള്ള പേസര്‍മാരായ കെയ്ല്‍ ജാമീസണ്‍, ആദം മില്‍നെ എന്നിവര്‍ സ്‌ക്വാഡില്‍ ഇല്ലാത്തത് ടീമിന് തിരിച്ചടിയാണ്. എന്നാല്‍ ഓള്‍റൗന്‍ഡര്‍മാരുടെ ആധിക്യം ടീമിന് ഗുണം ചെയ്യും. 

ഏകദിന ലോകകപിലും ഐപിഎല്ലിലും മികച്ച പ്രകടനം പുറത്തെടുത്ത ഓപണര്‍ രച്ചിന്‍ രവീന്ദ്രയിലും പ്രതീക്ഷ പുലര്‍ത്തുന്നുണ്ട്. വെസ്റ്റിന്‍ഡീസും അഫ്ഗാനിസ്താനും ഉള്‍പെടുന്ന ഗ്രൂപ് സിയിലാണ് ന്യൂസിലന്‍ഡ്. ജൂണ്‍ എട്ടിന് അഫ്ഗാനിസ്താനെതിരെയാണ് ആദ്യ മത്സരം.
 

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia