Euro Matches | യൂറോകപ് പന്തുരുളാന്‍ ഇനി 4 നാള്‍ കൂടി; ഉദ്ഘാടന മത്സരം മ്യൂണികിലെ അലയന്‍സ് അരീന സ്റ്റേഡിയത്തില്‍; വേദികള്‍ 10
ഓരോ സ്റ്റേഡിയത്തിലും കുറഞ്ഞത് 4 മത്സരങ്ങളെങ്കിലും നടക്കും.
ബെര്‍ലിനിലെ ഒളിംപിയാസ്റ്റേഡിയത്തിലായിരിക്കും ഫൈനല്‍ നടക്കുക.
റഷ്യയുടെ അസാന്നിധ്യം ആദ്യം.
പുതുമുഖ ടീം ജോര്‍ജിയ.
മ്യൂണിക്: (KasargodVartha) ഇനി നാല് നാള്‍ കൂടിയാണ് യുവേഫ യൂറോകപ് ഫുട്ബോളിന്റെ 17-ാം പതിപ്പിന് ദിവസങ്ങള്‍ ബാക്കി. ജര്‍മന്‍ ഫുട്ബോള്‍ ക്ലബ്ലായ ബയേണ്‍ മ്യൂണികിന്റെ അലയന്‍സ് അരീന സ്റ്റേഡിയത്തിലാണ് ജൂണ്‍ 14-ന് യൂറോ കപ് ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരം നടക്കുക. ഇവിടെ ആദ്യ കളിയില്‍ ആതിഥേയരായ ജര്‍മനി സ്‌കോട്‌ലന്റിനെ നേരിടും. ആകെ 51 മത്സരങ്ങളാണ് യൂറോ കപിലുള്ളത്. ജൂണ്‍ 14 മുതല്‍ ജൂലൈ 14 വരെ ഒരു മാസം നീണ്ട് നില്‍ക്കുന്നതാണ് യൂറോപിന്റെ ലോകകപ് എന്നറിയപ്പെടുന്ന യുവേഫ യൂറോ കപ്.
ബെര്‍ലിന്‍, മ്യൂണിക്, ഡോര്‍ട്മുണ്ട്, സ്റ്റട്ഗാര്‍ട്, ഗെല്‍സെന്‍കിര്‍ചെന്‍, ഫ്രാങ്ക്ഫര്‍ട്, ഹാംബര്‍ഗ്, ഡുസെല്‍ഡോര്‍ഫ്, കൊളോഗ്‌നെ, ലെയ്‌സിഗ് എന്നിങ്ങനെ ജര്‍മനിയിലെ 10 നഗരങ്ങളിലെ പ്രസിദ്ധമായ സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ഓരോ സ്റ്റേഡിയത്തിലും കുറഞ്ഞത് നാല് മത്സരങ്ങളെങ്കിലും നടക്കും. യൂറോ കപിന് ജൂണ്‍ 14ന് ജര്‍മനിയില്‍ വിസില്‍ മുഴങ്ങിയാല്‍, 18 വര്‍ഷം മുമ്പ് 2006 ഫിഫ ലോകകപ് ഫൈനലിന് ആതിഥേയത്വം വഹിച്ച ജര്‍മന്‍ തലസ്ഥാനമായ ബെര്‍ലിനിലെ ഒളിംപിയാസ്റ്റേഡിയത്തിലായിരിക്കും ഒരു മാസത്തിനുശേഷം ജൂലൈ 14ന് യൂറോപിലെ വമ്പന്‍ അന്താരാഷ്ട്ര ഫുട്ബോള്‍ ഫൈനല്‍ നടക്കുക.
