Sports | ഹിൽസ് ഇന്റർനാഷണൽ ക്രിക്കറ്റ് ലീഗും ഹിൽസിയൻസ് മീറ്റും ആവേശകരമായി സമാപിച്ചു

ദുബൈ: (KasargodVartha) ഹിൽസ് ഇന്റർനാഷണലിന്റെ വാർഷിക കായികമേളയായ ഹിൽസ് ഇന്റർനാഷണൽ ക്രിക്കറ്റ് ലീഗും ഹിൽസിയൻസ് മീറ്റും അബു ഹൈലിലെ വെൽഫിറ്റ് സ്റ്റേഡിയത്തിൽ വർണാഭമായ ചടങ്ങുകളോടെ സമാപിച്ചു. വ്യവസായ പ്രമുഖരും ജീവകാരുണ്യ പ്രവർത്തകരുമായ ശരീഫ് കോളിയാടും, അസ്‌ലം പടിഞ്ഞാറും ചേർന്ന് ടൂർണമെന്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
അൽ സൂഖ് ബ്ലാസ്റ്റെർസ്, സിറ്റിലാൻഡ് ചലഞ്ചേഴ്‌സ്, സ്മാർട്ട് സ്മാഷേഴ്‌സ്, ഗാഡ്ജറ്റ് ഗണ്ണേഴ്‌സ്, അഞ്ചില്ലം ആർമി എന്നീ അഞ്ച് ടീമുകളാണ് വിജയത്തിനായി പോരാടിയത്. വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ അഞ്ചില്ലം ആർമി കിരീടം ചൂടി. ഗാഡ്ജറ്റ് ഗണ്ണേഴ്‌സ് റണ്ണേഴ്‌സ് അപ്പ് ആയി.
ടൂർണമെന്റിലെ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച താരങ്ങളെയും ചടങ്ങിൽ ആദരിച്ചു. അഫ്താബ് ഓസീസ് ടൂർണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. സഫാത്ത് പള്ളിക്കാൽ മികച്ച ബൗളറായും, ലത്തീഫ് കല മികച്ച ബാറ്ററായും, ജലാൽ തായൽ മികച്ച ഫീൽഡറായും തിരഞ്ഞെടുക്കപ്പെട്ടു. എ കെ ഗ്രൂപ്പ് എം.ഡി സഫ്‌വാൻ എ.കെ വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഹിൽസ് ക്രിക്കറ്റ് ലീഗ് ചെയർമാൻ മുബാറക്ക് സ്വാഗതവും നിസാം വെസ്റ്റ് ഹിൽ നന്ദിയും പറഞ്ഞു. ഹിൽസ് ഇന്റർനാഷണലിന്റെ കൂട്ടായ്മയും കായികപരമായ മികവും വിളിച്ചോതുന്നതായിരുന്നു ഈ പരിപാടി.
ഈ വാർത്ത പങ്കുവെക്കുക, നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.
Article Summary In English: The Hills International Cricket League and Hillsians Meet concluded successfully in Dubai, with Anjillam Army winning the cricket tournament. The event highlighted community spirit and sportsmanship.
#HillsCricketLeague, #DubaiSports, #CricketTournament, #CommunityEvent, #SportsNews, #HillsiansMeet