IPL Auction | ധോണി മുതല്‍ ഇഷാന്‍ കിഷന്‍ വരെ; ഓരോ ഐപിഎല്‍ സീസണിലെയും ഏറ്റവും വിലയേറിയ താരങ്ങളെ അറിയാം
Dec 16, 2022, 18:36 IST
കൊച്ചി: (www.kasargodvartha.com) ക്രിക്കറ്റ് പ്രേമികള്‍ ഐപിഎല്‍ 2023 നായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഐപിഎല്ലിന്റെ അടുത്ത സീസണിലേക്കുള്ള ലേലം ഡിസംബര്‍ 23ന് കൊച്ചിയില്‍ നടക്കും. ഐപിഎല്‍ കളിക്കുക എന്നത് എല്ലാ കളിക്കാരുടെയും സ്വപ്നമാണ്. മിനി ലേലത്തില്‍ 405 കളിക്കാരാണ് ലേലത്തിനായി പട്ടികയിലുള്ളത്. ഇതില്‍ 273 ഇന്ത്യന്‍ താരങ്ങള്‍ ഉള്‍പ്പെടുന്നു, 132 പേര്‍ വിദേശ കളിക്കാരാണ്, നാല് പേര്‍ അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ലേലം ടൂര്‍ണമെന്റ് പോലെ തന്നെ ആവേശകരമാണെന്ന് പറഞ്ഞാല്‍ തെറ്റില്ല. കോടികള്‍ വാങ്ങുന്നവരും വെറും കയ്യോടെ മടങ്ങുന്നവരും ഏറെയാണ്. ഓരോ സീസണിലെയും ഏറ്റവും വില കൂടിയ താരങ്ങളിലേക്ക് ഒരു തിരിഞ്ഞുനോട്ടം
2008- എം എസ് ധോണി
ആദ്യ ലേലത്തില്‍, എംഎസ് ധോണിയാണ് ഏറ്റവും വിലപിടിപ്പുള്ള കളിക്കാരന്‍. 2007-ലെ ടി20 ലോകകപ്പിലെ ഇന്ത്യയുടെ വിജയത്തിനും ബാറ്റ്സ്മാന്‍, ക്യാപ്റ്റന്‍ എന്നീ നിലകളില്‍ ധോണിയുടെ കഴിവുകള്‍ക്കും പിന്നാലെ ലേലത്തില്‍ ഏറ്റവും കൂടുതല്‍ ഡിമാന്‍ഡുള്ള കളിക്കാരനായിരുന്നു അദ്ദേഹം. 9.5 കോടി രൂപയ്ക്കാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് അദ്ദേഹത്തെ നേടിയത്.
2009- കെവിന്‍ പീറ്റേഴ്‌സണും ആന്‍ഡ്രൂ ഫ്‌ലിന്റോഫും
മുന്‍ ഇംഗ്ലണ്ട് ബാറ്റ്സ്മാന്‍ കെവിന്‍ പീറ്റേഴ്സണും ഓള്‍റൗണ്ടര്‍ ആന്‍ഡ്രൂ ഫ്‌ലിന്റോഫും ഐപിഎല്‍ 2009-ല്‍ വിലപിടിപ്പുള്ള താരങ്ങളായി. കെവിന്‍ പീറ്റേഴ്‌സനെ 9.8 കോടി രൂപയ്ക്ക് ആര്‍സിബിയും അതേ തുകയ്ക്ക് ആന്‍ഡ്രൂ ഫ്‌ലിന്റോഫിനെ സിഎസ്‌കെയും ടീമിലുള്‍പ്പെടുത്തി.
2010- ഷെയ്ന്‍ ബോണ്ടും പൊള്ളാര്‍ഡും
മുന്‍ ന്യൂസിലന്‍ഡ് ഫാസ്റ്റ് ബൗളര്‍ ഷെയ്ന്‍ ബോണ്ടും ഇതിഹാസ വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ കീറോണ്‍ പൊള്ളാര്‍ഡും ഐപിഎല്‍ മൂന്നാം സീസണിലെ ഏറ്റവും വിലയേറിയ താരങ്ങളായിരുന്നു, ഷെയ്ന്‍ ബോണ്ട് 4.8 കോടി രൂപയ്ക്ക് കെകെആറില്‍ ചേര്‍ന്നു. മറുവശത്ത്, അതേ തുക നല്‍കിയാണ് മുംബൈ ഇന്ത്യന്‍സ് കീറോണ്‍ പൊള്ളാര്‍ഡിനെ ക്യാമ്പിലെത്തിച്ചത്.
2011- ഗൗതം ഗംഭീര്‍
2011ല്‍ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീറിനെ 14.9 കോടി രൂപയ്ക്ക് കെകെആര്‍ നേടിയെടുത്തു. ഐപിഎല്‍ ലേലത്തില്‍ 10 കോടിയിലധികം രൂപയ്ക്ക് വില്‍ക്കപ്പെടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡും അദ്ദേഹം സ്വന്തമാക്കി.
