city-gold-ad-for-blogger

സംസ്ഥാന ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പ്: തിരുവനന്തപുരം സ്വദേശി വികാസ് വി മിസ്റ്റർ കേരള

Vikas V posing with the Mr. Kerala trophy.
Photo: Special Arrangement

കാസർകോട്: (KasargodVartha) വേള്‍ഡ് ഫിറ്റ്‌നസ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി, കാസർകോട് ജില്ലാ കമ്മിറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച സംസ്ഥാനതല പുരുഷ-വനിത ബോഡി ബിൽഡിംഗ് ആൻഡ് ഫിറ്റ്‌നസ് ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരം സ്വദേശി വികാസ് വി. മിസ്റ്റർ കേരളയായി തിരഞ്ഞെടുക്കപ്പെട്ടു. കാസർകോട്ട് നടന്ന മത്സരത്തിൽ വിവിധ ജില്ലകളിൽ നിന്നുള്ള മത്സരാർത്ഥികൾ മാറ്റുരച്ചു.

വിവിധ കാറ്റഗറികളിലെ വിജയികൾ:

● ജൂനിയർ: ഗൗരിശങ്കർ (കോട്ടയം)

● വുമൺ സ്‌പോര്‍ട്‌സ് മോഡൽ: മീര മോഹൻ (എറണാകുളം)

● മാസ്റ്റേഴ്‌സ് ചാമ്പ്യൻ ഓഫ് ചാമ്പ്യൻ: ഷാജഹാൻ മുസ്തഫ (മലപ്പുറം)

● വുമൺ ബോഡി ബിൽഡിംഗ്: റെയ്‌ന റബേക്ക

● ബീച്ച് ബർമുഡ മോഡൽ: അജ്മൽ (മലപ്പുറം)

● ഗ്ലാമർ ചാമ്പ്യൻ: വിനീത (ആലപ്പുഴ)

ഉദ്ഘാടനവും പുരസ്കാര വിതരണവും 

ചാമ്പ്യൻഷിപ്പ് എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ ജലീൽ കോയ അധ്യക്ഷത വഹിച്ചു. സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ മുഖ്യാതിഥിയായിരുന്നു. ജനറൽ സെക്രട്ടറി ടി.എ. ഷാഫി സ്വാഗതം പറഞ്ഞു.

നഗരസഭാ വൈസ് ചെയർമാൻ കെ.എം. ഹനീഫ്, ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, വാർഡ് കൗൺസിലർ മധു കൊറക്കോട്, ഓർഗനൈസിംഗ് കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ ഹനീഫ് ഒറവങ്കര, ശിഹാബ് കടവത്ത്, ഹാരിഫ് ഒറവങ്കര, അഖില തുടങ്ങിയവർ മത്സരവിജയികൾക്ക് സമ്മാനങ്ങൾ നൽകി.

സംസ്ഥാന പ്രസിഡന്റ് പ്രമോദ്, സെക്രട്ടറി അരുൺ കുമാർ, ഓർഗനൈസിംഗ് സെക്രട്ടറി മുനീർ ചിറക്കൽ, റോയി ബേബി, അരുൺ രാജ്, ജോഷി സ്റ്റാലിൻ, ഫൈസൽ കണ്ണൂർ, ഉബൈദ് കാസിം വയനാട്, മിസ്റ്റർ ഒളിമ്പിയ രാജേഷ് ജോൺ തുടങ്ങിയവർ ചാമ്പ്യൻഷിപ്പിന് നേതൃത്വം നൽകി.

ഈ വാർത്ത ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായം കമന്റായി രേഖപ്പെടുത്തൂ

Article Summary: Vikas V from Thiruvananthapuram was crowned 'Mr. Kerala' at the State Body Building and Fitness Championship organized by the World Fitness Federation in Kasaragod. Winners in various categories including Women's Body Building and Sports Model were also announced. N.A. Nellikkunnu MLA inaugurated the event.

#MrKerala #BodyBuilding #Fitness #Kasaragod #VikasV #SportsNews #Kerala #WFF

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia