സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് കൊടിയുയര്‍ന്നു; ആദ്യ സ്വര്‍ണം പാലക്കാടിന്
Oct 20, 2017, 10:24 IST
കോട്ടയം: (www.kasargodvartha.com 20.10.2017) 61-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് കൊടിയുയര്‍ന്നു. പാലക്കാട് ആദ്യ സ്വര്‍ണം കരസ്ഥമാക്കി. സീനിയര്‍ ആണ്‍കുട്ടികളുടെ 5,000 മീറ്ററിലാണ് പാലക്കാട് പറളി സ്‌കൂളിലെ പി.എന്‍ അജിത്ത് റെക്കോഡോടെ സ്വര്‍ണം നേടിയത്. 5,000 മീറ്ററില്‍ കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളിലെ ആദര്‍ശ് ഗോപിയാണ് വെള്ളി നേടിയത്.
എറണാകുളവും ഒരു സ്വര്‍ണവും കരസ്ഥമാക്കി. സീനിയര്‍ പെണ്‍കുട്ടികളുടെ 3,000 മീറ്ററില്‍ കോതമംഗലം മാര്‍ബേസിലിന്റെ അനുമോള്‍ തമ്പിയാണ് സ്വര്‍ണം നേടിയത്. ജൂനിയര്‍ പെണ്‍കുട്ടികളുടെ 3,000 മീറ്ററില്‍ പാലക്കാട് കല്ലടി സ്‌കൂളിലെ പി. ചാന്ദ്നിയും ജൂനിയര്‍ ആണ്‍കുട്ടികളുടെ 3,000 മീറ്ററില്‍ തിരുവനന്തപുരം സായിയിലെ സല്‍മാന്‍ ഫാറൂഖും സ്വര്‍ണം നേടി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kottayam, Kerala, news, Top-Headlines, State School Sports meet; first gold for Palakkadu