കാസർകോട്ട് ഒന്നരക്കോടി ചിലവിൽ അന്താരാഷ്ട്ര നിലവാരത്തിൽ നീന്തൽക്കുളം വരുന്നു; കായിക മേഖലയ്ക്ക് കുതിപ്പേകാൻ അക്വാറ്റിക് അകാഡെമി; ധാരണാപത്രം ഒപ്പുവെച്ചു
Jun 1, 2021, 20:31 IST
കാസർകോട്: (www.kasargodvartha.com 01.06.2021) ജില്ലയുടെ കായികമേഖലയുടെ കുതിപ്പിന് വേഗം കൂട്ടാന്‍ അക്വാറ്റിക് അകാഡെമി ഒരുങ്ങുന്നു. നഗരസഭാ സ്റ്റേഡിയത്തോട് ചേര്‍ന്നുള്ള 48 സെന്റ് സ്ഥലത്താണ് അകാഡെമി നിര്‍മിക്കുക. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും കാസര്‍കോട് നഗരസഭ അധികൃതരും ധാരണാ പത്രത്തില്‍ ഒപ്പുവെച്ചു. ദേശീയനിലവാരത്തിലുള്ള നീന്തല്‍ക്കുളം നിര്‍മിക്കാന്‍ ഒന്നരക്കോടി രൂപയാണ് ചിലവ് കണക്കാക്കുന്നത്.
പൊതുമേഖലാ സ്ഥാപനമായ എച് എ എലിന്റെ സാമൂഹിക പ്രതിബദ്ധതാ ഫൻഡില്‍ നിന്നാണ് പദ്ധതിക്കാവശ്യമായ തുക ലഭ്യമാക്കുന്നത്. അക്വാറ്റിക് അകാഡെമി പദ്ധതി എച് എ എല്‍ അംഗീകരിച്ചു. വിശദമായി പദ്ധതി റിപോർട് തയ്യാറാക്കാന്‍ ജില്ലാ നിര്‍മിതി കേന്ദ്രത്തെ ചുമതലപ്പെടുത്തി. തുക അുവദിക്കുന്ന മുറക്ക് നിര്‍മാണം ആരംഭിക്കാനാണ് തീരുമാനം.
ജില്ലാ കലക്ടര്‍ ചെയര്‍മാനും കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍, ജില്ലാ സ്‌പോര്‍ട് കൗണ്‍സില്‍ പ്രസിഡന്റ് എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരുമായി അഡ്മിനിസ്‌ട്രേറ്റീവ് കമിറ്റിയെയും തീരുമാനിച്ചു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രടറി കണ്‍വീനറും കാസര്‍കോട് നഗരസഭ സെക്രടറി എക്‌സ് ഒഫിഷ്യോ സെക്രടറിയുമാണ്. നഗരസഭാ വികസന സ്റ്റാൻഡിങ് കമിറ്റി ചെയര്‍മാന്‍, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രതിനിധി, ജില്ലാ അക്വാറ്റിക് അസോസിയേഷന്‍ പ്രസിഡന്റ് / സെക്രടറി എന്നിവര്‍ അംഗങ്ങളുമാണ്.
Keywords: Kerala, News, Kasaragod, Top-Headlines, Swimming, Sports, Development project, International standard swimming pool at a cost of Rs 1.5 crore to be built at Kasaragod.
< !- START disable copy paste -->