ഭാരത് സ്‌പെഷ്യല്‍ ഒളിമ്പിക്‌സില്‍ കാസര്‍കോടിന് അഭിമാനമായി പാര്‍വതിക്ക് വെള്ളി
-
പെർള നവജീവന സ്പെഷ്യൽ സ്കൂൾ വിദ്യാർഥിനിയാണ് പാർവതി.
-
രവികുമാരയുടെയും മിനിമോളുടെയും മകളാണ് പാർവതി.
-
കോച്ച് സാം ഡേവിഡ്‌സണും പാർവതിക്കും സ്വീകരണം നൽകി.
-
സ്കൂൾ അധികൃതർ കാസർകോട് റെയിൽവേ സ്റ്റേഷനിൽ സ്വീകരണം ഒരുക്കി.
-
നവജീവന സ്കൂൾ മാനേജർ ഫാ. ജോസ് ചെമ്പോട്ടിക്കൽ നേതൃത്വം നൽകി.
കാസര്‍കോട്: (KasargodVartha) ഛത്തീസ്ഗഡിലെ ബിലാസ്പൂരിൽ നടന്ന ഭാരത് സ്‌പെഷ്യല്‍ ഒളിമ്പിക്‌സില്‍ വെള്ളി മെഡല്‍ നേടി കേരളത്തിന് അഭിമാനമായി പെര്‍ള നവജീവന സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി സി. പാര്‍വതി.
ബൗളിംഗ് ഗെയിമായ ബോച്ചെയിലെ സീനിയര്‍ വിഭാഗത്തിലാണ് പാര്‍വതിയുടെ മെഡല്‍ നേട്ടം. ഭാരത് സ്‌പെഷ്യല്‍ ഒളിമ്പിക്‌സില്‍ മെഡല്‍ നേടുന്ന ആദ്യ കാസര്‍കോട് സ്വദേശിനിയാണ് പാര്‍വതി. സീതാംഗോളിയിലെ എം. രവികുമാരയുടെയും സി. മിനിമോളുടെയും മകളാണ് പാര്‍വതി.
പാര്‍വതിക്കും കോച്ച് സാം ഡേവിഡ്‌സണും കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ നവജീവന സ്‌പെഷ്യല്‍ സ്‌കൂള്‍ അധികൃതര്‍ സ്വീകരണം നല്‍കി.
സ്‌കൂള്‍ മാനേജര്‍ ഫാ. ജോസ് ചെമ്പോട്ടിക്കല്‍, സിസ്റ്റര്‍ സെസിന്‍ എഫ്.സി.സി, സിസ്റ്റര്‍ ഷെന്‍സി ജോസ് എഫ്.സി.സി, സ്പീച്ച് തെറാപ്പിസ്റ്റ് അഞ്ജലി, ഫിസിയോതെറാപ്പിസ്റ്റ് അഞ്ജു, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരായ ശ്യാമിലി, നിഖില എന്നിവര്‍ നേതൃത്വം നല്‍കി.
പാർവതിയുടെ നേട്ടത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്യുക.
Article Summary: Parvathi wins silver at Bharat Special Olympics, brings pride to Kasaragod.
#SpecialOlympics #Kasaragod #KeralaSports #Parvathi #Bocce #SilverMedal






