city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസർകോടിന്റെ അഭിമാനം; റബീഅ ഫാത്തിമ ഏഷ്യൻ സോഫ്റ്റ്‌ബേസ്ബോൾ ഇന്ത്യൻ ടീമിൽ

 Rabeeha Fatima selected for the Asian Softbaseball Indian Team.
Photo: Arranged

● നെല്ലിക്കുന്ന് പള്ളം സ്വദേശിയാണ് റബീഅ.
● രണ്ടു മാസം മുൻപ് നടന്ന സെലക്ഷൻ മത്സരത്തിലാണ് മികവ് തെളിയിച്ചത്.
● തളങ്കര ദഖീറത്ത് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ്.


നെല്ലിക്കുന്ന്: (KasargodVartha) മെയ് 20 മുതൽ 24 വരെ നേപ്പാളിലെ പൊഖാറയിൽ നടക്കുന്ന ഏഷ്യൻ സോഫ്റ്റ്‌ബോൾ മത്സരത്തിൽ ഇന്ത്യൻ ടീമിനെ പ്രതിനിധീകരിച്ച് കാസർകോട് ജില്ലയിലെ ഒരു പെൺകുട്ടി കളിക്കാൻ പോകുന്നു.

നെല്ലിക്കുന്ന് പള്ളം സ്വദേശിയായ റബീഹ ഫാത്തിമയാണ് ഈ നേട്ടം കൈവരിച്ചത്. രണ്ടു മാസം മുൻപ് നടന്ന സെലക്ഷൻ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിലൂടെയാണ് റബീഹ ഇന്ത്യൻ ടീമിൽ ഇടം നേടിയത്. റബീഹയുടെ സഹോദരി മെഹരുന്നിസയും നിലവിൽ ദേശീയ ടീം അംഗമാണ് എന്നത് ശ്രദ്ധേയമാണ്.

abeeha Fatima selected for the Asian Softbaseball Indian Team.

തളങ്കര ദഖീറത്ത് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ റബീഹ, നെല്ലിക്കുന്ന് പള്ളം അവന്യൂ സ്ട്രീറ്റിൽ താമസിക്കുന്ന റാഷിദിന്റെയും ഹാജിറയുടെയും മകളാണ്. റ

ബീഹയ്ക്ക് യാത്രാമംഗളങ്ങൾ നേരാനായി നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം, മുൻ ചെയർമാൻ വി.എം. മുനീർ, ദഖീറത്ത് സ്കൂൾ മാനേജർ എം. എ. ലത്തീഫ്, എൻ. കെ. അമാനുള്ള, ബി. യു. അബ്ദുല്ല, സത്താർ ഹാജി, ഹസ്സൈനാർ ഹാജി, പി ടി എ പ്രസിഡന്റ്‌ ഫൈസൽ പടിഞ്ഞാർ, പി. സവിത, പി. പി. ശ്യാമള തുടങ്ങിയവർ എത്തിച്ചേർന്നു.


 

കാസർകോടിൻ്റെ അഭിമാനമായ റബീഹ ഫാത്തിമയ്ക്ക് എല്ലാ ആശംസകളും നേരുന്നു! നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Summary: Rabeeha Fatima from Nellikunnu, Kasaragod, has been selected to represent India in the Asian Softbaseball Championship to be held in Pokhara, Nepal from May 20th to 24th. Her selection is based on her excellent performance in a selection match two months ago. Her sister is also a national team member.

#RabeehaFatima, #KasaragodPride, #AsianSoftball, #IndianTeam, #KeralaSports, #Softball

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia