ശ്രീകാന്തിനേയും പ്രണോയിയേയും ആദരിച്ച് ഐ ഡി ബി ഐ ഫെഡറല്‍
Jun 28, 2017, 20:11 IST
കൊച്ചി: (www.kasargodvartha.com 28.06.2017) ഇന്‍ഡൊനീഷ്യന്‍ സൂപ്പര്‍സീരീസ് ബാഡ്മിന്റണ്‍ ഇന്ത്യന്‍ താരങ്ങളായ കിടമ്പി ശ്രീകാന്ത്, എച്ച് എസ് പ്രണോയ് എന്നിവരെ ഐ ഡി ബി ഐ ഫെഡറല്‍ ലൈഫ് ഇന്‍ഷുറന്‍സ് ആദരിച്ചു. ഹൈദരാബാദിലെ പുല്ലേല ഗോപിചന്ദ് അക്കാദമിയില്‍ നടന്ന 'ക്വസ്റ്റ്‌ഫോര്‍ എക്‌സലന്‍സ്' എന്ന ചടങ്ങില്‍ ഐ ഡി ബി ഐ ഫെഡറല്‍ ചീഫ് മാര്‍ക്കറ്റിങ്ങ് ഓഫീസര്‍ കാര്‍ത്തിക്‌രമനും, പുല്ലേല ഗോപിചന്ദും താരങ്ങള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കി.
തുടര്‍ച്ചയായി ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് പ്രീമിയര്‍ ടൂര്‍ണമെന്റിലും ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സീരീസ് ഇവന്റിലും കിരീടം സ്വന്തമാക്കിയ കിടമ്പി ശ്രീകാന്തിന് ആറ്‌ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡാണ് ഐ ഡി ബി ഐ ഫെഡറല്‍ നല്‍കിയത്. ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണില്‍ റിയോ ഒളിമ്പിക്‌സ് സില്‍വര്‍ മെഡല്‍ ജേതാവായ ലീചോങ്ങ്‌വെയിനെയും റെയ്‌നിങ്ങ് ഒളിംമ്പിക് ചാമ്പ്യനായ ചെന്‍ ലോങ്ങിനെയും കടത്തിവെട്ടി സെമിഫൈനലില്‍ എത്തിയ പ്രണോയ്ക്ക് രണ്ട് ലക്ഷം രൂപയും നല്‍കി.
രണ്ടാഴ്ചകള്‍ക്കുള്ളില്‍ രണ്ട് ചരിത്ര വിജയങ്ങള്‍ ഇന്ത്യക്ക് സമ്മാനിച്ച ശ്രീകാന്ത് അടുത്ത ആഴ്ച്ചക്കുള്ളില്‍തന്നെ ടോപ് ടെണ്‍ റാങ്കിങ്ങില്‍ ഇടം പിടിക്കും എന്ന് ഐ ഡി ബി ഐ ഫെഡറല്‍ലൈഫ് ഇന്‍ഷുറന്‍സ് ചീഫ് മാര്‍ക്കറ്റിങ്ങ് ഓഫീസര്‍ കാര്‍ത്തിക് രമണ്‍ പറഞ്ഞു. ക്വസ്റ്റ്‌ഫോര്‍ എക്‌സലന്‍സ് കായികരംഗത്തിന് വലിയ പിന്തുണയും രാജ്യത്തിന് കൂടുതല്‍ വിജയങ്ങളും സമ്മാനിക്കും എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kochi, Kerala, Sports, Felicitation, Top-Headlines, News, IDBI Federal felicitates Srikanth and Pranoy.