കഴിഞ്ഞ തവണ അന്തിമ ഘട്ട പോരാട്ടങ്ങള്‍ നടന്നത് ഇന്‍ഗ്ലണ്ടിലെ ചരിത്ര പ്രസിദ്ധമായ വെംബ്ലി സ്റ്റേഡിയത്തിലായിരുന്നു. ഫൈനലില്‍ ആതിഥേയരായ ഇന്‍ഗ്ലണ്ടിനെ തോല്‍പ്പിച്ച് ഇറ്റലി കിരീടം ചൂടി. പെനല്‍റ്റി ഷൂടൗടിലായിരുന്നു റോബര്‍ടേട്ടാ മാന്‍സിനിക്ക് കീഴിലിറങ്ങിയ അസൂറികള്‍ കപടിച്ചത്. നാല് വര്‍ഷങ്ങള്‍ കഴിഞ്ഞ് അര്‍ജന്റീനയോടും പരാജയപ്പെട്ട് ഫിഫ ലോകകപില്‍ യോഗ്യത നേടാനാകാതെയും വന്നതോടെ മാന്‍സിനി ചുമതലയൊഴിഞ്ഞു. ലൂസിയാനോ സ്പലേറ്റിയാണ് ഇപ്പോഴത്തെ പരിശീലകന്‍.
ഇന്‍ഗ്ലണ്ട് ടീമിനെ കഴിഞ്ഞ തവണ ഒരുക്കിയ അതേ പരിശീലകന്‍ ഗാരെത്ത് സൗത്ത് ഗേറ്റ് തന്നെയാണ് ഇക്കുറിയും പരിശീലിപ്പിക്കുന്നത്. ടോടനത്തില്‍ നിന്നും കഴിഞ്ഞ സീസണില്‍ ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണികിലേക്ക് മാറിയ ഹാരി കെയ്ന്‍ ആണ് സൗത്ത് ഗേറ്റിന്റെ പ്രതീക്ഷ.
കഴിഞ്ഞ രണ്ട് ലോകകപുകളില്‍ ഫൈനല്‍ വരെ എത്തിയ ഫ്രാന്‍സും തലക്കനത്തോടെയുണ്ട്. ദിദിയര്‍ ദെഷാം് ആണ് ഇപ്പോഴും പരിശീലകന്‍. ക്രൊയേഷ്യയുടെ സുവര്‍ണ തലമുറയാണ് ഈ യൂറോയിലെയും പ്രതീക്ഷ. ചിലപ്പോള്‍ ലൂകാ മോഡ്രിചും ഇവാന്‍ പെരിസിചും എല്ലാമടങ്ങിയ നിരയുടെ അവസാന മേജര്‍ ടൂര്‍ണമെന്റ് ഇതായിരിക്കാനും സാധ്യത കാണുന്നുണ്ട്.
64 വര്‍ഷത്തെ പാരമ്പര്യമുള്ള യൂറോ കപില്‍ ഇത്തവണ കന്നിക്കാരായി ഇറങ്ങുന്ന ടീം ജോര്‍ജിയ ആണ്. 2000 മുതല്‍ ഓരോ യൂറോ കപിലും മുടങ്ങാതെ യോഗ്യത നേടിക്കൊണ്ടിരുന്ന റഷ്യ ടീമിന്റെ അസാന്നിധ്യം ഇത് ആദ്യത്തെ അനുഭവമാണ്. കാരണം കഴിഞ്ഞ രണ്ട് വര്‍ഷമായി തുടരുന്ന റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിലുള്ള യുവേഫയുടെ വിയോജിപ്പിനെ തുടര്‍ന്നാണ് യോഗ്യത കളിക്കുന്നതില്‍ നിന്നും റഷ്യയെ വിലക്കിയത്.
