city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഐ പി എൽ ലേലം: കാസർകോടിന്റെ അഭിമാനം വാനോളം; മുഹമ്മദ് അസ്ഹറുദ്ദീനെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു സ്വന്തമാക്കി

ചെന്നൈ: (www.kasargodvartha.com 18.02.2021) ഐ പി എൽ സീസൺ 14 ന്റെ താരലേലത്തിൽ കാസർകോട്ടെ മുഹമ്മദ് അസ്ഹറുദ്ദീനെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു സ്വന്തമാക്കി. അടിസ്ഥാന വിലയായ 20 ലക്ഷത്തിനാണ് അസ്ഹറുദ്ദീൻ ആർസിബി ടീമിൽ ഇടം പിടിച്ചത്.

ഐ പി എൽ ലേലം: കാസർകോടിന്റെ അഭിമാനം വാനോളം; മുഹമ്മദ് അസ്ഹറുദ്ദീനെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു സ്വന്തമാക്കി

സയ്യിദ് മുശ്താഖ്‌ അലി ട്രോഫിയിലെ മിന്നും പ്രകടനമാണ് അസ്ഹറുദ്ദീന് ഐ പി എലിലേക്കുള്ള വാതിൽ തുറന്നത്. മുംബൈയ്‌ക്കെതിരെ വെറും 54 പന്തിൽ നിന്ന് ഒമ്പത് ഫോറുകളും 11 സിക്സറുകളുമടക്കം 137 റൺസ് നേടിയിരുന്നു. ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും വേഗമേറിയ മൂന്നാമത്തെ ട്വന്റി ട്വന്റി സെഞ്ച്വറിയായിരുന്നു അത്.

കാസർകോട് തളങ്കര സ്വദേശിയാണ് അസ്ഹറുദ്ദീൻ. തളങ്കരയിലെ താസ് ക്ലബിൽ നിന്നാണ് ക്രികെറ്റിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചത്. അവിടെ നിന്ന് അൺഡർ 13 ജില്ലാ ടീമിലേക്കും പിന്നീട് അൺഡർ 13, അൺഡർ 15 ടീമുകളുടെ ജില്ലാ ക്യാപ്റ്റനായും വളർന്നു. വൈകാതെ കെസിഎ യുടെ അകാഡമിയിൽ അവസരം കിട്ടി. 2013 ല്‍ അൺഡർ 19 കേരള ടീമിലും രണ്ട് വർഷത്തിന് ശേഷം അൺഡർ 23 ടീമിലേക്കും സീനിയര്‍ ടീമിലേക്കും ഇടം ലഭിച്ചു. 2015 ലായിരുന്നു ആദ്യ രഞ്ജി മത്സരം.

ഒടുവിൽ ഐപിഎലിൽ അസ്ഹറുദ്ദീൻ കളിക്കാൻ ഒരുങ്ങുമ്പോൾ കാസർകോടും ആഹ്ളാദത്തിലാണ്.

Keywords:  Kerala, News, Kasaragod, Sports, Top-Headlines, IPL-Auction-2021, Thalangara, Auction, IPL auction: Kasargod's pride soars; Mohammad Azharuddin was acquired by Royal Challengers Bangalore.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia