city-gold-ad-for-blogger
Aster MIMS 10/10/2023

Rohit Sharma | രോഹിത് ശര്‍മക്ക് പരിശീലനത്തിനിടെ പരുക്ക്; ന്യൂയോര്‍ക് പിചിന്റെ മോശം നിലവാരത്തിനെതിരെ പരാതിയുമായി ബിസിസിഐ

Rohit Sharma's injury concern, Kohli's trouble in nets urges BCCI to file unofficial complaint on New York pitch: Report, ICC, World, Sports, News

ആദ്യ മത്സരത്തില്‍ ശ്രീലങ്കയും ദക്ഷിണാഫ്രികയും തമ്മില്‍ ഏറ്റുമുട്ടിയപ്പോഴും അപ്രതീക്ഷിത ബൗണ്‍സ് ബാറ്റര്‍മാരെ വെള്ളം കുടിപ്പിച്ചിരുന്നു

കാനഡ-അയര്‍ലന്‍ഡ് മൂന്നാം മത്സരത്തില്‍ പിച് അല്‍പം മെച്ചപ്പെട്ടിരുന്നു.

ഇന്‍ഡ്യ-പാകിസ്താന്‍ മത്സരത്തിനായി പിചില്‍ മിനുക്കുപണികള്‍ നടത്തുമെന്ന് ഐസിസി.

ന്യൂയോര്‍ക്: (KasargodVartha) ഞായറാഴ്ച പാകിസ്താനെതിരായ ടി20 ലോകകപ് മത്സരത്തിന് മുന്നോടിയായി ന്യൂയോര്‍കിലെ കാന്റിയാഗ് പാര്‍കില്‍ നടന്ന പരിശീലനത്തില്‍ ഇന്‍ഡ്യന്‍ കാപ്റ്റന്‍ രോഹിത് ശര്‍മ്മയ്ക്ക് വീണ്ടും പരുക്കേറ്റു. ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡിനെതിരെ ബാറ്റ് ചെയ്യുമ്പോള്‍ അപ്രതീക്ഷിത ബൗണ്‍സില്‍ കൈത്തണ്ടക്ക് പരുക്കേറ്റ ഇന്‍ഡ്യന്‍ കാപ്റ്റന്‍ രോഹിത് ശര്‍മക്ക് വെള്ളിയാഴ്ച ബാറ്റിംഗ് പരിശീലനത്തിനിടെ തള്ളവിരലിനും പരുക്കേല്‍ക്കുകയായിരുന്നു. 

ഞായറാഴ്ച ന്യൂയോര്‍കിലെ നാസൗ കൗണ്ടി സ്റ്റേഡിയത്തില്‍ നടക്കുന്ന ടി20 ലോകകപിലെ ഇന്‍ഡ്യ-പാകിസ്താന്‍ പോരാട്ടത്തിനായി കാത്തിരിക്കുന്ന ആരാധകര്‍ക്കിടയില്‍ ഇതോടെ, സ്റ്റേഡിയത്തിലെ ഡ്രോപ് ഇന്‍ പിച് വാര്‍ത്തകളാണ് മത്സരത്തിന് മുമ്പ് നിറയുന്നത്. 

പന്ത് അപ്രതീക്ഷിതമായി കുത്തി ഉയര്‍ന്നാണ് പരിശീലന പിചിലും രോഹിത്തിന്റെ കയ്യിലെ തള്ളവിരലില്‍ പരുക്കേറ്റത്. പന്ത് കൊണ്ട ഉടന്‍ രോഹിത് വേദനകൊണ്ട് പുളഞ്ഞെങ്കിലും പ്രാഥമിക ചികിത്സ തേടിയശേഷം ബാറ്റിംഗ് തുടര്‍ന്നത് ഇന്‍ഡ്യക്ക് ആശ്വാസമായി. എന്നാല്‍ ന്യൂയോര്‍ക് പിചിന്റെ മോശം നിലവാരത്തിനെതിരെ ഐസിസിക്ക് ബിസിസിഐ അനൗദ്യോഗികമായി പരാതി നല്‍കിയതായാണ് റിപോര്‍ട്. 

നെറ്റ്‌സില്‍ ബാറ്റിംഗ് താളം കണ്ടെത്താന്‍ വിരാട് കോലിയും പാടുപെട്ടിരുന്നു. ഇന്‍ഡ്യ-അയര്‍ലന്‍ഡ് മത്സരത്തിലെ പിചിന്റെ മോശം നിലവാരത്തെത്തുടര്‍ന്ന് വിമര്‍ശനം ഉയര്‍ന്നപ്പോള്‍ ഇന്‍ഡ്യ-പാക് മത്സരത്തിനായി പിചില്‍ മിനുക്കുപണികള്‍ നടത്തുമെന്ന് ഐസിസി പ്രസ്താവനയില്‍ വിശദീകരിച്ചിരുന്നു. ഏറ്റവും മികച്ച ഗ്രൗണ്ട് സ്റ്റാഫുകളുടെ സേവനം ഉപയോഗിച്ച് പിചിന്റെ നിലവാരം ഉയര്‍ത്താന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് ഐസിസി വ്യക്തമാക്കിയിരുന്നു.

അതേസമയം, സ്റ്റേഡിയത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ ശ്രീലങ്കയും ദക്ഷിണാഫ്രികയും തമ്മില്‍ ഏറ്റുമുട്ടിയപ്പോഴും അപ്രതീക്ഷിത ബൗണ്‍സ് ബാറ്റര്‍മാരെ വെള്ളം കുടിപ്പിച്ചിരുന്നു. ആദ്യ രണ്ട് മത്സരങ്ങളിലും സ്‌കോര്‍ 100 പോലും കടന്നിരുന്നില്ല. 

വെള്ളിയാഴ്ച നടന്ന കാനഡ - അയര്‍ലന്‍ഡ് മൂന്നാം മത്സരത്തില്‍ പിച് അല്‍പം മെച്ചപ്പെട്ടിരുന്നു. ആദ്യം ബാറ്റ് ചെയ്ത കാനഡ 20 ഓവറില്‍ ഏഴ് വികറ്റ് നഷ്ടത്തില്‍ 137 റണ്‍സടിച്ച് ഈ മൈതാനത്തില്‍ 100 കടക്കുന്ന ആദ്യ ടീമായിരുന്നു. രണ്ടാമത് ബാറ്റ് ചെയ്ത അയര്‍ലന്‍ഡിന് പക്ഷെ 20 ഓവറില്‍ ഏഴ് വികറ്റ് നഷ്ടത്തില്‍ 125 റണ്‍സ് മാത്രമാണ് നേടാനായത്.


 

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL