നെയ്മറും പീഡന വിവാദത്തില്‍; ഇസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ പാരീസിലെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തുവെന്ന് ആരോപണം
Jun 2, 2019, 13:55 IST
പാരിസ്: (www.kasargodvartha.com 02.06.2019) ഫുട്‌ബോള്‍ താരം നെയ്മറും പീഡന വിവാദത്തില്‍. ഇസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ പാരീസിലെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തുവെന്നാണ് ആരോപണം. സാവോ പോളോ പോലീസിനു മുമ്പാകെയാണ് യുവതി പരാതിയുമായെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മെയ് 15 നാണ് സംഭവമെന്നാണ് വിവരം. എന്നാല്‍ കഴിഞ്ഞ ശനിയാഴ്ചയാണ് നെയ്മറിനെതിരെ പരാതിയുമായി യുവതി പോലീസിലെത്തിയത്.
ബ്രസീലുകാരിയായ യുവതിയാണ് പീഡനത്തിനിരയായത്. തന്നെ കാണാന്‍ പാരീസിലെത്താന്‍ നെയ്മര്‍ പറഞ്ഞുവെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ പാരിസിലെത്തിയ തന്നെ നെയ്മര്‍ ബലാത്സംഗത്തിനിരയാക്കുകയായിരുന്നുവെന്നുമാണ് പരാതി. നെയ്മറിന്റെ സുഹൃത്ത് ഗല്ലോയാണ് തന്നെ ഹോട്ടലില്‍ എത്തിച്ചതെന്നും പരാതിയില്‍ പറയുന്നു. മദ്യപിച്ച നിലയിലാണ് നെയ്മര്‍ എത്തിയത്. തുടര്‍ന്ന് നെയ്മര്‍ അക്രമാസക്തനാകുകയും തന്റെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി താരം ലൈംഗികാതിക്രമത്തിന് മുതിരുകയായിരുന്നെന്നും യുവതി ആരോപിച്ചു.
സംഭവത്തിനു പിന്നാലെ മാനസികമായി തകര്‍ന്നുപോയ യുവതി രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് പാരീസ് വിട്ടത്. സംഭവത്തില്‍ പരാതിക്കാരിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കുമെന്നും സാവോ പോളോ പോലീസ് അറിയിച്ചു. അതേസമയം സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ നെയ്മര്‍ തയ്യാറായില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം)
Keywords: Sports, News, Top-Headlines, Woman, Hotel, Molestation, complaint, Neymar accused of molesting woman in Paris.