city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഹര്‍ഭജന്‍ സിംഗ് ക്രികെറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു: 'എല്ലാ നല്ല കാര്യങ്ങള്‍ക്കും അവസാനമുണ്ട്'

മുംബൈ: (www.kasaaraagodvartha.com 24.12.2021) വെറ്ററന്‍ ഓഫ് സ്പിനറും ടെസ്റ്റ് ഹാട്രിക് നേടിയ ആദ്യ ഇൻഡ്യൻ ബൗളറുമായ ഹര്‍ഭജന്‍ സിംഗ് ക്രികെറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. അനില്‍ കുംബ്ലെ, കപില്‍ ദേവ്, ആര്‍ അശ്വിന്‍ എന്നിവര്‍ക്ക് ശേഷം ഇൻഡ്യയുടെ ഏറ്റവും ഉയര്‍ന്ന നാലാമത്തെ വികെറ്റ് വേട്ടക്കാരനായിരുന്നു (417) അദ്ദേഹം.

  
ഹര്‍ഭജന്‍ സിംഗ് ക്രികെറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു: 'എല്ലാ നല്ല കാര്യങ്ങള്‍ക്കും അവസാനമുണ്ട്'



'എല്ലാ നല്ല കാര്യങ്ങള്‍ക്കും അവസാനമുണ്ട്, ജീവിതത്തില്‍ എനിക്കു എല്ലാം നേടിത്തന്ന ക്രികെറ്റിനോട് ഞാന്‍ വിട പറയുകയാണ്, ഈ 23 വര്‍ഷത്തെ യാത്ര മനോഹരവും അവിസ്മരണീയവുമാക്കിയ എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു,' - ഹര്‍ഭജന്‍ ട്വീറ്റ് ചെയ്തു.

ഇൻഡ്യക്കായി 103 ടെസ്റ്റുകളും 236 ഏകദിനങ്ങളും 28 ടി 20 മത്സരങ്ങളും കളിച്ചാണ് 40 കാരനായ ഹര്‍ഭജന്‍ തന്റെ കരിയര്‍ അവസാനിപ്പിക്കുന്നത്. 1998-ല്‍ ഓസ്ട്രേലിയയ്ക്കെതിരായ ഏകദിനത്തിലായിരുന്നു ഹർഭജൻ അരങ്ങേറ്റം കുറിച്ചത്.

2007 ല്‍ ട്വന്റി ട്വന്റി, 2011 ല്‍ ലോകകപ് കിരീടങ്ങൾ നേടിയ ഇൻഡ്യൻ ടീമിന്റെ ഭാഗമായിരുന്നു. സ്പിൻ ബൗളിംഗിൽ ആക്രമണത്തിന് നേതൃത്വം നല്‍കിയിരുന്ന ഹര്‍ഭജന്‍, ടി20 ലോകകപിന്റെ ഉദ്ഘാടന പതിപ്പില്‍ ഏഴ് വികെറ്റ് വീഴ്ത്തിയിരുന്നു. 2016-ല്‍ ധാകയില്‍ നടന്ന യു എ ഇയ്‌ക്കെതിരായ ട്വന്റി-20യിലാണ് രാജ്യത്തിനായി അവസാനമായി കളിച്ചത്. ഐ പി എലിലും തിളങ്ങിയിരുന്നു താരം. 163 ഐ പി എല്‍ മത്സരങ്ങളില്‍ നിന്ന് 150 വികെറ്റ് വീഴ്ത്തിയിട്ടുണ്ട്.

Keywords:  India, News, Mumbai, Top-Headlines, Sports, Cricket, Twenty20, World cup, Bowler, Harbhajan Singh announces retirement from all forms of cricket. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia