city-gold-ad-for-blogger

കലോത്സവത്തിന് ശേഷം മൊഗ്രാലിൽ ഫുട്ബോൾ ആവേശം; ഉമ്മൻ ചാണ്ടി മെമ്മോറിയൽ ടൂർണമെന്റ് 22 മുതൽ

Karnataka Speaker UT Khader releasing the logo of Oommen Chandy Memorial Football Tournament in Mogral.
Photo: Special Arrangement

● ഉമ്മൻ ചാണ്ടി സാംസ്കാരിക സമിതിയും ഇന്ത്യൻ യൂത്ത് കോൺഗ്രസ് മൊഗ്രാലും ചേർന്നാണ് സംഘാടനം.
● ടൂർണമെന്റിന്റെ ലോഗോ പ്രകാശനം കർണാടക സ്പീക്കർ യു.ടി ഖാദർ നിർവഹിച്ചു.
● ചെയർമാൻ നാസർ മൊഗ്രാൽ, കൺവീനർ ഷക്കീൽ അബ്ദുല്ല എന്നിവർ ലോഗോ ഏറ്റുവാങ്ങി.
● കലയും കായികവും ഒരുപോലെ നെഞ്ചിലേറ്റുന്ന മൊഗ്രാൽ ഗ്രാമത്തിന് ഇത് ഇരട്ട ആഘോഷം.
● ഹാജി ഇദ്ദീൻ മൊഗ്രാൽ, അബ്ദുല്ലക്കുഞ്ഞി കന്നച്ച തുടങ്ങി പ്രമുഖർ ലോഗോ പ്രകാശന ചടങ്ങിൽ പങ്കെടുത്തു.

മൊഗ്രാൽ: (KasargodVartha) റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ വിജയലഹരിക്ക് ശേഷം മൊഗ്രാൽ ഗ്രാമം മറ്റൊരു ആഘോഷത്തിന് കൂടി വേദിയാകുന്നു. ഉമ്മൻ ചാണ്ടി സാംസ്കാരിക സമിതി മൊഗ്രാലിൽ സംഘടിപ്പിക്കുന്ന 'ഉമ്മൻ ചാണ്ടി മെമ്മോറിയൽ ട്രോഫി-2026' ഫ്ലഡ് ലൈറ്റ് ഫുട്ബോൾ ടൂർണമെന്റ് ജനുവരി 22, 23, 24 തീയതികളിൽ നടക്കും. മൊഗ്രാൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടാണ് മത്സരങ്ങൾക്ക് വേദിയാകുന്നത്.

കലാരംഗത്തും കായികരംഗത്തും ഏറെ സജീവമായ മൊഗ്രാൽ ഗ്രാമത്തിൽ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ വിജയാഘോഷങ്ങൾക്കിടയിലാണ് ഫുട്ബോളിനെ നെഞ്ചിലേറ്റുന്നവർക്കായി സാംസ്കാരിക സമിതി ഫ്ലഡ് ലൈറ്റ് ഫുട്ബോൾ ടൂർണമെന്റ് സമ്മാനിക്കുന്നത്. വരും ദിവസങ്ങളിൽ മൊഗ്രാൽ ഗ്രാമം ഫുട്ബോൾ ആരവത്തിന് കാതോർക്കും.

ടൂർണമെന്റിന്റെ വിജയത്തിനായി വൻ ഒരുക്കങ്ങളാണ് നടന്നുവരുന്നത്. ഉമ്മൻ ചാണ്ടി സാംസ്കാരിക സമിതിയും ഇന്ത്യൻ യൂത്ത് കോൺഗ്രസ് മൊഗ്രാലും സജീവമായി രംഗത്തുണ്ട്. പരിപാടിയുടെ ലോഗോ പ്രകാശനം കർണാടക സ്പീക്കർ യു.ടി. ഖാദർ നിർവഹിച്ചു. ഉമ്മൻ ചാണ്ടി സാംസ്കാരിക സമിതി മൊഗ്രാൽ യൂണിറ്റ് ചെയർമാൻ നാസർ മൊഗ്രാൽ, കൺവീനർ ഷക്കീൽ അബ്ദുല്ല എന്നിവർ ലോഗോ ഏറ്റുവാങ്ങി.

ചടങ്ങിൽ വ്യവസായ പ്രമുഖൻ ഹാജി ഇദ്ദീൻ മൊഗ്രാൽ, എഴുത്തുകാരൻ അബ്ദുല്ലക്കുഞ്ഞി കന്നച്ച, റമ്മിസ് റാസ, സാംസ്കാരിക സമിതി ട്രഷറർ അൻവർ അഹമ്മദ് എസ്, യൂത്ത് കോൺഗ്രസ് മൊഗ്രാൽ യൂണിറ്റ് പ്രസിഡണ്ട് ആഷിക് അസീസ്, ഹസീബ് മൊഗ്രാൽ, മുഹമ്മദ് അബ്ക്കോ, സത്താർ കെ.കെ പുറം, അത്താഉ മിലാനോ, ഇബ്രാഹിം കൊപ്പളം, അർഫാദ് വി.വി, അർമാൻ കെ.എം തുടങ്ങിയവർ സംബന്ധിച്ചു.

ഈ വാർത്ത ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യുക.

Article Summary: Mogral plays host to Oommen Chandy Memorial Trophy 2026 floodlight football tournament from January 22 to 24, following the success of the District School Kalolsavam.

#Mogral #Football #OommenChandy #Kasaragod #Sports #Tournament #YouthCongress

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia