city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Indian Players | ഐപിഎല്‍ മിനി ലേലം: പണം വാരാന്‍ ഇവരും; ഏറ്റവും വിലപിടിപ്പുള്ള താരങ്ങളാവാന്‍ സാധ്യതയുള്ള 4 ഇന്ത്യക്കാര്‍

കൊച്ചി: (www.kasargodvartha.com) ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (IPL 2023) വരാനിരിക്കുന്ന സീസണിനായുള്ള ലേലം ഡിസംബര്‍ 23 ന് കൊച്ചിയില്‍ നടക്കും. ലോകമെമ്പാടുമുള്ള 991 കളിക്കാര്‍ ലേലത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നിരുന്നാലും, 405 കളിക്കാരെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2.30 ന് ലേലം ആരംഭിക്കും. ഇത്തവണത്തെ ലേലത്തില്‍ വലിയ തുക നേടിയെക്കാവുന്ന ചില ഇന്ത്യന്‍ കളിക്കാരുടെ ലിസ്റ്റ് ഇതാ.
                 
Indian Players | ഐപിഎല്‍ മിനി ലേലം: പണം വാരാന്‍ ഇവരും; ഏറ്റവും വിലപിടിപ്പുള്ള താരങ്ങളാവാന്‍ സാധ്യതയുള്ള 4 ഇന്ത്യക്കാര്‍

1. നാരായണ്‍ ജഗദീശന്‍

2023 ലെ ഐപിഎല്‍ ലേലത്തിലെ ഏറ്റവും വിലകൂടിയ ഇന്ത്യന്‍ താരങ്ങളില്‍ ഒരാളായിരിക്കാം നാരായണ്‍ ജഗദീശന്‍ മാറിയേക്കാം. 2022 ലെ വിജയ് ഹസാരെ ട്രോഫിയില്‍ ജഗദീശന്‍ സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത റണ്ണുകള്‍ അടിച്ചെടുത്തു. ഈ ചെന്നൈക്കാരന്‍ തുടര്‍ച്ചയായി അഞ്ച് സെഞ്ചുറികള്‍, ഒന്നിനുപുറകെ ഒന്നായി നേടി. 50 ഓവര്‍ ഫോര്‍മാറ്റില്‍ ഒരൊറ്റ ഇന്നിങ്സില്‍ 227 റണ്‍സ് അടിച്ച് അദ്ദേഹം റെക്കോര്‍ഡും സ്ഥാപിച്ചു. ജഗദീശന്റെ സ്വപ്ന റണ്ണുകള്‍ രഞ്ജി ട്രോഫിയിലും ആവര്‍ത്തിച്ചു. ഹൈദരാബാദിനെതിരെ 97 പന്തില്‍ 116 റണ്‍സാണ് താരം നേടിയത്. മുമ്പ് ഐപിഎല്ലില്‍ സിഎസ്‌കെയെ പ്രതിനിധീകരിച്ചിരുന്നു.

2. ജയദേവ് ഉനദ്കട്ട്

ജയ്‌ദേവ് ഉനദ്കട്ട് തന്റെ ആഭ്യന്തര ടീമായ സൗരാഷ്ട്രയെ ഈ വര്‍ഷം രണ്ട് ആഭ്യന്തര കിരീടങ്ങളിലേക്ക് നയിച്ചു. 2022ല്‍ ജയദേവിന്റെ നേതൃത്വത്തില്‍ സൗരാഷ്ട്ര രഞ്ജി ട്രോഫിയും വിജയ് ഹസാരെ ട്രോഫിയും നേടി. ഉനദ്കട്ട് മുമ്പ് രാജസ്ഥാന്‍ റോയല്‍സുമായി വലിയ കരാര്‍ നേടിയെങ്കിലും തിരികെ നല്‍കുന്നതില്‍ പരാജയപ്പെട്ടു. എന്നിരുന്നാലും, ഐപിഎല്‍ 2023 ലേലത്തില്‍ ഉയര്‍ന്ന വില ലഭിക്കാന്‍ സാധ്യതയുണ്ട്.

3. ഷെല്‍ഡണ്‍ ജാക്‌സണ്‍

മറ്റൊരു സൗരാഷ്ട്ര താരമായ ഷെല്‍ഡന്‍ ജാക്സണും ഐപിഎല്‍ 2023 ലേലത്തില്‍ വലിയ നേട്ടമുണ്ടാക്കാന്‍ സാധ്യതയുണ്ട്. 2022ലെ വിജയ് ഹസാരെ ട്രോഫിയുടെ ഫൈനലില്‍ നിര്‍ണായകമായ സെഞ്ചുറിയുമായി ഷെല്‍ഡന്‍ തന്റെ ടീമിനെ വിജയത്തിലേക്ക് നയിച്ചു. 2022ല്‍, ജാക്സണ്‍ കൊല്‍ക്കത്തയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. എന്നിരുന്നാലും, ഈ വര്‍ഷം, പല ടീമുകളും അവരുടെ മധ്യനിരയെ ശക്തിപ്പെടുത്താന്‍ ഷെല്‍ഡണെ ലക്ഷ്യമിടാം.

4. മനീഷ് പാണ്ഡെ

മനീഷ് പാണ്ഡെ എല്‍എസ്ജിയുമായി ധാരണയിലെത്തുന്നതില്‍ പരാജയപ്പെട്ടതിനാല്‍ ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. എന്നിരുന്നാലും, ഷോട്ടുകള്‍ തൊടുക്കാനും ത്വരിതഗതിയില്‍ വലിയ ഇന്നിംഗ്സുകള്‍ കളിക്കാനുമുള്ള അദ്ദേഹത്തിന്റെ കഴിവ് പ്രത്യേകമാണ്. അതിനാല്‍, ടോപ്പ് ഓര്‍ഡറില്‍ ഉറച്ച കളിക്കാരനെ തിരയുന്ന ടീമുകള്‍ക്ക് മനീഷ് പാണ്ഡെ നല്ലൊരു ഓപ്ഷനായിരിക്കും.

Keywords:  IPL-2023-Auction, Latest-News, Kerala, Kochi, IPL, Sports, Cricket Tournament, Cricket, IPL 2023 Auction: 4 Indians who can become the most expensive player in IPL 2023.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia