കേരള ഫുട്‌ബോൾ പ്രേമികൾക്ക് സന്തോഷവാർത്ത; ലയണൽ മെസി ഉൾപ്പെടുന്ന അർജന്റീന ടീം നവംബറിൽ കേരളത്തിലെത്തും, സൗഹൃദ മത്സരം കളിക്കും
● മന്ത്രി വി. അബ്ദുറഹ്‌മാൻ ഇക്കാര്യം സ്ഥിരീകരിച്ചു.
● തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ മത്സരം.
● എതിരാളികളെ ഇതുവരെ തീരുമാനിച്ചിട്ടില്ല.
● 2011-ൽ മെസ്സി കൊൽക്കത്തയിൽ കളിച്ചിരുന്നു.
തിരുവനന്തപുരം: (KasargodVartha) അർജന്റീന ഫുട്‌ബോൾ ടീം കേരളത്തിലേക്ക് വരുന്നു. നവംബറിൽ ലയണൽ മെസ്സി ഉൾപ്പെടുന്ന അർജന്റീനയുടെ ഫുട്ബോൾ ടീം അന്താരാഷ്ട്ര സൗഹൃദ മത്സരം കളിക്കുമെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ ഔദ്യോഗികമായി അറിയിച്ചു. നവംബർ 10നും 18നും ഇടയിലായിരിക്കും മത്സരം. കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാനും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. എതിർ ടീം ആരെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലായിരിക്കും മത്സരം നടക്കുകയെന്നാണ് റിപ്പോർട്ടുകൾ.

ഇതിനുമുമ്പ് 2011 സെപ്റ്റംബറിലാണ് മെസ്സി ഇന്ത്യയിലെത്തിയത്. അന്ന് കൊൽക്കത്ത സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ വെനസ്വേലക്കെതിരെ അർജന്റീനയുടെ ജഴ്‌സിയിൽ മെസ്സി സൗഹൃദ മത്സരം കളിച്ചിരുന്നു. അർജന്റീന നായകനായി മെസ്സിയുടെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു അത്.
നേരത്തെ, അർജന്റീന ടീമിന്റെ കേരള സന്ദർശനത്തിൽ കേരള സർക്കാരിനെതിരെ അർജന്റീന ഫുട്ബോൾ അസോസിയേഷൻ രംഗത്തെത്തിയതിനെ തുടർന്ന് രാഷ്ട്രീയ വിവാദങ്ങളും ഉടലെടുത്തിരുന്നു.
മെസ്സിയുടെ വരവിനെക്കുറിച്ച് നിങ്ങൾക്ക് എന്താണ് പറയാനുള്ളത്? കമന്റ് ചെയ്യൂ.
Article Summary: Lionel Messi to play in Kerala this November.
#LionelMessi #Argentina #Kerala #Football #FriendlyMatch #India






