9 ഓവറില്‍ 110 റണ്‍സ് വിട്ടുകൊടുത്ത സംഭവത്തില്‍ വിമര്‍ശനം നേരിടേണ്ടി വന്ന റാഷിദ് ഖാന്‍ പ്രതികരണവുമായി രംഗത്ത്; 10 നല്ല ദിവസങ്ങളെയല്ല ഒരു മോശം ദിവസമാണ് ആളുകള്‍ക്ക് ഓര്‍ക്കാനിഷ്ടമെന്ന് താരം
Jun 21, 2019, 21:59 IST
ലണ്ടന്‍: (www.kasargodvartha.com 21.06.2019) 9 ഓവറില്‍ 110 റണ്‍സ് വിട്ടുകൊടുത്ത സംഭവത്തില്‍ വിമര്‍ശനം നേരിടേണ്ടി വന്ന റാഷിദ് ഖാന്‍ പ്രതികരണവുമായി രംഗത്ത്. 10 നല്ല ദിവസങ്ങളെയല്ല ഒരു മോശം ദിവസമാണ് ആളുകള്‍ക്ക് ഓര്‍ക്കാനിഷ്ടമെന്ന് താരം സംഭവത്തെ കുറിച്ച് പ്രതികരിച്ചു. ലോകകപ്പിലെ ഏറ്റവും മോശം ബൗളിംഗ് പ്രകടനമായിരുന്നു റാഷിദ് ഖാന്റേത്. കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനെതിരായ മത്സരത്തിലാണ് റാഷിദ് ഖാന്‍ ഒമ്പത് ഓവറില്‍ 110 റണ്‍സ് വിട്ടുകൊടുത്തത്.
മത്സരത്തില്‍ 150 റണ്‍സിന് അഫ്ഗാനിസ്ഥാന്‍ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടിരുന്നു. മത്സരത്തില്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഇയോണ്‍ മോര്‍ഗന്‍ 71 പന്തുകളില്‍ നിന്നും 148 റണ്‍സ് നേടി ലോകകപ്പ് ചരിത്രത്തിലെ വേഗതയേറിയ നാലാമത്തെ സെഞ്ചുറി കുറിച്ചിരുന്നു. തെറ്റുകള്‍ കണ്ടെത്തുകയും അത് തിരുത്തുകയും ചെയ്യുമെന്നും റാഷിദ് ഖാന്‍ പറഞ്ഞു. ഏകദിന റാങ്കിംഗില്‍ മൂന്നാമതും ടി 20 ഫോര്‍മാറ്റില്‍ ഒന്നാം സ്ഥാനത്തും നില്‍ക്കുന്ന ലെഗ് സ്പിന്നറാണ് റാഷിദ് ഖാന്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Sports, cricket, Top-Headlines, People remember one bad outing and forget 10 good days: Rashid Khan reacts to 110-run spell against England
< !- START disable copy paste -->
Keywords: News, Sports, cricket, Top-Headlines, People remember one bad outing and forget 10 good days: Rashid Khan reacts to 110-run spell against England
< !- START disable copy paste -->