ദേശീയ ഫയര്‍ സര്‍വീസ് കായികമേള: തുടര്‍ച്ചയായ രണ്ടാം തവണയും മെഡൽ നേട്ടവുമായി വി എന്‍ വേണുഗോപാല്‍
● 2026 ജനുവരി 27 മുതൽ 31 വരെ രാജസ്ഥാനിലെ ഉദയ്പൂരിലായിരുന്നു മേള.
● കാസര്‍കോട് അഗ്നി രക്ഷാ സേനയിലെ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസറാണ്.
● 2026-ലെ രാഷ്ട്രപതിയുടെ സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡലും ലഭിച്ചിരുന്നു.
● ചെറുവത്തൂര്‍ കണ്ണാടിപ്പാറ വലിയപറമ്പ് സ്വദേശിയാണ്.
കാസര്‍കോട്: (KasargodVartha) ദേശീയ ഫയര്‍ സര്‍വീസ് കായികമേളയില്‍ തുടര്‍ച്ചയായ രണ്ടാം തവണയും മെഡല്‍ നേട്ടവുമായി വി.എന്‍. വേണുഗോപാല്‍. 2026 ജനുവരി 27 മുതല്‍ 31 വരെ രാജസ്ഥാനിലെ ഉദയ്പൂരില്‍ വെച്ച് നടന്ന ദേശീയ ഫയര്‍ സര്‍വീസ് കായികമേളയില്‍ 200 മീറ്ററിലാണ് വേണുഗോപാല്‍ കേരളത്തിനു വേണ്ടി വെങ്കല മെഡല്‍ നേടിയത്. കാസര്‍കോട് അഗ്നി രക്ഷാ സേനയിലെ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസറാണ് ഇദ്ദേഹം.
തുടർച്ചയായ നേട്ടം
ഇത് രണ്ടാം തവണയാണ് വേണുഗോപാൽ ദേശീയ തലത്തിൽ മെഡൽ നേടുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന മേളയില്‍ 4x100 മീറ്റര്‍ റിലേയില്‍ വെള്ളിമെഡലും നേടിയിരുന്നു. ഔദ്യോഗിക കൃത്യനിർവ്വഹണത്തിലെ മികവിന് 2026-ലെ രാഷ്ട്രപതിയുടെ സ്തുത്യര്‍ഹ സേവനത്തിനുള്ള ഫയര്‍സര്‍വീസ് മെഡലും ഇദ്ദേഹം നേടിയിട്ടുണ്ട്.
കായിക പാരമ്പര്യം
പഠനകാലം തൊട്ടുതന്നെ കായികമേളകളില്‍ മികവ് തെളിയിച്ച വ്യക്തിയാണ് വേണുഗോപാല്‍. 1987-ലെ സംസ്ഥാന ടെക്ക്‌നിക്കല്‍ ഹൈസ്‌ക്കൂള്‍ കായിക മേളയില്‍ 100 മീറ്റർ, 200 മീറ്റർ, ലോങ്ജംപ്, ഹര്‍ഡില്‍സ് എന്നിവയിൽ ഒന്നാമതെത്തി വ്യക്തിഗത ചാമ്പ്യൻ പട്ടം നേടിയിരുന്നു. ചെറുവത്തൂര്‍ കണ്ണാടിപ്പാറ വലിയപറമ്പ് സ്വദേശിയാണ്.
ഈ വാർത്ത വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യൂ. അഭിപ്രായം കമന്റായി രേഖപ്പെടുത്താനും മറക്കരുത്
Article Summary: Senior Fire and Rescue Officer V.N. Venugopal from Kasaragod won a bronze medal in the 200m race at the National Fire Service Sports Meet in Udaipur. This is his second consecutive national medal.
#Kasaragod #FireForce #SportsMeet #Venugopal #Kerala #MedalWinner #Udaipur #SportsNews