മത്സരങ്ങളും തീയതികളും
ജൂണ്‍ 15: സ്പെയിന്‍-ക്രൊയേഷ്യ
ജൂണ്‍ 21: പോളണ്ട്-ഓസ്ട്രിയ
ജൂണ്‍ 25: നെതര്‍ലാന്‍ഡ്‌സ്-ഓസ്ട്രിയ
ജൂണ്‍ 29: റൗണ്ട് ഓഫ് 16
ജൂലൈ 6: ക്വാര്‍ടര്‍ ഫൈനല്‍
ജൂലൈ 14: ഫൈനല്‍
ജൂണ്‍ 15: ഹംഗറി-സ്വിറ്റ്സര്‍ലന്റ്
ജൂണ്‍ 19: സ്‌കോട്‌ലന്‍ഡ്-സ്വിറ്റ്‌സര്‍ലന്റ്
ജൂണ്‍ 22: ബെല്‍ജിയം-റൊമാനിയ
ജൂണ്‍ 25: ഇന്‍ഗ്ലണ്ട്-സ്ലോവേനിയ
ജൂണ്‍ 30: റൗണ്ട് 16
ജൂണ്‍ 15: ഇറ്റലി-അല്‍ബേനിയ
ജൂണ്‍ 18: തുര്‍ക്കി-ജോര്‍ജിയ
ജൂണ്‍ 22: തുര്‍കി-പോര്‍ചുഗല്‍
ജൂണ്‍ 25: ഫ്രാന്‍സ്-പോളണ്ട
ജൂണ്‍ 29: റൗണ്ട് ഓഫ് 16
ജൂലൈ 10: സെമി ഫൈനല്‍
ജൂണ്‍ 17: ഓസ്ട്രിയ-ഫ്രാന്‍സ്
ജൂണ്‍ 21: സ്ലൊവാക്യ-ഉക്രെയ്ന്‍
ജൂണ്‍ 24: അല്‍ബേനിയ-സ്പെയിന്‍
ജൂലൈ 1: റൗണ്ട് ഓഫ് 16
ജൂലൈ 6: ക്വാര്‍ട്ടര്‍ ഫൈനല്‍
ജൂണ്‍ 17: ബെല്‍ജിയം-സ്ലൊവാക്യ
ജൂണ്‍ 20: ഡെന്മാര്‍ക്ക്-ഇന്‍ഗ്ലണ്ട്
ജൂണ്‍ 23: സ്വിറ്റ്സര്‍ലന്റ്-ജര്‍മനി
ജൂണ്‍ 26: സ്ലൊവാക്യ-റൊമാനിയ
ജൂലൈ 1: റൗണ്ട് ഓഫ് 16
ജൂണ്‍ 16: സെര്‍ബിയ-ഇന്‍ഗ്ലണ്ട്
ജൂണ്‍ 20: സ്പെയിന്‍-ഇറ്റലി
ജൂണ്‍ 26: ജോര്‍ജിയ-പോര്‍ചുഗല്‍
ജൂണ്‍ 30: റൗണ്ട് 16
ജൂണ്‍ 16: പോളണ്ട്-നെതര്‍ലാന്റ്സ്
ജൂണ്‍ 19: ക്രൊയേഷ്യ-അല്‍ബേനിയ
ജൂണ്‍ 22: ജോര്‍ജിയ-ചെകിയ
ജൂണ്‍ 26: ചെക്കിയ-തുര്‍ക്കി
ജൂലൈ 5: ക്വാര്‍ടര്‍ ഫൈനല്‍
ജൂണ്‍ 18: പോര്‍ചുഗല്‍-ചെകിയ
ജൂണ്‍ 21: നെതര്‍ലാന്റ്സ്-ഫ്രാന്‍സ്
ജൂണ്‍ 24: ക്രൊയേഷ്യ-ഇറ്റലി
ജൂലൈ 2: റൗണ്ട് 16
ജൂണ്‍ 14: ജര്‍മനി-സ്‌കോട്ലന്‍ഡ്
ജൂണ്‍ 17: റൊമാനിയ-യുക്രൈന്‍
ജൂണ്‍ 20: സ്ലൊവേനിയ-സെര്‍ബിയ
ജൂണ്‍ 25: ഡെന്മാര്‍ക്ക്-സെര്‍ബിയ
ജൂലൈ 2: റൗണ്ട് ഓഫ് 16
ജൂലൈ 9: സെമി ഫൈനല്‍
ജൂണ്‍ 16: സ്ലോവേനിയ-ഡെന്മാര്‍ക്
ജൂണ്‍ 19: ജര്‍മനി-ഹംഗറി
ജൂണ്‍ 23: സ്‌കോട്ട്ലന്‍ഡ്-ഹംഗറി
ജൂണ്‍ 26: യുക്രൈന്‍-ബെല്‍ജിയം
ജൂലൈ 5: ക്വാര്‍ടര്‍ ഫൈനല്‍