2012- രവീന്ദ്ര ജഡേജ
ടീം ഇന്ത്യയുടെ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് 2012ലെ ഐപിഎല്ലില്‍ ഏറ്റവും വില കൂടിയ താരം. 12.8 കോടി രൂപയ്ക്കാണ് സിഎസ്‌കെ ജഡേജയെ ടീമിന്റെ ഭാഗമാക്കിയത്. അദ്ദേഹം ഇതുവരെ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.
2013- ഗ്ലെന്‍ മാക്‌സ്വെല്‍
ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്വെല്‍ 2013ലെ ഐപിഎല്ലിലെ ഏറ്റവും വിലയേറിയ താരമായി. 6.3 കോടി രൂപയ്ക്കാണ് അദ്ദേഹത്തെ മുംബൈ ഇന്ത്യന്‍സ് ടീമില്‍ ഉള്‍പ്പെടുത്തിയത്.
2014- യുവരാജ് സിംഗ്
ഐപിഎല്‍ ഏഴാം സീസണില്‍ മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗിനെ 14 കോടി രൂപയ്ക്കാണ് ആര്‍സിബി ടീമിലെത്തിച്ചത്.
2015- യുവരാജ് സിംഗ്
യുവരാജ് സിംഗ് ഐപിഎല്‍ 2015 ലും ഏറ്റവും വിലയേറിയ കളിക്കാരനായിരുന്നു. 16 കോടി രൂപയ്ക്കാണ് ഡല്‍ഹി ഡെയര്‍ഡെവിള്‍സ് താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയത്. ഇക്കാലയളവില്‍ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വില കൂടിയ താരമായും അദ്ദേഹം മാറി.
2016- ഷെയ്ന്‍ വാട്‌സണ്‍
മുന്‍ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സണെ 2016ല്‍ 9.5 കോടി രൂപയ്ക്കാണ് സിഎസ്‌കെ സ്വന്തമാക്കിയത്. ഷെയ്ന്‍ വാട്സണ്‍ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളായി കണക്കാക്കപ്പെടുന്നു.
2017- ബെന്‍ സ്റ്റോക്‌സ്
ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സാണ് ഐപിഎല്‍ 2018 ലെ ഏറ്റവും മൂല്യമേറിയ താരം. 14.5 കോടി രൂപയ്ക്ക് റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്സാണ് താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയത്.
2018- ബെന്‍ സ്റ്റോക്‌സ്
2018ലും ഐപിഎല്ലില്‍ വിറ്റഴിച്ച ഏറ്റവും വിലകൂടിയ താരം ഇംഗ്ലണ്ട് ഇതിഹാസം ബെന്‍ സ്റ്റോക്സായിരുന്നു. 12.5 കോടി രൂപയ്ക്കാണ് രാജസ്ഥാന്‍ റോയല്‍സ് താരത്തെ സ്വന്തമാക്കിയത്.
2019- ജയ്‌ദേവ് ഉന്ദ്കട്ടും വരുണ്‍ ചക്രവര്‍ത്തിയും
ടീം ഇന്ത്യയുടെ സ്റ്റാര്‍ ഫാസ്റ്റ് ബൗളര്‍ ജയദേവ് ഉന്ദ്കട്ടും സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയും ആയിരുന്നു 2019 ഐപിഎല്‍ ലേലത്തിലെ ഏറ്റവും വിലയേറിയ കളിക്കാര്‍. ഉന്ദ്കട്ടിനെ രാജസ്ഥാന്‍ റോയല്‍സ് 8.4 കോടിക്ക് വാങ്ങി. വരുണിനെയും അതേ വിലയില്‍ കെകെആര്‍ നേടി.
2020- പാറ്റ് കമ്മിന്‍സ്
ഓസ്ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ പാറ്റ് കമ്മിന്‍സിനെ 15.5 കോടി രൂപയ്ക്ക് കെകെആര്‍ ടീമില്‍ ഉള്‍പ്പെടുത്തി. സീസണില്‍ ഏറ്റവുമധികം തുക നേടിയ താരമായി അദ്ദേഹം മാറി.
2021- ക്രിസ് മോറിസ്
ഐപിഎല്‍ 2021 ലേലത്തില്‍ ദക്ഷിണാഫ്രിക്കയുടെ ഓള്‍റൗണ്ടര്‍ ക്രിസ് മോറിസണെ രാജസ്ഥാന്‍ റോയല്‍സ് 16.25 കോടി രൂപയ്ക്ക് സ്വന്തമാക്കി. ഐപിഎല്‍ ലേല ചരിത്രത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരമായും അദ്ദേഹം മാറി.
2022- ഇഷാന്‍ കിഷന്‍
ടീം ഇന്ത്യയുടെ സ്റ്റാര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഇഷാന്‍ കിഷനായിരുന്നു ഐപിഎല്‍ 2022 ലെ ഏറ്റവും വിലയേറിയ താരം. 15.25 നല്‍കിയാണ് മുംബൈ ഇന്ത്യന്‍സ് ഇഷാന്‍ കിഷനെ ടീമിന്റെ ഭാഗമാക്കിയത്.

Keywords: Latest-News, Kerala, Kochi, Top-Headlines, IPL-2023-Auction, IPL, Sports, Cricket Tournament, Cricket, IPL History: Most expensive player in each IPL season.
< !- START disable copy paste -->