Indian Athletes | കേരളത്തിന് അഭിമാനം; പാരിസ് ഒളിംപിക്‌സിനുള്ള അത്‌ലറ്റിക്‌സ് സംഘത്തില്‍ 7 മലയാളികള്‍
ട്രിപിള്‍ ജമ്പ്, റിലേ, ഹോകി, ബാഡ്മിന്റണ്‍ വിഭാഗങ്ങളിലാണ് മലയാളി താരങ്ങള്‍ മത്സരിക്കുക.
ജൂലൈ 23നാണ് പാരിസ് ഒളിംപിക്സിന് തിരിതെളിയുക.
ന്യൂഡെല്‍ഹി: (KasargodVartha) ജൂലൈ 23നാണ് പാരിസ് ഒളിംപിക്സിന് (Paris Olympics) തിരിതെളിയുക. ഇപ്പോഴിതാ, കേരളത്തിന് അഭിമാനമായി പാരിസ് ഒളിംപിക്‌സിനുള്ള ഇന്‍ഡ്യന്‍ അത്‌ലറ്റിക്‌സ് (Indian Athletes) സംഘത്തില്‍ ഏഴ് മലയാളികള്‍ (Malayalilees). നേരിട്ട് യോഗ്യത ഉറപ്പിച്ചവരും റാങ്കിങ്ങില്‍ മുന്നിലെത്തിയവരും ഉള്‍പെടെ 28 പേരാണ് ടീമിലുള്ളത്. ട്രിപിള്‍ ജമ്പ് (Triple Jump), റിലേ (Relay), ഹോകി (Hockey), ബാഡ്മിന്റണ്‍ (Badminton) വിഭാഗങ്ങളിലാണ് മലയാളി താരങ്ങള്‍ മത്സരിക്കുക.
അതേസമയം, അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ പ്രഖ്യാപിച്ച 28 അംഗ സംഘത്തില്‍ ഒരു മലയാളി വനിതാ താരം പോലും ഇടം നേടിയിട്ടില്ല. ടോകിയോ ഒളിംപിക്സിലും ഇന്‍ഡ്യന്‍ സംഘത്തില്‍ വനിതാ താരങ്ങള്‍ ഉണ്ടായിരുന്നില്ല. നേരിട്ട് യോഗ്യത ഉറപ്പിച്ചവരും റാങ്കിംഗില്‍ മുന്നിലെത്തിയവരുമാണ് 28 അംഗ സംഘത്തില്‍. എന്നാല്‍ ടീമില്‍ 11 വനിതകളുണ്ട്. ഇതോടെ, മലയാളി വനിതകള്‍ അത്ലറ്റിക്‌സ് ഉള്‍പെടെ ഒരിനത്തിലും പാരിസില്‍ മത്സരിക്കാനുണ്ടാകില്ലെന്നുറപ്പായി.
അബ്ദുല്ല അബൂബകര്‍ (ട്രിപിള്‍ ജമ്പ്), വൈ മുഹമ്മദ് അനസ്, വി മുഹമ്മദ് അജ്മല്‍, അമോജ് ജേക്കബ് (4*400 മീറ്റര്‍ റിലേ), മിജോ ചാക്കോ കുര്യന്‍ (4*400 മീറ്റര്‍ റിലേ, 4*400 മീറ്റര്‍ മിക്‌സഡ് റിലേ), പി ആര്‍ ശ്രീജേഷ് (ഹോകി), എച് എസ് പ്രണോയ് (ബാഡ്മിന്റണ്‍) എന്നിവരാണ് ഇന്‍ഡ്യന്‍ സംഘത്തിലുള്ള മലയാളി താരങ്ങള്‍.
പുരുഷ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയും കിഷോര്‍ കുമാര്‍ ജനയും വനിതാ ജാവലിനില്‍ അന്നു റാണിയും മത്സരിക്കും. ഏഷ്യന്‍ ഗെയിംസ് ജേതാക്കളായ അവിനാഷ് സാബ്ലെ (3000 മീ. സ്റ്റീപിള്‍ചേസ്), തേജീന്ദര്‍പാല്‍ സിങ് ടൂര്‍ (ഷോട്പുട്) തുടങ്ങിയവരും ടീമിലുണ്ട്.
എം ആര്‍ പൂവമ്മ, ജ്യോതിക ശ്രീ ദണ്ഡി, ശുഭ വെങ്കടേശന്‍, വിദ്യ രാംരാജ്, പ്രാചി എന്നിവരാണ് വനിതാ 4ഃ400 മീറ്റര്‍ റിലേ ടീമില്‍ ഉള്ളവര്‍. പുരുഷ 4ഃ400 മീറ്റര്‍ റിലേ ടീം: അനസ്, അജ്മല്‍, അമോജ്, രാജേഷ് രമേശ്, സന്തോഷ് തമിഴരശന്‍, മിജോ ചാക്കോ കുര്യന്‍. മിക്‌സ്ഡ് റിലേയിലും ഇന്‍ഡ്യന്‍ ടീം മത്സരിക്കുന്നുണ്ട്.