city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സ്‌പൈസ്‌കോസ്റ്റ് മാരത്തണിന് ആവേശം പകരാന്‍ സച്ചിന്‍

കൊച്ചി:(www.kasargodvartha.com 05.06.2017) പ്രമുഖ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായ ഐ ഡി ബി ഐ ഫെഡറല്‍ ലൈഫ് ഇന്‍ഷുറന്‍സ് ഈ വര്‍ഷം നടത്താനിരിക്കുന്ന സ്‌പൈസ് കോസ്റ്റ് മാരത്തണിന്റെ മുഖമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെ പ്രഖ്യാപിച്ചു. യു എസ് എ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചതോടെ ഈ വര്‍ഷം നവംബര്‍ 12 ന് മാരത്തണ്‍ നടത്താനാണ് തീരുമാനം.

സ്‌പൈസ്‌കോസ്റ്റ് മാരത്തണിന് ആവേശം പകരാന്‍ സച്ചിന്‍

മത്സരാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കാന്‍ കൊച്ചിയിലെ ഏറ്റവും മനോഹരമായ 42 ചരിത്ര പ്രധാനമായ സ്ഥലങ്ങളിലൂടെ കടന്നുപോകുന്ന രീതിയിലാണ് റണ്ണിങ്ങ് കോഴ്‌സ് രൂപകല്‍പന ചെയ്തിട്ടുള്ളത്. 42.2 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഫുള്‍മാരത്തണ്‍, 21.2 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഹാഫ് മാരത്തണ്‍, എട്ട് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഫാമിലി റണ്‍, 21.1 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കോര്‍പ്പറേറ്റ് റിലേ എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് മാരത്തണ്‍.

'ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മാരത്തണിന്റെ ഭാഗമായതില്‍ ഞങ്ങള്‍ക്ക് വളരെ സന്തോഷമുണ്ട്. ഈ ഒത്തുചേരല്‍ സച്ചിനും ഐ ഡി ബി ഐ ഫെഡറലിനും വലിയ മുതല്‍കൂട്ടായിരിക്കും. ആരോഗ്യ പൂര്‍ണമായ ഒരു ജനതയെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഈ മാരത്തണ്‍ സച്ചിന്റെ സാന്നിധ്യത്തിലൂടെ എല്ലാ ജനങ്ങളിലേക്കും എത്തുവാനും ആരോഗ്യത്തിന് പ്രാധാന്യം നല്‍കുന്ന ഒരു തലമുറയെ വാര്‍ത്തെടുക്കുവാനും സഹായിക്കും'- ഐ ഡി ബി ഐ ഫെഡറല്‍ ചീഫ് മാര്‍കെറ്റിങ്ങ് ഓഫീസര്‍ കാര്‍ത്തിക് രാമന്‍ പറഞ്ഞു.

എനിക്ക് എപ്പോഴും പ്രിയപ്പെട്ട ഒരു സ്ഥലമാണ് കേരളം. ഇന്ത്യയുടെ പ്രധാന മാരത്തണായ സ്‌പൈസ് കോസ്റ്റ് മാരത്തണിന്റെ മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത മാരത്തണിന്റെ ഭാഗമായതിന് ശേഷം കൊച്ചിയിലും ഭാഗമാകാന്‍ സാധിച്ചതില്‍ എനിക്ക് വളരെ സന്തോഷമുണ്ട് എന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പറഞ്ഞു. കൊച്ചിയിലെ ആവേശവും ഊര്‍ജവും ഐ ഡി ബി ഐ ഫെഡറല്‍ സ്‌പൈസ് കോസ്റ്റ് മാരത്തണില്‍ പുതിയ ബെഞ്ച്മാര്‍ക്ക് സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

'കൂടുതല്‍ പേരുടെ രജിസ്‌ട്രേഷനും പങ്കാളിത്തവും ഈ എഡിഷനില്‍ ഞങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. വില്ലിങ്ങ്ടണ്‍ ഐലന്റ്, ഫോര്‍ട്ട് കൊച്ചി, നേവല്‍ബേസ് എന്നിങ്ങനെയുള്ള പ്രധാന സ്ഥലങ്ങളിലൂടെ കടന്നുപോകുന്ന മാരത്തണ്‍ രാജ്യത്തെ ഏറ്റവും മനോഹരമായ ഒന്നാകും. സച്ചിന്റെ സാന്നിധ്യം ഞങ്ങള്‍ക്ക് അവിസ്വസനീയമാണ്. ജീവിതത്തില്‍ ആരോഗ്യത്തിനും ഫിറ്റ്‌നസ്സിനും പ്രാധാന്യം നല്‍കുന്ന സച്ചിന്‍ അല്ലാതെ മറ്റൊരു താരം മാരത്തണിന്റെ ഭാഗമായി ചിന്തിക്കാന്‍ സാധിക്കില്ല- റെയ്‌സ് ഡയറക്ടറും സോള്‍സ് കൊച്ചിന്‍ പ്രസിഡന്റുമായ രമേഷ് കര്‍ത്ത പറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Kochi, Sports, Programme, Inauguration, Top-Headlines, News, Sachin Tendulkar, the face of IDBI Federal Spice coast Marathon 2017.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia