city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മലപ്പുറം ഗോകുലം എഫ് സിയെ തകര്‍ത്ത് തൃക്കരിപ്പൂര്‍ നടക്കാവ് സ്റ്റേഡിയത്തില്‍ നടന്ന സംസ്ഥാന ക്ലബ് ഫുട്ബാളില്‍ എസ് ബി ഐക്ക് കിരീടം

തൃക്കരിപ്പൂര്‍:(www.kasargodvartha.com 11.04.2017) സംസ്ഥാന ക്ലബ് ഫുട്‌ബോള്‍ കിരീടം എസ് ബി ഐ കേരളം നേടി. വാശിയേറിയ ഫൈനലില്‍ നിശ്ചിത സമയത്ത് 2-2 സമനിലയില്‍ പിരിഞ്ഞതിനെ തുടര്‍ന്ന് ഷൂട്ടൗട്ടിലേക്ക് കടന്ന മത്സരത്തില്‍ 3-4 നാണ് എസ് ബി ഐ ജേതാക്കളായത്. തുല്യശക്തികളായിരുന്ന ഗോകുലം എഫ് സി മലപ്പുറത്തെ സഡന്‍ഡെത്തിലാണ് എസ് ബി ഐ മറികടന്നത്. പെനാല്‍റ്റി ഷൂട്ടൗട്ടിലും തുല്യത പാലിച്ചതിനെ തുടര്‍ന്നാണ്  ജേതാക്കളെ കണ്ടെത്താന്‍ സഡന്‍ ഡത്ത് വേണ്ടിവന്നത്. എസ് ബി ഐ ഗോള്‍മുഖത്ത് ലഭിച്ച മൂന്ന് തുറന്ന അവസരങ്ങള്‍ കളഞ്ഞുകുളിച്ച ഗോകുലം എഫ് സിയെ ഭാഗ്യം കൈവിടുകയായിരുന്നു.

മലപ്പുറം ഗോകുലം എഫ് സിയെ തകര്‍ത്ത് തൃക്കരിപ്പൂര്‍ നടക്കാവ് സ്റ്റേഡിയത്തില്‍ നടന്ന സംസ്ഥാന ക്ലബ് ഫുട്ബാളില്‍ എസ് ബി ഐക്ക് കിരീടം

ഒന്‍പതാം മിനുട്ടില്‍ പെനാല്‍റ്റി കിക്കിലൂടെയാണ് ഗോകുലം മുന്നിലെത്തിയത്. വലത് വിങ്ങില്‍ നിന്ന് ആരിഫ് ജാവേദ് ശൈഖ് നല്‍കിയ ക്രോസ് ബോക്‌സില്‍ വെച്ച് ബാങ്ക് ഡിഫന്‍ഡര്‍ രാഹുല്‍ വി രാജ് കൈകൊണ്ട് തട്ടിയതിന് റഫറി ജിബിന്‍ ബേബി പെനാല്‍റ്റി വിധിക്കുകയായിരുന്നു. സുശാന്ത് മാത്യു കിക്ക് ലക്ഷ്യത്തിലെത്തിച്ചു, (1-0). ഒരു ഗോള്‍ വാഴങ്ങിയതോടെ ബാങ്ക് തന്ത്രങ്ങള്‍ ആക്രമണത്തില്‍ കേന്ദ്രീകരിച്ചു. സന്തോഷ് ട്രോഫി താരം ഉസ്മാനും ജൂനിയര്‍ അസ്‌ലമും നടത്തിയ നീക്കം ഗോകുലം പെനാല്‍റ്റി ബോക്‌സില്‍ ചിതറിപ്പോയി. അടുത്ത നിമിഷം ലഭിച്ച കോര്‍ണറും ബാങ്കിന് ഉപയോഗപ്പെടുത്താന്‍ സാധിച്ചില്ല.
       
28 ആം മിനുട്ടില്‍ 20 മീറ്റര്‍ അകലെനിന്ന് ജിജോയുടെ ഫൗള്‍ കിക്ക് ഗോകുലം ബാറില്‍ മുത്തമിട്ടു വെളിയിലേക്ക് പോയി. എസ് ബി ഐ ക്യാപ്റ്റന്‍ അബ്ദുല്‍ നൗഷാദിന് ലക്ഷ്യം പിഴച്ചപ്പോള്‍ രണ്ടു കോര്‍ണര്‍ കിക്കുകള്‍ പാഴായി. മൈതാന മധ്യത്തില്‍ ഏറ്റുമുട്ടിയ ഗോകുലം എഫ് സിയുടെ ഫ്രാന്‍സിസ് സേവ്യര്‍, എസ് ബി ഐയുടെ ആര്‍ പ്രസൂണ് എന്നിവര്‍ 39 ആം മിനുട്ടില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. പിന്നീട് പത്തുപേരുമായാണ് ഇരുടീമുകളും കളി തുടര്‍ന്നത്. പിന്നീട്ട് ഗോകുലത്തിന് ലഭിച്ച ഫൗള്‍ കിക്ക് ബാങ്കിന്റെ മതിലില്‍ തട്ടി പാഴായി. ഒന്നാം പകുതിയില്‍ എസ്ട്ര ടൈമില്‍ ഗോകുലത്തിന്റെ ജിഷ്ണുവിന്റെ പാസില്‍ നിന്ന് സന്തോഷ് ട്രോഫി താരം വി പി സുഹൈര്‍ ബാങ്കിന്റെ ഗോള്‍ കീപ്പര്‍ മിഥുനെ കബളിപ്പിച്ച് വീണ്ടും ഗോള്‍ നേടി, (2-0).
           
രണ്ടാം പകുതിയില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയ ബാങ്ക് 53 ാം മിനുട്ടില്‍ നായകന്‍ സജിത് പൗലോസിലൂടെ ഗോള്‍ കണ്ടെത്തി, (സ്‌കോര്‍ 2-1). 76 ാം മിനുട്ടില്‍ ഗോകുലം ബോക്‌സിലെ കൂട്ടപൊരിച്ചില്‍ ബാങ്കിന്റെ എല്‍ദോസ് ജോര്‍ജ് മുതലാക്കിയതോടെ മത്സരം സമനിലയിലായി, (2-2). ബാങ്കിന്റെ എസ് ലിജോ ആണ് മാന്‍ ഓഫ് ദി മാച്ച്. മുന്‍ എം എല്‍ എ കെ കുഞ്ഞിരാമന്‍ ട്രോഫികള്‍ വിതരണം ചെയ്തു. ജില്ലാ കളക്ടര്‍ കെ ജീവന്‍ ബാബു ഫൈനല്‍ മത്സരം ഉദ്ഘാടനം ചെയ്ത ശേഷം കളിക്കാരെ പരിചയപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Trikaripur, Football Tournament, Sports, Against, MGF,  SBI, Winners, State, Final, State club football: SBI beats Gokulam FC  

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia