ദേശീയ ഗെയിംസ് കേരളത്തിന്റെ കൂട്ടായ്മയുടെ നേട്ടമാകണം: മുഖ്യമന്ത്രി
Jan 23, 2015, 17:06 IST
കാസര്‍കോട്: (www.kasargodvartha.com 23/01/2015) ദേശീയ ഗെയിംസിനെ വരവേല്‍ക്കാന്‍ കേരളം മുഴുവന്‍ കായികാവേശത്തിലാണെന്നും എല്ലാവരുടെയും കൂട്ടായ്മയിലൂടെ ഈ കായികമാമാങ്കം ചരിത്രസംഭവമാക്കണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. 35 -ാമത് ദേശീയ ഗെയിംസിന്റെ ദീപശിഖ പ്രയാണം കാസര്‍കോട് ഗവ. കോളജ് ഗ്രൗണ്ടില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്‌പോര്‍ട്‌സിനോടുളള ആവേശം ചെറുപ്പക്കാരില്‍ ഉയര്‍ന്നു വരുന്നു. റാഞ്ചിയില്‍ കേരളത്തിലെ കുട്ടികള്‍ നാടിന്റെ അഭിമാനം കാത്ത് സൂക്ഷിച്ച് കായിക മത്സരങ്ങളില്‍ റെക്കാര്‍ഡുകള്‍ സൃഷ്ടിച്ച് മെഡലുകള്‍ വാരിക്കൂട്ടുകയാണ്.
ഈ ആവേശം വലിയ വിജയത്തിനുള്ള തുടക്കമാകണം. എല്ലാവരും ഒരുമിച്ച് നിന്ന് ദേശീയ ഗെയിംസിനെ ചരിത്രസംഭവമാക്കണം. കാസര്‍കോട് നിന്ന് ദീപശിഖാപ്രയാണം ആരംഭിക്കുന്നതോടെ ദേശീയ ഗെയിംസിന് തുടക്കം കുറിക്കുകയാണ്. യുവ എംഎല്‍എ മാരായ പി.സി വിഷ്ണുനാഥും ടി.വി രാജേഷുമാണ് ദീപശിഖാ പ്രയാണത്തിന് നേതൃത്വം നല്‍കുന്നത്. അവരെ അഭിവാദ്യം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. അര്‍ജുന അവാര്‍ഡ് ജേതാവ് ടോം ജോസഫിന് ദീപശിഖ കൈമാറിയാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്.
കായിക - വനം - ഗതാഗതവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ്, പട്ടികവര്‍ഗക്ഷേമ യുവജനകാര്യ വകുപ്പ് മന്ത്രി പി.കെ ജയലക്ഷ്മി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് പത്മിനി തോമസ് ആമുഖ പ്രഭാഷണം നടത്തി. നാഷണല്‍ ഗെയിംസ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ പി.എ ഹംസ റിപോര്‍ട്ട് അവതരിപ്പിച്ചു. എംഎല്‍എ മാരായ ദീപശിഖാ കമ്മിറ്റിചെയര്‍മാന്‍ പി.സി വിഷ്ണുനാഥ്, വൈസ് ചെയര്‍മാന്‍ ടി.വി രാജേഷ്, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍), ഇ. ചന്ദ്രശേഖരന്‍, അഡ്വ. സണ്ണിജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ശ്യാമളാദേവി, കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല , കണ്ണൂര്‍ ജില്ലാ കളക്ടര്‍ പി. ബാലകിരണ്‍, കാസര്‍കോട് ജില്ലാ കളക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍, ജില്ലാ പോലീസ് സൂപ്രണ്ട് തോംസണ്‍ ജോസ്, സബ് കളക്ടര്‍ കെ. ജീവന്‍ബാബു, എഡിഎം എച്ച്. ദിനേശന്‍, വാര്‍ഡ് കൗണ്‍സിലര്‍ അജുനന്‍ തായലങ്ങാടി, നാഷണല്‍ ഗെയിംസ് ലെയ്‌സണ്‍ ഓഫീസര്‍ ശശിധരന്‍ നായര്‍, യുവജനകാര്യ അഡീഷണല്‍ ഡയറക്ടര്‍ എസ്. നജ്മുദ്ദീന്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം കെ.എസ് ബാബു, സിഡ്‌കോ ചെയര്‍മാന്‍ സി.ടി അഹമ്മദലി, കെ. ഹസന്‍മാസ്റ്റര്‍, കാസര്‍കോട് ഗവ. കോളജ് പ്രിന്‍സിപ്പാള്‍ ഡോ. കെ.പി അജയകുമാര്‍, ഇന്ത്യന്‍ കബഡി കോച്ച് ഇ. ഭാസ്‌ക്കരന്‍ എന്നിവര്‍ സംസാരിച്ചു.
എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ സ്വാഗതവും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് എം. അച്യുതന്‍ നന്ദിയും പറഞ്ഞു. നെഹ്‌റു യുവകേന്ദ്ര സ്‌പോര്‍ട്‌സ് ക്ലബ്ബുകള്‍, കേന്ദ്രീയവിദ്യാലയ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, കായികതാരങ്ങള്‍ സംബന്ധിച്ചു. പുരാതന ഒളിമ്പിക്‌സിന് തുടക്കം കുറിച്ച് ഹിരാ ക്ഷേത്രത്തിന്റെ മാതൃകയ്ക്ക് മുന്നില്‍ നിന്നാണ് ദീപശിഖാ പ്രയാണം ആരംഭിച്ചത്.

Keywords : Kasaragod, Kerala, Games, Sports, National Games, Oommen Chandy.