Tournament | കാസർകോട് ജില്ലാ ലീഗ് ക്രികറ്റ് ടൂർണമെന്റ് സി ഡിവിഷൻ മത്സരങ്ങൾ ആരംഭിച്ചു
● ഉദ്ഘാടന മത്സരത്തിൽ തളങ്കര ക്രിക്കറ്റ് ക്ലബ്- ബി ജാസ് ബദർനഗറിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി.
● കാസർകൊട് ജില്ലയിലെ ക്രിക്കറ്റ് ആരാധകർക്ക് ഒരുപാട് പ്രതീക്ഷ നൽകുന്ന ടൂർണ്ണമെന്റാണ് ഇത്.
കാസർകോട്: (KasargodVartha) ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന 2023-24 വർഷത്തെ ജില്ലാ ലീഗ് ക്രിക്കറ്റ് ടൂർണമെന്റ് സി ഡിവിഷൻ മത്സരങ്ങൾ തുടങ്ങി. മാന്യ കെ.സി.എ സ്റ്റേഡിയത്തിൽ വെച്ച് ഈ ടൂർണമെന്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ട്രഷറർ കെ.ടി. നിയാസ് ആയിരുന്നു.
ഉദ്ഘാടന മത്സരത്തിൽ തളങ്കര ക്രിക്കറ്റ് ക്ലബ്- ബി ജാസ് ബദർനഗറിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ജാസ് ബദർനഗർ 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 133 റൺസ് നേടി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ തളങ്കര ക്രിക്കറ്റ് ക്ലബ് - ബി 17.1 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.
ഈ ചടങ്ങിൽ കാസർഗോഡ് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ഹോണററി സെക്രട്ടറി തളങ്കര നൗഫൽ, ടൂർണ്ണമെന്റ് കമ്മിറ്റി കൺവീനർ സി.എൽ ഷാഹിദ്, കമ്മിറ്റി അംഗങ്ങളായ ഹമീദ് പടുവടുക്കം ലത്തീഫ് പെർവാഡ്, മുഹമ്മദ് ഇജാസ്, കെ.എസ്. അഷ്‌റഫ് എന്നിവർ സംബന്ധിച്ചു.
കാസർകൊട് ജില്ലയിലെ ക്രിക്കറ്റ് ആരാധകർക്ക് ഒരുപാട് പ്രതീക്ഷ നൽകുന്ന ടൂർണ്ണമെന്റാണ് ഇത്.
#KasaragodCricket #DistrictLeague #CDivision #CricketTournament #KasargodSports #LocalCricket