Controversy | വിദേശത്ത് നഷ്ടപ്പെട്ട സ്വപ്നം; വിനേഷ് ഫോഗട്ട് കായിക ജീവിതത്തിന് വിരാമം കുറിച്ചു
ന്യൂഡെല്‍ഹി: (KasargodVartha) പാരിസ് ഒളിംപിക്സില്‍ (Paris Olympics) നിന്ന് അയോഗ്യയാക്കിയതിനെ തുടര്‍ന്ന് വിനേഷ് ഫോഗട്ട് (Vinesh Phogat) ഗുസ്തിയില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചു. 'ഗുസ്തി ഞാന്‍ ജയിച്ചു, പക്ഷേ ഞാന്‍ തോറ്റു, എന്നോട് ക്ഷമിക്കൂ. നിങ്ങളുടെ സ്വപ്നവും എന്റെ ധൈര്യവും തകര്‍ന്നിരിക്കുന്നു' എന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ ഫോഗട്ട് വികാരനിര്‍ഭരമായി പറഞ്ഞു. 2001 മുതല്‍ ഗുസ്തിയില്‍ സജീവമായിരുന്ന ഫോഗട്ട് തന്റെ കരിയറിന് വിരാമം കുറിച്ചത് വലിയ സങ്കടത്തോടെയാണ്.
ഒളിംപിക്സ് നിയമാവലി (Olympic rules) പ്രകാരമാണ് വിനേഷ് ഫോഗട്ടിനെ വിലക്കിയതെന്ന് കായികമന്ത്രി (Sports Minister) മന്‍സുഖ് മാണ്ഡവ്യ ലോക്സഭയില്‍ (Lok Sabha) പറഞ്ഞു. രണ്ട് തവണ നടത്തിയ പരിശോധനയിലും ഭാരം കൂടുതലായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ താരങ്ങള്‍ക്ക് എല്ലാ സൗകര്യങ്ങളും ചെയ്തു നല്‍കിയിരുന്നുവെന്നും മന്ത്രി പറഞ്ഞു. എന്നാല്‍, മന്ത്രിയുടെ പ്രസ്താവനയ്ക്കിടെ ലോക്സഭയില്‍ പ്രതിഷേധമുയര്‍ന്നു.
വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയതിനെതിരെ ഗുസ്തി ഫെഡറേഷന്‍ അപ്പീല്‍ നല്‍കി. യുണൈറ്റഡ് വേള്‍ഡ് റെസ്ലിങ്ങിനാണ് അപ്പീല്‍ നല്‍കിയത്. വിഷയത്തില്‍ ഇടപെടണമെന്ന് ഗുസ്തി ഫെഡറേഷന്‍ ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ഷാഫി പറമ്പില്‍ എം.പി രംഗത്തെത്തി. വിനേഷ് ഫോഗട്ടിന്റെ മെഡലുകള്‍ക്ക് വില കല്‍പ്പിക്കാത്ത പലരും ഉണ്ട്. വിനേഷ് ഫോഗട്ടിനായി ചെലവഴിച്ച തുകയുടെ കണക്കുകള്‍ പറഞ്ഞത് ശരിയായില്ല. വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയതില്‍ 140 കോടി ഇന്ത്യക്കാര്‍ നിരാശരാണെന്നും ഷാഫി ലോക്സഭയില്‍ പറഞ്ഞു.
വിനേഷ് ഫോഗട്ടിന്റെ അയോഗ്യത മനസിലാക്കാന്‍ കഴിയാത്ത കാര്യമെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. മാനേജ്മെന്റും സപ്പോര്‍ട്ടിങ് ടീമും പരിശീലകരും എന്താണ് ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ഷെല്‍ജ ചോദിച്ചു. സര്‍ക്കാരും ഇന്ത്യന്‍ ഒളിംപിക് മാനേജ്മെന്റ് കമ്മിറ്റിയും ഇതിന് ഉത്തരം പറയണമെന്നും അവര്‍ ആവശ്യപ്പെട്ടു.#VineshPhogat, #ParisOlympics, #IndianWrestling, #sportscontroversy, #athletewelfare, #OlympicRules
माँ कुश्ती मेरे से जीत गई मैं हार गई माफ़ करना आपका सपना मेरी हिम्मत सब टूट चुके इससे ज़्यादा ताक़त नहीं रही अब।
— Vinesh Phogat (@Phogat_Vinesh) August 7, 2024
अलविदा कुश्ती 2001-2024 🙏
आप सबकी हमेशा ऋणी रहूँगी माफी 🙏🙏