city-gold-ad-for-blogger

75-ാം വയസ്സിലും പ്രായവും രോഗവും തളര്‍ത്താത്ത ആവേശവുമായി മുഹമ്മദ് പരിശീലനക്കുപ്പായത്തില്‍

മൊഗ്രാല്‍: (www.kasargodvartha.com 16.05.2017) മൊഗ്രാല്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ട് വൈകുന്നേരമായാല്‍ മൊഗ്രാലിന്റെ ഫുട്‌ബോള്‍ ആചാര്യന്‍ കുത്തിരിപ്പ് മുഹമ്മദ് എന്ന മുഹമ്മദിന്റെ നിയന്ത്രണത്തിലാണ്. പ്രായവും രോഗവും തളര്‍ത്താത്ത മുഹമ്മദ് 75-ാം വയസ്സിലും കുരുന്നുകള്‍ക്ക് ഫുട്‌ബോള്‍ പരിശീലനം നല്‍കി ഫുട്‌ബോളിന്റെ പാഠങ്ങള്‍ പകര്‍ന്നു കൊടുക്കുന്ന തിരക്കിലാണ്.

1952 മുതലാണ് മുഹമ്മദ് ആദ്യമായി കളിക്കളത്തിലിറങ്ങുന്നത്. മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ് നൂറുവര്‍ഷം പിന്നിടുമ്പോള്‍ നേടിയ മുന്നേറ്റത്തില്‍ ഇദ്ദേഹത്തിന്റെ സംഭാവനകള്‍ ചെറുതായിരുന്നില്ല. അത് കൊണ്ട് തന്നെ മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിനും, നാട്ടുകാര്‍ക്കും മുഹമ്മദ് എന്നും ആവേശമാണ്. റഫറിയായും, കോച്ചായും, ടീം മാനേജരായും, ഇക്കാലമത്രയും മുഹമ്മദ് മൊഗ്രാല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നിറഞ്ഞു നിന്നു.

75-ാം വയസ്സിലും പ്രായവും രോഗവും തളര്‍ത്താത്ത ആവേശവുമായി മുഹമ്മദ് പരിശീലനക്കുപ്പായത്തില്‍

കാല്‍പ്പന്തു കളിയില്‍ 75 ന്റെ ആവേശം ചോരാതെ സൂക്ഷിക്കുന്ന മുഹമ്മദ് നിറഞ്ഞ മനസോടെയാണ് ദുബൈയിലെ യുവ വ്യവസായി സി ഹിദായത്തുല്ലായുടെ ബിസിനസ് സ്ഥാപനമായ ജെ ആര്‍ ടിയുടെ സഹകരണത്തോടെ കുരുന്നുകള്‍ക്ക് ഫുട്‌ബോള്‍ പരിശീലനം നല്‍കി വരുന്നത്. ഇതിന് മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ പൂര്‍ണ്ണമായ സഹകരണവുമുണ്ട്.

പന്തുകളി ഗ്രാമത്തില്‍ നിന്നു കുട്ടിത്താരങ്ങളെ കണ്ടെത്തി ഇനിയും പ്രഫഷണല്‍ താരങ്ങളെ വാര്‍ത്തെടുക്കാനുള്ള ഒരുക്കത്തിലാണ് മുഹമ്മദ്. 50 ഓളം കുട്ടികളാണ് പരിശീലനത്തിനായി എത്തുന്നത്. കുട്ടികള്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ശേഷിയുള്ളവരാണെന്നു മുഹമ്മദ് പറയുന്നു.

സന്തോഷ് ട്രോഫി സംസ്ഥാന ടീമിന് വേണ്ടി കളിച്ച പരേതനായ പ്രൊഫ. പി സി എം കുഞ്ഞി, കര്‍ണ്ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഫാറൂഖ്, ബംഗളൂരു താരം അബ്ദുല്ല പെര്‍വാഡ്, പരേതനായ പി സി കുഞ്ഞിപ്പക്കി, ഹാജി ടി എം കുഞ്ഞി, ടി സി ഷരീഫ്, എം എം പെര്‍വാഡ് കുഞ്ഞിപ്പ, മുബാറക് അഹമ്മദ്, എം കെ അബ്ദുല്ല, എം പി മുഹമ്മദ് കുഞ്ഞി, ഗംഗാധരന്‍, എം പി ഹംസ, പി സി ആസിഫ്, എം പി എ ഖാദര്‍, കെ സി സലിം തുടങ്ങി പഴയ കാല താരങ്ങള്‍ക്കൊപ്പവും എച്ച് എ ഖാലിദ്, മഖ്ദൂം, രിഫാഇ, ഷഹാമത്ത്, ഹാദി, ജാബിര്‍ തുടങ്ങി യുവ താരങ്ങക്കൊപ്പവും കളിക്കാനും മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിനു വേണ്ടി സജീവമാകാനും, ഇപ്പോള്‍ കുരുന്നുകള്‍ക്ക് പരിശീലനം നല്‍കാന്‍ കഴിയുന്നതുമെല്ലാം ദൈവത്തിന്റെ അനുഗ്രഹവും വലിയ ഭാഗ്യവുമാണെന്ന് മുഹമ്മദ് പറയുന്നു.

Keywords:  Kerala, kasaragod, news, Sports, Football, Footballer, Mogral, Training Class, Muhammed: A football legend of Mogral, Football Coaching,

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia