city-gold-ad-for-blogger
Aster MIMS 10/10/2023

അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍: പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ഹിറ്റാച്ചി തൃക്കരിപ്പൂരിനെ തകര്‍ത്ത് മെട്ടമ്മല്‍ ബ്രദേഴ്‌സ് ഫൈനലില്‍

നീലേശ്വരം: (www.kasargodvartha.com 06.01.2017) കോസ്‌മോസ് അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ മത്സരങ്ങളുടെ രണ്ടാം സെമി ഫൈനലില്‍ ഹിറ്റാച്ചി തൃക്കരിപ്പൂരിനെ തകര്‍ത്ത് മെട്ടമ്മല്‍ ബ്രദേഴ്‌സ് ഫൈനലില്‍ കടന്നു. വാശിയേറിയ മത്സരത്തില്‍ നിശ്ചിത സമയത്ത് ഇരുടീമുകളും 1-1 സമനിലയില്‍ പിരിയുകയായിരുന്നു. തുടര്‍ന്ന് പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ മെട്ടമ്മല്‍ ബ്രദേഴ്‌സ് വിജയിച്ചു. ഫോര്‍ച്യൂണിന്റെ ഗോളിലൂടെ ഹിറ്റാച്ചി തൃക്കരിപ്പൂര്‍ ലീഡ് നേടിയെങ്കിലും മെട്ടമ്മല്‍ ബ്രദേഴ്‌സ് സമനിലഗോള്‍ തിരിച്ചടിക്കുകയായിരുന്നു.

കഴിഞ്ഞ രണ്ടാഴ്ചയോളമായി നീലശ്വരം രാജാസ് ഹൈസ്‌കൂള്‍ ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്. രണ്ടാം സെമിഫൈനലില്‍ മികച്ച ടീമുകള്‍ ഏറ്റുമുട്ടുന്നത് കാണാന്‍ നേരത്തെ സ്റ്റേഡിയം കവിഞ്ഞിരുന്നു. നിരവധി പേര്‍ ടിക്കറ്റ് കിട്ടാതെ മടങ്ങി. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള നിവധിപേര്‍ മത്സരം തുടങ്ങുന്നതിന് മുമ്പേ സ്‌റ്റേഡിയത്തിലെത്തിയിരുന്നു.

അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍: പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ഹിറ്റാച്ചി തൃക്കരിപ്പൂരിനെ തകര്‍ത്ത് മെട്ടമ്മല്‍ ബ്രദേഴ്‌സ് ഫൈനലില്‍



കാസര്‍കോട് വിജിലന്‍സ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡിവൈഎസ്പി കെ വി രഘുരാമന്‍ മുഖ്യാതിഥിയായിരുന്നു. സംസ്ഥാന ഫുട്‌ബോള്‍ അസോസിയേഷന്‍ കണ്ണൂര്‍ മേഖല ജനറല്‍ സെക്രട്ടറി എം എ ലത്തീഫ് വിശിഷ്ടാതിഥിയായിരുന്നു. മത്സരം ആരംഭിക്കുന്നതിന് മുമ്പ് മുന്‍ രാജ്യസഭാംഗവും രാഷ്ട്രീയ സാമൂഹിക സാംസ്‌ക്കാരിക രംഗങ്ങളിലെ നിറസാന്നിധ്യവുമായിരുന്ന ഹമീദലി ഷംനാടിന്റെ വിയോഗത്തില്‍ ചെയര്‍മാന്‍ ഡോ. വി സുരേശ റൈയുടെ നേതൃത്വത്തില്‍ അനുശോചിച്ചു.

അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍: പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ഹിറ്റാച്ചി തൃക്കരിപ്പൂരിനെ തകര്‍ത്ത് മെട്ടമ്മല്‍ ബ്രദേഴ്‌സ് ഫൈനലില്‍

ചടങ്ങില്‍ ഫുട്‌ബോള്‍ താരവും നിരവധി കുട്ടികള്‍ക്ക് ഫുട്‌ബോള്‍ പരിശീലനവും നല്‍കുന്ന അനില്‍കുമാര്‍ പള്ളിക്കരയ്ക്ക് എം എ ലത്തീഫ് ഉപഹാരം സമ്മാനിച്ചു. ഇരുടീമുകളിലുമായി ദേശീയ-സംസ്ഥാന-ജില്ലാ-യൂണിവേഴ്‌സിറ്റി താരങ്ങള്‍ ബൂട്ടുകെട്ടി. വിജയികളെ തിരഞ്ഞെടുക്കാന്‍ പെനാല്‍ട്ടി ഷൂട്ടൗട്ട് നടത്തിയ മത്സരത്തില്‍ മെട്ടമ്മല്‍ ബ്രദേഴ്‌സ് വിജയിച്ചു.

Keywords:  Kerala, kasaragod, Nileshwaram, Trikaripur, bekal football, Football, Sports, winners, Hitachi Trikarippur, Mettammal Brothers, All India Sevens Football, 

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL