PR Sreejesh | 'അധിക നിരക്ക് ഈടാക്കി'; ഇന്‍ഡിഗോ വിമാനത്തിനെതിരെ ഹോകി താരം പി ആര്‍ ശ്രീജേഷ്
കൊച്ചി: (www.kasargodvartha.com) ഇന്‍ഡിഗോ വിമാനത്തിനെതിരെ പരാതിയുമായി ഇന്‍ഡ്യന്‍ ഹോകി ടീം ഗോള്‍കീപറും മലയാളിയുമായ പി ആര്‍ ശ്രീജേഷ്. സ്റ്റിക് ഉള്‍പെടെയുള്ള ഗോള്‍കീപിങ് സാമഗ്രികള്‍ക്കായി വിമാനത്തില്‍ അധിക നിരക്ക് ഈടാക്കിയെന്നാണ് പരാതി.
ട്വിറ്ററിലൂടെയാണ് ശ്രീജേഷ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഹോകി ഫെഡറേഷന്‍ 41 ഇഞ്ചിന്റെ ഹോക്കി സ്റ്റികുമായി കളിക്കാന്‍ തനിക്ക് അനുവാദം തന്നിട്ടുള്ളതാണ്. എന്നാല്‍ 38 ഇഞ്ചില്‍ കൂടുതലുള്ളത് അനുവദിക്കാനാകില്ലെന്നാണ് ഇന്‍ഡിഗോ കംപനി പറയുന്നതെന്നും ശ്രീജേഷ് പറഞ്ഞു. ഗോള്‍കീപര്‍ ബാഗേജ് ഹാന്‍ഡില്‍ ചെയ്യുന്നതിനായി 1500 രൂപ അധികം നല്‍കേണ്ടി വന്നുവെന്നും ശ്രീജേഷ് വ്യക്തമാക്കി.
Keywords: Kochi, news, Kerala, Top-Headlines, complaint, Flight, Sports, Indian hockey goalkeeper PR Sreejesh slams IndiGo for charging extra money for his baggage.